scorecardresearch

അനുമോളുടെ മൂന്നാമത്തെ ലവ് ട്രാക്ക്; അനീഷിന്റെ വിവാഹാഭ്യർഥനയോടെ കുരുക്കിലായി ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: തുടക്കത്തിൽ ആര്യനുമായി അനുമോൾ ലവ് ട്രാക്കിന് ശ്രമിച്ചിരുന്നു. എന്നാൽ ജിസേലുമായുള്ള ആര്യന്റെ സൗഹൃദം ശക്തമായതോടെ അനുമോൾക്ക് ഈ ലവ് ട്രാക്ക് തുടരാനായില്ല

Bigg Boss Malayalam Season 7: തുടക്കത്തിൽ ആര്യനുമായി അനുമോൾ ലവ് ട്രാക്കിന് ശ്രമിച്ചിരുന്നു. എന്നാൽ ജിസേലുമായുള്ള ആര്യന്റെ സൗഹൃദം ശക്തമായതോടെ അനുമോൾക്ക് ഈ ലവ് ട്രാക്ക് തുടരാനായില്ല

author-image
Television Desk
New Update
Bigg Boss Malayalam Season 7 Aneesh Anumol

Bigg Boss malayalam Season 7:പ്രേക്ഷകരെയെല്ലാം ഞെട്ടിച്ചാണ് ബിഗ് ബോസിൽ അനുമോളോട് അനീഷ് വിവാഹാഭ്യർഥന നടത്തിയത്. എന്നെ വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന അനീഷിന്റെ ചോദ്യത്തിന് അനുമോൾ അനുകൂലമായി പ്രതികരിച്ചില്ല. ആ അധ്യായം അവസാനിച്ചു എന്ന് പറഞ്ഞ് പിന്നെ അനുമോളോട് സംസാരിക്കാതെ മാറി നിൽക്കുകയാണ് അനീഷ്. ഈ സീസണിൽ ഇത് മൂന്നാം വട്ടം ആണ് അനുമോൾ ലവ് ട്രാക്കിന് ശ്രമിക്കുന്നത്. 

Advertisment

സീസണിന്റെ തുടക്കത്തിൽ ആര്യനുമായി അനുമോൾ ലവ് ട്രാക്കിന് ശ്രമിച്ചിരുന്നു. എന്നാൽ ജിസേലുമായുള്ള ആര്യന്റെ സൗഹൃദം ശക്തമായതോടെ അനുമോൾക്ക് ഈ ലവ് ട്രാക്ക് തുടരാനായില്ല. അതിന് ശേഷം വൈൽഡ് കാർഡ് കണ്ടസ്റ്റൻസ് ഹൗസിലേക്ക് വന്നതോടെയാണ് അനുമോൾ വീണ്ടും ലവ് ട്രാക്കിനുള്ള ശ്രമം തുടങ്ങിയത്.

Also Read: എനിക്ക് ഷാനവാസിക്കയെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്: മേഘ്ന വിൻസെന്റ്, Bigg Boss Malayalam 7

പ്രവീണും അനുമോളും തമ്മിൽ ലവ് ട്രാക്കിന് ശ്രമിക്കുകയാണ് എന്ന് ഹൗസിനുള്ളിലുള്ളവരും പ്രേക്ഷകരും പറഞ്ഞിരുന്നു. എന്നാൽ ഹൗസിൽ അധിക ദിവസം നിൽക്കാനാവാതെ പ്രവീൺ പുറത്തായതോടെ അനുമോളുടെ ആ ലവ് ട്രാക്ക് ശ്രമവും തകർന്നു. സീസൺ അവസാന ദിവസത്തോട് അടുത്തപ്പോഴാണ് അനീഷും അനുമോളും തമ്മിലുള്ള കോംമ്പോ ശക്തമാവാൻ തുടങ്ങിയത്.

Advertisment

Also Read: അനുമോൾക്ക് വേണ്ടി ഒറ്റയ്ക്ക് നിന്ന് പൊരുതി അനീഷ്; Bigg Boss Malayalam Season 7

അനീഷിനോട് അനുമോൾക്ക് ഇഷ്ടം ഉണ്ടെന്ന് തോന്നിക്കും വിധം നീക്കങ്ങൾ അനുമോളിൽ നിന്നുണ്ടായിരുന്നു എന്ന പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. എന്നാൽ തമാശയ്ക്കാണ് അനീഷിനോട് ഈ വിധം പെരുമാറിയത് എന്നാണ് അനുമോളുടെ വാദം. സഹോദരനെ പോലെയാണ് അനീഷ് എന്നും അനുമോൾ വ്യക്തമാക്കുന്നു. ഇന്ന് അനുമോളെ അനീഷ് ജയിലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു.

Also Read: ഷോ ക്വിറ്റ് ചെയ്യേണ്ടി വരുമോ എന്ന് ചോദിച്ചു; വേദനയും സമ്മർദവും മറക്കില്ലെന്ന് ഷാനവാസ് ; Bigg Boss Malayalam Season 7

ഭക്ഷണം കഴിക്കാനെല്ലാം പോകുമ്പോൾ അനീഷ് തന്നോട് പറഞ്ഞിട്ടായിരുന്നു പോയിരുന്നത് എന്നും അനീഷ് വളരെ കെയറിങ് ആയിരുന്നു എന്നും അനുമോൾ പറയുന്നു. പുറത്ത് അനീഷ് വിഷയം നെഗറ്റീവായി പോകുമോ എന്ന ഭയം പങ്കുവെക്കുകയാണ് അനു. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്ന് ചോദിക്കുമ്പോൾ എന്ത് പറയും എന്നും ആദിലയോടും നൂറയോടും ഷാനവാസിനോടും അനുമോൾ ചോദിക്കുന്നു.

Also Read:  ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: