/indian-express-malayalam/media/media_files/2025/11/08/bigg-boss-malayalam-7-anumol-sabumon-2025-11-08-13-35-53.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്. നാളെ (നവംബർ 9) ആണ് ഗ്രാൻഡ് ഫിനാലെ. ആരാവും ഈ സീസണിലെ വിജയി എന്നാണ് പ്രേക്ഷകർ ഒന്നടക്കം ഉറ്റുനോക്കുന്നത്. അനുമോൾ, അനീഷ്, അക്ബർ, ഷാനവാസ്, നെവിൻ, നൂറ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ഇതിൽ നിന്നും നൂറയും ഇന്ന് രാത്രിയിലെ എവിക്ഷനോടെ പുറത്തുപോവുമെന്ന് റിപ്പോർട്ടുണ്ട്.
Also Read: നൂറ നശിപ്പിച്ചത് അനുമോൾ പറഞ്ഞ തെളിവോ? ആദില പോയത് മാലപ്പടക്കത്തിന് തിരികൊളുത്തി ; Bigg Boss Malayalam Season 7
അനീഷ്, അനുമോൾ എന്നിവർക്കാണ് നിലവിൽ ഏറ്റവും കൂടുതൽ വിജയസാധ്യതയെന്നാണ് ഓൺലൈൻ പോളുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ, അനുമോളുടെ ജയം ഉറപ്പിച്ച മട്ടാണ് മിക്ക പോളുകളും. വലിയ രീതിയിൽ പിആർ ഉള്ള മത്സരാർത്ഥികളിൽ ഒരാളാണ് അനുമോൾ.
Also Read: ഈ ബിഗ് ബോസ് താരം ആരെന്ന് മനസിലായോ? ഇത്ര ചുള്ളനായിരുന്നോ എന്ന് ഫാൻസ് ; Bigg Boss Malayalam Season 7
16 ലക്ഷം രൂപ അനുമോൾ പി ആറിനു നൽകിയിട്ടുണ്ട് എന്ന കാര്യം വീടിനകത്തും പുറത്തും വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിനാൽ തന്നെ, അനു ജയിച്ചാൽ അത് പിആർ വിജയം മാത്രമാണെന്ന വിമർശനവും വലിയ രീതിയിൽ ഉയരുന്നുണ്ട്.
ഇപ്പോഴിതാ, അനുവിനെ കുറിച്ച് ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ വിജയിയായ സാബുമോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
"അനുമോൾ ഡേർട്ടി ഗെയിം ആണ് കളിക്കുന്നത്. വളരെ മോശം ഗെയിമറാണ്. എന്നെ സംബന്ധിച്ച് അനുമോൾ ഉള്ളൊരു സ്പേസിൽ നിൽക്കാൻ പോലുമാവില്ല. അനു ബോഡിയെ സ്ത്രീ എന്നൊക്കെ പറഞ്ഞ് യൂസ് ചെയ്യും. ഒരുപാട് മോശം സ്റ്റേറ്റ്മെന്റുകൾ പറയുകയും ചീപ്പ് വേർഡ്സ് യൂസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.​ അനു കുലസ്ത്രീയൊന്നുമല്ല, ഇങ്ങനെ മോശം സംസാരിക്കുന്ന ഒരാളെ എങ്ങനെ കുലസ്ത്രീ ​എന്നു വിളിക്കും. അനുമോൾ ഒരു സ്ട്രെക്ച്ചറൽ പാറ്റേൺ വച്ചു കളിക്കുകയാണ്," സാബു മോൻ്റെ വാക്കുകളിങ്ങനെ.
Also Read: ഹൗസിൽ ശൈത്യ-സാബുമാൻ വിവാഹാലോചന; ശൈത്യയുടെ ഇഷ്ടം കേട്ട് ഞെട്ടി ആര്യൻ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us