/indian-express-malayalam/media/media_files/2025/09/10/bigg-boss-malayalam-season-7-anumol-and-shanavas-2025-09-10-21-29-54.jpg)
Screengrab
അനുമോൾക്ക് ബിഗ് ബോസ് ഹൗസിന് പുറത്തുള്ള സപ്പോർട്ട് മനസിലാക്കി അനുമോളുടെ കൂടെ കൂടുകയാണ് പല മത്സരാർഥികളും. എന്നാൽ ഈ സമയവും അനുമോൾ തന്നെ അവളുടെ ഗെയിമിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നും ഫേക്ക് ആണ് അനുമോൾ എന്നും പറഞ്ഞ് അനുമോൾക്ക് നേരെ ആഞ്ഞടിക്കുകയായിരുന്നു ഷാനവാസ് ഇന്ന്.
കുറച്ചൊക്കെ നന്ദിയാവാം അനുമോൾ എന്ന് പറഞ്ഞാണ് ഷാനവാസ് തുടങ്ങുന്നത്. ഒരു സോറി പോലും നീ എന്നോട് പറഞ്ഞില്ല. യൂസ് ആൻഡ് ത്രോ ആണ് നിന്റെ സ്ട്രാറ്റജി. അത് നീ മാറ്റണം. പ്രേക്ഷകർ മണ്ടന്മാരല്ലെന്നും ഷാനവാസ് പറഞ്ഞു. നിങ്ങളുടെ കൂടെ ഗ്രൂപ്പിൽ വന്ന് ഞാൻ കളിക്കണം എന്നാണോ ഇക്കാ പറയുന്നത് എന്നാണ് അനുമോൾ തിരിച്ച് ചോദിക്കുന്നത്. ഇക്കാ ഇക്കാ എന്ന് വിളിച്ച് ഞാൻ നിങ്ങളുടെ പുറകേ നടക്കണോ എന്ന് ചോദിച്ച് ഷാനവാസിനെ അനുമോൾ പരിഹസിക്കുന്നുമുണ്ട്.
Also Read: ആ മാസ് വരവ്; ഞാൻ മോശക്കാരനായി; പുറത്തുള്ളവർ എന്തിനാണ് അനുമോളെ പിന്തുണയ്ക്കുന്നത്?; Bigg Bossmalayalam Season 7
കൺഫെഷൻ റൂമിൽ പോയിട്ട് ഞാൻ തല കുമ്പിട്ടാണ് ഞാൻ ബിഗ് ബോസിന് മുൻപിൽ പോയി ഇരുന്നത്. നീ കള്ളം പറഞ്ഞാലും കുടുംബ പ്രേക്ഷകർ ഇത് കാണും എന്ന് അറിയാം. നീ ഫേക്ക് കളിക്കുകയായിരുന്നു. നീ ഞങ്ങളെ യൂസ് ചെയ്യുകയായിരുന്നു. ഇക്കാ ഇക്കാ എന്ന് വിളിച്ച് ആ വഴക്കിലേക്ക് നീ എന്നെ വിളിച്ചു വരുത്തിയതാണ് എന്ന് ഷാനവാസ് വീണ്ടും പറഞ്ഞു.
Also Read: കെട്ടിച്ചുവിട്ടില്ലെങ്കിൽ ഇവളെന്റെ തലയിലാവുമോ എന്ന് ലക്ഷ്മിയോട് പറഞ്ഞു: സെറീനയെ ട്രോളി അഖിൽ മാരാർ
മേക്കപ്പിന്റെ വിഷയത്തിൽ അനുമോൾക്കൊപ്പം നിന്നതും ഷാനവാസ് പറയുന്നു. മേക്കപ്പിന്റെ വിഷയത്തിൽ ഞാൻ ജിസേലിന് എതിരെ നിന്റെ കൂടെ നിന്നു. എന്നിട്ട് നീ പറയുന്നു ഞാൻ ജിസേലിന്റെ പിറകെ നടക്കുകയാണെന്ന്. ഈ വീട്ടിലുള്ള എല്ലാവരും മൊണ്ണകളാണ് എന്ന് പറഞ്ഞപ്പോൾ ഞാനും മൊണ്ണയാണ് എന്ന് നീ പറഞ്ഞില്ലേ? ഷാനവാസ് അനുമോളോട് ചോദിച്ചു.
ആ പറഞ്ഞു എന്നായിരുന്നു അനുമോളുടെ മറുപടി. നിനക്ക് തോന്നുന്നുണ്ടോ ഞാൻ മൊണ്ണയാണ് എന്ന്? ജിസേലിനെതിരെ നിനക്ക് വേണ്ടിയാണ് ഞാൻ നിന്നത്. കുറേ ശത്രുക്കളേയും കിട്ടി. നിനക്ക് അഹന്തയും അഹങ്കാരവുമാണ് എന്ന് പറഞ്ഞ് ഷാനവാസ് അനുമോൾക്ക് നേരെ ആഞ്ഞടിച്ചു. ഈ സമയം റെന ഷാനവാസിന്റെ അടുത്തേക്ക് എത്തി. ഇങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് നെഗറ്റീവടിക്കുമെന്ന് റെന ഷാനവാസിനോട് പറഞ്ഞു. എന്നാൽ ഞാൻ അതൊന്നും നോക്കുന്നില്ല. അതൊന്നും തനിക്ക് പ്രശ്നമല്ലെന്നും ഷാനവാസ് വ്യക്തമാക്കി.
Also Read: ഓപ്പൺ നോമിനേഷൻ; അനീഷിന്റെ ഓവർസ്മാർട്ട് കളി പൂട്ടി മത്സരാർഥികൾ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us