/indian-express-malayalam/media/media_files/2025/11/07/bigg-boss-malayalam-season-7-anumol-and-akbar-2025-11-07-18-14-01.jpg)
Source: Screengrab
Bigg Boss malayalam Season 7: ഫൈനൽ ഫൈവിൽ എത്താൻ സാധിക്കാതെയാണ് ആദില ബിഗ് ബോസിൽ നിന്ന് എവിക്ട് ആയത്. അനുമോൾക്കെതിരെ ഒരു ബോംബ് പൊട്ടിച്ചിട്ടായിരുന്നു എവിക്ട് ആവുന്നതിന് മുൻപ് ആദില പോയത്. ഇതോടെ ഗ്രാൻഡ് ഫിനാലെയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആദില പൊട്ടിച്ച ബോംബിൽ പുകയുകയാണ് ബിഗ് ബോസ് ഹൗസ്.
പിആറുമായി ബന്ധപ്പെട്ട ആദിലയുടെ ആരോപണം അനുമോൾ നിഷേധിച്ചു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്ന് പറഞ്ഞ് ജിഷിന്റെ അടുത്തിരുന്ന് കരയുകയാണ് അനുമോൾ. ആദിലയ്ക്ക് എതിരെ ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? പിന്നെ അവൾ എന്തിനാണ് ഇല്ലാത്ത കാര്യം പറയുന്നത്. അങ്ങനെ പറയുന്നുണ്ടെങ്കിൽ അവൾ അനുഭവിക്കും എന്നും അനുമോൾ ഗാർഡൻ ഏരിയയിൽ ഇരുന്ന് പറയുന്നു.
Also Read: പിആറിന്റെ നമ്പർ ആദിലയ്ക്ക് കൊടുത്തോ? അനുമോളുടെ വിശദീകരണം; Bigg Boss Malayalam Season 7
കള്ളമാണോ സത്യമാണോ എന്ന് അറിയില്ല. പക്ഷേ ആദില ഒരു ബോംബ് പൊട്ടിച്ചിട്ടുണ്ട് എന്ന് അക്ബറിനോട് ആര്യൻ പറയുന്നു. ഏഷ്യാനെറ്റ് ഇതിന്റെ പ്രൊമോ പുറത്തുവിട്ടു. അക്ബറിന്റെ അടുത്തേക്ക് ഈ വിഷയം സംസാരിക്കുന്നതിനായി അനുമോൾ പോകുന്നുണ്ട്. എന്നാൽ സംസാരിക്കാൻ താൻ തയ്യാറല്ല എന്നാണ് അക്ബറിന്റെ വാക്കുകൾ.
Also Read: റീ എൻട്രിയിലും ചോദിച്ചു വാങ്ങി മസ്താനി, നിർത്തിപ്പൊരിച്ച് ബിൻസി: എത്ര കിട്ടിയാലും പഠിക്കില്ലേ എന്ന് പ്രേക്ഷകർ: Bigg Boss Malayalam 7
എനിക്ക് സംസാരിക്കാൻ താത്പര്യം ഇല്ല. നീ കളിച്ച ചീപ്പ് കളി ഞാൻ അറിഞ്ഞതാണ്. നിന്റെ കൂട്ടുകാരികൾ രണ്ട് പേരാണ് പറഞ്ഞത് എന്നാണ് അനുമോൾക്ക് അക്ബർ നൽകുന്ന മറുപടി.ജെനുവിൻ ആയിട്ടാണ് ഗെയിം കളിച്ചിട്ടുള്ളത്. ജെനുവിനായിട്ട് പോകും. കുടുംബം തകർക്കുന്ന പിആർ പുറത്ത് കൊടുത്തിട്ട് ഇതുപോലെ ഡേർട്ടി ഗെയിം കളിക്കരുത് എന്നും കരഞ്ഞുകൊണ്ട് അക്ബർ പറഞ്ഞു.
എവിക്ട് ആവുന്നതിന് മുൻപ് അനുമോൾക്കെതിരെ ആദില പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. അനുമോളുടെ പിആറിന്റെ നമ്പർ തനിക്ക് നൽകിയെന്നും പുറത്തിറങ്ങിയതിന് ശേഷം പിആറിനെ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കണം എന്ന് അനുമോൾ പറഞ്ഞതായുമാണ് ആദില ആരോപിക്കുന്നത്. എന്നാൽ തന്റെ സ്വന്തം നമ്പർ ആണ് ആദിലയ്ക്ക് നൽകിയത് എന്ന് അനുമോൾ വാദിക്കുന്നു.
Also Read: ബിഗ് ബോസ് വീട് ഇളക്കിമറിച്ച് രേണു സുധിയുടെ എൻട്രി; വീഡിയോ, Bigg Boss malayalam 7
അനുമോളിന്റെ പിആർ അക്ബറിന്റെ കുടുംബത്തിന് എതിരെ മോശമായി പ്രവർത്തിക്കുന്നു എന്ന ആരോപണം ശക്തമാണ്. അനുമോളുടേയും അക്ബറിന്റേയും ആർമികൾ തമ്മിൽ സോഷ്യൽ മീഡിയയിൽ കടുത്ത പോരാണ് നടക്കുന്നത്. എന്നാൽ ഒരു മത്സരാർഥിയേയും ഡിഗ്രേഡ് ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞ് അനുമോളുടെ ടീം സമൂഹമാധ്യമങ്ങളിൽ ഒരു സ്റ്റേറ്റ്മെന്റ് പുറത്തു വിട്ടിട്ടുണ്ട്. അക്ബർ ഫാൻസിന്റെ ആക്രമണത്തിന്റെ സ്ക്രീൻഷോട്ടുകളും അനുമോളുടെ ടീം പങ്കുവയ്ക്കുന്നു.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us