/indian-express-malayalam/media/media_files/2025/11/07/bigg-boss-malayalam-season-7-anumol-adhila-and-akbar-2025-11-07-15-31-25.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ വിന്നർ ആര് എന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. എന്നാൽ ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തുന്നതിന്റെ അവസാന നിമിഷം വരെ പിആർ വിവാദങ്ങൾ ഹൗസിനുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കുന്നു. ഫൈനൽ ഫൈവിൽ എത്താനാവാതെ ആദില പുറത്തായിരുന്നു. എന്നാൽ പുറത്താവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യമാണ് ചർച്ചയാവുന്നത്.
അനുമോൾ അവളുടെ പിആറിന്റെ നമ്പർ തനിക്ക് എഴുതി നൽകി എന്നും അക്ബറിനെതിരെ തിരിയണം എന്നും ആദില എവിക്ട് ആവുന്നതിന് മുൻപ് ആരോപിച്ചിരുന്നു. ഈ സംഭവത്തെ കുറിച്ച് ഹൗസിൽ പ്രതികരിക്കുകയാണ് അനുമോൾ. ഷാനവാസിനോടാണ് അനുമോൾ ഇതിനെ കുറിച്ച് സംസാരിക്കുന്നത്.
Also Read: റീ എൻട്രിയിലും ചോദിച്ചു വാങ്ങി മസ്താനി, നിർത്തിപ്പൊരിച്ച് ബിൻസി: എത്ര കിട്ടിയാലും പഠിക്കില്ലേ എന്ന് പ്രേക്ഷകർ: Bigg Boss Malayalam 7
തന്റെ സ്വന്തം നമ്പർ ആണ് ആദിലയ്ക്ക് എഴുതി കൊടുത്തത് എന്നാണ് അനുമോൾ പറയുന്നത്. "എന്റെയും അച്ഛന്റേയും അമ്മയുടേയും നമ്പർ മാത്രമേ എനിക്ക് കാണാതെ അറിയുകയുള്ളു. എനിക്ക് പിആർ ഉണ്ടെങ്കിൽ ആ നമ്പർ മറ്റുളവർക്ക് കൊടുക്കേണ്ട കാര്യമില്ല. പുറത്താവുന്നതിന് മുൻപേ ആദില ചോദിച്ചിരുന്നു വീട്ടിലുള്ളവരോട് എന്തെങ്കിലും പറയാനുണ്ടോ എന്ന്. വേണ്ട എന്ന് ഞാൻ പറഞ്ഞു,"അനുമോൾ വ്യക്തമാക്കുന്നു.
Also Read: ബിഗ് ബോസ് വീട് ഇളക്കിമറിച്ച് രേണു സുധിയുടെ എൻട്രി; വീഡിയോ, Bigg Boss Malayalam 7
ആദിലയ്ക്ക് അന്ന് അക്ബറിനോട് ദേഷ്യമായിരുന്നു. ആദിലയാണ് എന്നോട് ഇങ്ങോട്ട് ചോദിച്ചത്. ഞാൻ പറയുന്നത് എന്താണ് എന്ന് എനിക്ക് അറിയാം എന്നും അനുമോൾ പറയുന്നു. നൂറയ്ക്ക് വോട്ടിന് വേണ്ടി പിആറിന് 50000 രൂപ കൊടുത്താൽ മതി എന്ന് അനുമോൾ പറഞ്ഞതായും ആദില ആരോപിച്ചിരുന്നു.
എവിക്ട് ആവുന്നതിന് മുൻപ് അനു നൽകിയ നമ്പറിനെ കുറിച്ച് ആദിലയും നൂറയും തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു. അനുവിന്റെ ചേച്ചിയുടെ നമ്പർ വാങ്ങി വിളിച്ചിട്ട് ഇവിടെ അക്ബറിനെ വൈറ്റ് വാഷ് ചെയ്യുന്നുണ്ട് അതിനെതിരെ എന്തെങ്കിലും ചെയ്യണം എന്ന് അനു പറഞ്ഞു എന്നാണ് ആദില നൂറയോട് പറയുന്നത്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us