scorecardresearch

ഹൗസിലെ പൊട്ടിത്തെറി; ഷാനവാസിനെ ചേർത്ത് പിടിച്ച് അനീഷ്; ഞെട്ടി പ്രേക്ഷകരും ഹൗസ്മേറ്റ്സും Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ഈ ആഴ്ചയിലെ എവിക്ഷൻ നോമിനേഷൻ കഴിഞ്ഞതിന് പിന്നാലെ ഷാനവാസിനെ അനീഷ് വന്ന് കെട്ടിപ്പിടിച്ചിരുന്നു. ഇത് ഹൗസ്മേറ്റ്സിനെ ഞെട്ടിച്ചു

Bigg Boss Malayalam Season 7: ഈ ആഴ്ചയിലെ എവിക്ഷൻ നോമിനേഷൻ കഴിഞ്ഞതിന് പിന്നാലെ ഷാനവാസിനെ അനീഷ് വന്ന് കെട്ടിപ്പിടിച്ചിരുന്നു. ഇത് ഹൗസ്മേറ്റ്സിനെ ഞെട്ടിച്ചു

author-image
Television Desk
New Update
Bigg Boss Malayaam Season 7 Aneesh and Shanavas

Source: Screengrab

Bigg Boss malayalam Season 7: ബിഗ് ബോസ് ഹൗസിൽ മസ്താനി- ഒനീൽ വിഷയവും പിന്നാലെ ആര്യൻ-റെന വിഷയവും വന്നതിന് പിന്നാലെ നെവിനൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ആരോപണവുമായി എത്തുകയാണ് ഷാനവാസ്. എന്നാൽ ഇതിനിടയിൽ ഷാനവാസ്-അനീഷ് സൗഹൃദം ശക്തിപ്പെടുന്നതാണ് എവിക്ഷൻ നോമിനേഷൻ കഴിഞ്ഞതിന് പിന്നാലെ കണ്ടത്. 

Advertisment

ഈ ആഴ്ചയിലെ എവിക്ഷൻ നോമിനേഷൻ കഴിഞ്ഞതിന് പിന്നാലെ ഷാനവാസിനെ അനീഷ് വന്ന് കെട്ടിപ്പിടിച്ചിരുന്നു. പിന്നാലെ ബെഡ്ഡിൽ ഇരുന്ന് ഷാനവാസിനോട് മനസ് തുറന്ന് സംസാരിക്കുകയാണ് അനീഷ്. അന്നൊരു ദിവസം ഷാനവാസിന്റെ കണ്ണ് നനയുന്നത് താൻ കണ്ടതായും അപ്പോൾ തന്നെ ഷാനവാസ് നല്ലൊരു മനുഷ്യനാണെന്ന് തനിക്ക് മനസിലായതായും ഷാനവാസിനോട് അനീഷ് പറഞ്ഞു.

Also Read: നെവിനിൽ നിന്ന് ബാഡ് ടച്ച് ഉണ്ടായി; ആരോപണവുമായി ഷാനവാസ്; പൊട്ടക്കിണറ്റിലെ തവളയെന്ന് നെവിൻ; Bigg Boss Malayalam Season 7

എന്നാൽ നെവിനെതിരെ പറഞ്ഞ കാര്യം സത്യമാണോ അതോ ഗെയിമിന് വേണ്ടി ഉണ്ടാക്കി പറഞ്ഞതാണോ എന്നും ഷാനവാസിനോട് അനീഷ് ചോദിക്കുന്നുണ്ട്. ഈ നൂറ് ദിവസത്തിന് വേണ്ടി നമ്മൾ നമ്മളല്ലാതായി മാറരുത് എന്ന് അനീഷ് പറഞ്ഞു. എന്നാൽ എന്നെ കുറിച്ച് നീ അന്വേഷിച്ച് നോക്ക്. ഞാൻ എങ്ങനെയുള്ള ആളാണ് എന്ന് നിനക്ക് മനസിലാവും എന്നാണ് താൻ പറഞ്ഞത് സത്യമാണ് എന്ന് വീണ്ടും ഉറപ്പിച്ച് പറഞ്ഞുകൊണ്ട് ഷാനവാസ് അനീഷിനോട് പറയുന്നത്.

Also Read:  എനിക്ക് നിങ്ങളുടെ മാപ്പ് വേണ്ട, എന്നെ മാനസികമായി തകർക്കാൻ നിങ്ങൾക്കാവില്ല; ലക്ഷ്മിയോട് ഒനീൽ: Bigg Boss Malayalam Season 7

സീസണിൽ ആറ് ആഴ്ച പിന്നിടുമ്പോഴും ആരോടും സൗഹൃദമില്ലാതെ ഒറ്റയ്ക്കാണ് അനീഷ് കളിച്ചിരുന്നത്. എന്നാൽ ഷാനവാസ്-അനീഷ് കോംപോ പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു. ഷാനവാസ് ആണ് തന്റെ സുഹൃത്ത് എന്ന് അനീഷ് മോണിങ് ടാസ്കിൽ പറയുകയും ചെയ്തു. എന്നാൽ ഈ ആഴ്ചത്തെ നോമിനേഷൻ നടത്തി കഴിഞ്ഞ് ഷാനവാസ് വന്നിരുന്നപ്പോൾ അനീഷ് പോയി കെട്ടിപ്പിടിച്ചത് മറ്റ് ഹൗസ്മേറ്റ്സിനേയും ഞെട്ടിച്ചു.

Also Read: ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ: എന്തുകൊണ്ട് മോഹൻലാലിന്റെ ആ വാക്കുകൾ പ്രസക്തമാവുന്നു? Bigg Boss Malayalam Season 7

അക്ബറുമായും ലക്ഷ്മിയുമായെല്ലാം ഷാനവാസ് പ്രശ്നം ഉണ്ടാക്കുമ്പോൾ ഷാനവാസ് അതിര് കടക്കാതിരിക്കാനെന്നോണം അനീഷ് ഇരു കൂട്ടരുടേയും നടുക്ക് നിൽക്കാറുണ്ട്. എങ്കിലും ഷാനവാസിനേയും താൻ ഒരു കൈ അകലത്തിൽ നിർത്തിയിരിക്കുകയാണ് എന്നാണ് അനീഷ് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ഇന്നത്തെ എപ്പിസോഡോടെ ഷാനവാസും അനീഷും തമ്മിൽ നല്ല സൗഹൃദം ഉണ്ടെന്ന് പ്രേക്ഷകർക്ക് വ്യക്തമായി. എന്നാൽ അപ്പോഴും എനിക്ക് വേണ്ടി നീയോ നിനക്ക് വേണ്ടി ഞാനോ ഗെയിം വിട്ട് കളിക്കില്ല എന്ന് ഇരുവരും പറയുന്നുമുണ്ട്.

Also Read: 'നൂറ, സങ്കടപ്പെടരുത്'; ലക്ഷ്മിയെ പൊരിക്കുമ്പോഴും നൂറയുടെ കണ്ണ് നിറയുന്നത് മോഹൻലാൽ ശ്രദ്ധിച്ചു ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: