/indian-express-malayalam/media/media_files/2025/10/09/bigg-boss-malayalam-season-7-aneesh-and-sabumon-2025-10-09-20-42-37.jpg)
Photograph: (Screengrab)
Bigg Boss malayalam Season 7:ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർഥികളേയും പ്രേക്ഷകരേയും ഞെട്ടിച്ച് അപ്രതീക്ഷിതമായിട്ടായിരുന്നു സാബുമോന്റെ വരവ്. ആര്യന് നൽകിയ സീക്രറ്റ് ടാസ്കിലൂടെയാണ് സാബുമോനെ ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് എത്തിച്ചത്. എന്നാൽ മോണിങ് ടാസ്കിലും റോസ്റ്റിങ് ടാസ്കിലും അനീഷ് ഹൗസിൽ ഗസ്റ്റ് ആയി എത്തിയ സാബുമോനോട് അതിരുവിട്ട് സംസാരിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്.
ബിഗ് ബോസ് ഹൗസിൽ നിന്ന് തിരിച്ച് പോകുന്ന സമയം എല്ലാ മത്സരാർഥികളേയും കെട്ടിപ്പിടിച്ച് ഓരോരുത്തർക്കും ഉപദേശം നൽകിയാണ് സാബുമോൻ മടങ്ങിയത്. എന്നാൽ അനീഷിനെ മാത്രം സാബുമോൻ മൈൻഡ് ചെയ്തില്ല. സാബുമോൻ ഹൗസിൽ നിന്ന് ഇറങ്ങുന്ന സമയം അനീഷ് സാബുമോന്റെ അടുത്ത് വന്ന് സംസാരിച്ചുന്നു.
Also Read: നെവിൻ 'വില്ലത്തി'; തുടരെ അധിക്ഷേപിച്ച് സാബുമാൻ; അൽപ്പമെങ്കിലും ബോധമുണ്ടോ? Bigg Boss Malayalam Season 7
കൂടുതൽ കോമണറെ ബിഗ് ബോസിൽ കൊണ്ടുവരണം എന്നെല്ലാം ഞാൻ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു എന്നെല്ലാമാണ് സാബുമോനോട് അനീഷ് പറഞ്ഞത്. എന്നാൽ അനീഷ് പറഞ്ഞത് കേട്ടതായി ഭാവിക്കാതെ മറ്റ് മത്സരാർഥികളോട് സംസാരിച്ച് സാബുമോൻ പോവുകയാണ് ഉണ്ടായത്.
Also Read: ആര്യനും ഷാനവാസും തമ്മിൽ വൻ അടി; അതിരുവിട്ട് വഴക്ക് ; Bigg Boss Malayalam Season 7
മോണിങ് ടാസ്കിൽ ബിഗ് ബോസ് കൊടുത്ത വിഷയവുമായി ബന്ധമില്ലാത്ത ചോദ്യമാണ് അനീഷ് ഉന്നയിച്ചത്. കൂടുതൽ ആക്ടർമാരെ ബിഗ് ബോസിലേക്ക് കൊണ്ടുവരുന്നതിലൂടെ അവർക്ക് കൂടുതൽ നാൾ അഭിനയിച്ച് നിൽക്കാൻ സാധിക്കില്ലേ എന്നെല്ലാമാണ് അനീഷ് ചോദിക്കുന്നത്. എന്നാൽ ആക്ടർ അല്ല എന്നത് കൊണ്ട് ഹൗസിലുള്ളവർ എന്തെങ്കിലും വേർതിരിവ് അനീഷിനോട് കാണിച്ചിട്ടുണ്ടോ എന്ന് സാബുമോൻ അനീഷിനോട് ചോദിച്ചു. ഇല്ലെന്നായിരുന്നു അനീഷിന്റെ മറുപടി.
Also Read: ആ അജ്ഞാതൻ സാബുമോൻ! സീക്രറ്റ് ടാസ്കിൽ വമ്പൻ ട്വിസ്റ്റ് ; Bigg Boss Malayalam Season 7
ഇതിന് ശേഷം മത്സരാർഥികളെ റോസ്റ്റ് ചെയ്യാൻ സാബുമോനും സാബുമോനെ റോസ്റ്റ് ചെയ്യാൻ മത്സരാർഥികൾക്കും ബിഗ് ബോസ് അവസരം നൽകിയിരുന്നു. ആരുടെ മുൻപിലായാലും ഞാൻ എനിക്ക് ചോദിക്കാനുള്ളതെല്ലാം ചോദിച്ചിരിക്കും എന്ന് പറഞ്ഞ് അനീഷ് ഈ സമയം ഒരു ഷോ കാണിച്ചിരുന്നു. ഇതെല്ലാം സാബുമോനിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടാവാം. ഇത് അനീഷിനും തോന്നിയത് കൊണ്ടായിരിക്കാം ഒരുപക്ഷേ സാബുമോൻ പോകുന്ന സമയം ഒരു ക്ഷമ ചോദിക്കുന്നത് പോലെ ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത് എന്ന് അനീഷ് പറഞ്ഞത്.
Also Read: ഏത് ടൈപ്പ് ഇക്ക ആയാലും തല്ലാൻ വരണ്ട! ഷാനവാസിനെ പെൻസിൽ കൊണ്ട് കുത്താനോങ്ങി ആദില ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us