scorecardresearch

ഈ വേർതിരിവിലൂടെ നീ വംശീയ വിരോധിയാവുന്നു; അനീഷിനെതിരെ സാബുമോൻ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: "എന്തുകൊണ്ട് അഭിനയത്തിൽ ഉള്ള ആളുകൾ മാത്രം ബിഗ് ബോസിലേക്ക് കൂടുതലായി വരുന്നു. കൂടുതൽ നാളുകൾ ഇവർ അഭിനയിച്ച് നിൽക്കില്ല എന്ന് എന്താണ് ഉറപ്പ്"

Bigg Boss Malayalam Season 7: "എന്തുകൊണ്ട് അഭിനയത്തിൽ ഉള്ള ആളുകൾ മാത്രം ബിഗ് ബോസിലേക്ക് കൂടുതലായി വരുന്നു. കൂടുതൽ നാളുകൾ ഇവർ അഭിനയിച്ച് നിൽക്കില്ല എന്ന് എന്താണ് ഉറപ്പ്"

author-image
Television Desk
New Update
Bigg Boss Malayalam Season 7 Sabumon and Aneesh Clash

Photograph: (Screengrab)

Bigg Boss malayalam Season 7:ബിഗ് ബോസ് മലയാളത്തിൽ കൂടുതൽ കോമണർ മത്സരാർഥികളെ ഉൾപ്പെടുത്തണം എന്ന നിലപാട് തുടരെ ആവർത്തിച്ചാണ് അനീഷ് ഹൗസിൽ പുതിയ വിഷയം എടുത്തിട്ടിരിക്കുന്നത്. ബിഗ് ബോസിൽ കുറഞ്ഞത് അഞ്ച് കോമണർ മത്സരാർഥികൾ എങ്കിലും വേണമെന്നാണ് അനീഷ് പറയുന്നത്. കോമണർ മത്സരാർഥികളുടെ കാര്യം പറഞ്ഞ് ബിഗ് ബോസ് ഹൗസിൽ എത്തിയ സാബുമോനുമായി അനീഷ് ഇടയുകയും ചെയ്തു. 

Advertisment

എന്തുകൊണ്ട് അഭിനയത്തിൽ ഉള്ള ആളുകൾ മാത്രം ബിഗ് ബോസിലേക്ക് കൂടുതലായി വരുന്നു. കൂടുതൽ നാളുകൾ ഇവർ അഭിനയിച്ച് നിൽക്കില്ല എന്ന് എന്താണ് ഉറപ്പ് എന്നും സാബുമോനോട് അനീഷ് ചോദിച്ചു.

Also Read: നെവിൻ 'വില്ലത്തി'; തുടരെ അധിക്ഷേപിച്ച് സാബുമാൻ; അൽപ്പമെങ്കിലും ബോധമുണ്ടോ? Bigg Boss Malayalam Season 7

നീ ഒരു വംശീയ വിരോധിയായി മാറുന്നു എന്നാണ് അനീഷിന് സാബുമാൻ നൽകിയ മറുപടി. എല്ലാത്തിലും സാധാരണക്കാരൻ എന്നും അവർ ആക്ടേഴ്സും എന്നും പറഞ്ഞ് വേർതിരിവ് കൊണ്ടുവരുന്നതോടെ നീ ഒരു വംശീയ വിരോധിയാവുന്നു എന്നാണ് സാബുമോൻ പറഞ്ഞത്.

Advertisment

Also Read: ആര്യനും ഷാനവാസും തമ്മിൽ വൻ അടി; അതിരുവിട്ട് വഴക്ക് ; Bigg Boss Malayalam Season 7

ബിഗ് ബോസ് ഹൗസിൽ അനീഷ് ഒരു ആക്ടർ അല്ല എന്ന് പറഞ്ഞ് ആരെങ്കിലും വേർതിരിവ് കാണിച്ചിട്ടുള്ളതായി അനീഷിന് തോന്നിയിട്ടുണ്ടോ എന്ന് സാബുമോൻ ചോദിച്ചു. ഇല്ല എന്നാണ് അനീഷ് മറുപടി നൽകിയത്. അതിൽ നീ ചോദിച്ചതിന്റെ ഉത്തരം ഉണ്ടെന്ന് സാബുമോനും പറഞ്ഞു. പിന്നാലെ അനീഷും മറ്റ് മത്സരാർഥികളും തമ്മിൽ വാക്കുതർക്കമുണ്ടായി.

Also Read: ആ അജ്ഞാതൻ സാബുമോൻ! സീക്രറ്റ് ടാസ്കിൽ വമ്പൻ ട്വിസ്റ്റ് ; Bigg Boss Malayalam Season 7

ഈ സീസണിൽ ബിഗ് ബോസിലേക്ക് എത്തിയ 21 പേരിൽ ആരൊക്കെയാണ് ആക്ടേഴ്സ് എന്ന് അനീഷിനോട് ഷാനവാസ് ചോദിച്ചു. എന്നാൽ അനീഷിന്റെ ചോദ്യം എന്നോടാണ് എന്നും ഷാനവാസ് ഇടപെടേണ്ടതില്ല എന്നും പറഞ്ഞ് സാബുമോൻ ഷാനവാസിനെ മാറ്റി.

Also Read: ഏത് ടൈപ്പ് ഇക്ക ആയാലും തല്ലാൻ വരണ്ട! ഷാനവാസിനെ പെൻസിൽ കൊണ്ട് കുത്താനോങ്ങി ആദില ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: