/indian-express-malayalam/media/media_files/2025/10/28/bigg-boss-malayalam-season-7-aneesh-anumol-2025-10-28-18-09-23.jpg)
Bigg Boss malayalam Season 7: "പല വിഷയങ്ങളിലും സമൂഹത്തിൽ പുരുഷൻമാരെ മാറ്റിനിര്‍ത്തുന്നത് അഡ്രസ് ചെയ്യപ്പെടേണ്ടതാണ്. അത് ബിഗ് ബോസില്‍ ചര്‍ച്ചയാക്കാൻ കൂടി വേണ്ടിയാണ് തന്റെ ബി​ഗ് ബോസിലേക്കുള്ള വരവ്," ഇങ്ങനെയായിരുന്നു ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അനീഷ് പറഞ്ഞത്. തുടക്കത്തിൽ തന്നെ കോമണർ മത്സരാർഥിയിൽ നിന്ന് സ്ത്രീ വിരുദ്ധത വന്നു എന്ന നിലയിലാണ് ബിഗ് ബോസ് സീസൺ ഏഴിന്റെ ആദ്യ ദിവസം പ്രതികരണങ്ങൾ വന്നത്. 100 ദിവസം ഹൗസിൽ നിന്ന് രണ്ടാം സ്ഥാനക്കാരനായി വിജയിച്ച് പുറത്തെത്തിയതിന് ശേഷം തന്റെ ഉള്ളിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് അനീഷ് സംസാരിക്കുന്നു.
സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടായിരിക്കാം സ്ത്രീ വിരുദ്ധത ഉള്ളിൽ ഉണ്ടായത് എന്നാണ് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ അനീഷ് പറയുന്നത്. "ഈ കാരണം കൊണ്ട് തന്നെ അനുവിനോട് ഇടപഴകിയപ്പോൾ ഫീലിങ്സ് തോന്നി. യെസ് എന്ന മറുപടി ലഭിക്കണം എന്ന് കരുതിയാണ് പ്രൊപ്പോസ് ചെയ്തത്," അനീഷ് വെളിപ്പെടുത്തുന്നു.
Also Read: Bigg Boss: ഒരേ അച്ചിൽ വാർത്ത രണ്ടു പിആർ വിജയങ്ങൾ
ആറ് മാസം സ്ത്രീകൾക്ക് മെറ്റേണിറ്റി ലീവ് കൊടുക്കുന്നതിനോട് വിയോജിപ്പാണെന്നാണ് അനീഷിന്റെ വാക്കുകൾ. സ്ത്രീകൾക്ക് ലഭിക്കുന്ന പ്രിവിലേജ് ആണ് അത്. ഡെലിവറി സമയത്ത് ലീവ് അനുവദിക്കാം. സ്ത്രീകൾക്ക് ആറ് മാസം കൊടുക്കുകയാണ് എങ്കിൽ പുരുഷന്മാർക്കും ആറ് മാസം കൊടുക്കണം എന്നും അനീഷ് പറഞ്ഞു.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Boss Malayalam 7 Winner Anumol
ബിഗ് ബോസ് ഫിനാലെയ്ക്ക് ശേഷം തന്റെ നാടായ കോടന്നൂരിലേക്ക് തിരിച്ചെത്തിയ അനീഷിന് വലിയ സ്വീകരണം ആണ് നാട്ടുകാർ നൽകിയത്. വിമാനത്താവളത്തിലും അനീഷിനെ കാണാനായി നിരവധി ആരാധകർ എത്തിയിരുന്നു. ആദ്യമായി ഫിനാലെയിൽ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്ത 'കോമണർ' എന്ന റെക്കോർഡ് കൂടിയാണ് അനീഷ് സ്വന്തമാക്കിയത്.
അനീഷിന് സർപ്രൈസ് സമ്മാനമായി ദുബായിൽ ഒരു ആഢംബര വില്ല സമ്മാനിക്കാൻ ഒരുങ്ങുകയാണ് ദുബായിൽ പ്രോപ്പർട്ടി കൺസൽട്ടന്റായ മുഹമ്മദ് അസ്റുദ്ദീൻ."ജനങ്ങളുടെ മനസ്സിൽ വിന്നർ അനീഷ് ഏട്ടനാണ്. 10 വർഷത്തേക്ക് ഫ്രീ ഗോൾഡൻ വിസ കിട്ടുന്ന ഈ വീട് അനീഷേട്ടന് ഗിഫ്റ്റായി നൽകുകയാണ്. ഐലന്റ് തീമിലുള്ള ഈ വീട് വേണമെങ്കിൽ അനീഷേട്ടനു റെന്റിനു നൽകുകയും ആവാം. അതുവഴി 60 മുതൽ 70 ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കാനും പറ്റും," വീഡിയോയിൽ മുഹമ്മദ് അസ്റുദ്ദീൻ പറയുന്നു.
Also Read: ബിഗ് ബോസ് വിന്നറായ അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us