scorecardresearch

ബിസ്മി ചൊല്ലി ശിവലിംഗത്തിന് മുൻപിൽ നിന്ന് പാടി അക്ബറിന്റെ അരങ്ങേറ്റം; കയ്യടിച്ച് പ്രേക്ഷകർ ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7, Akbar life story: അവന്റെ വീടിന്റെ മുൻപിൽ നിന്ന് നോക്കിയാൽ വലിയൊരു ശിവലിംഗം കാണാം. അത് കണ്ടപ്പോൾ തന്നെ ഉള്ളിലൊരു സ്പാർക്ക് പോലെ തോന്നി.

Bigg Boss Malayalam Season 7, Akbar life story: അവന്റെ വീടിന്റെ മുൻപിൽ നിന്ന് നോക്കിയാൽ വലിയൊരു ശിവലിംഗം കാണാം. അത് കണ്ടപ്പോൾ തന്നെ ഉള്ളിലൊരു സ്പാർക്ക് പോലെ തോന്നി.

author-image
Television Desk
New Update
Bigg Boss Malayalam Season 7 Akbar

Source: Screengrab

Bigg Boss malayalam Season 7: ബിഗ്ബോസ് മലയാളം സീസൺ 7ലെ കഥപറച്ചിൽ ടാസ്കിൽ അക്ബർ തന്റെ അരങ്ങേറ്റം നടത്തിയതിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറ്റെടുക്കുകയാണ് മലയാളികൾ. സുഹൃത്തിന്റെ വീടിന്റെ മുൻപിലെ വലിയ ശിവലിംഗത്തിന് മുൻപിൽ നിന്ന് ആരുമില്ലാത്ത സമയത്ത് ഒറ്റയ്ക്ക് ബിസ്മി ചൊല്ലി മഹാശക്തിയെ മനസിലേക്ക് കൊണ്ടുവന്ന് അരങ്ങേറ്റം നടത്തി എന്നാണ് അക്ബർ ബിഗ് ബോസിലെ ജിവിത കഥ പറയുന്ന ടാസ്കിൽ പറഞ്ഞത്. 

Advertisment

'കേരളംഇങ്ങനെയാണ്' എന്ന് പറഞ്ഞ് നിരവധി പോസിറ്റീവ് കമന്റുകളാണ് വിഡിയോയ്ക്ക് വരുന്നത്. അരങ്ങേറ്റം നടത്തിയതിനെ കുറിച്ച് അക്ബറിന്റെ വാക്കുകൾ ഇങ്ങനെ, "പ്ലസ് ടുവിന്റെ വെക്കേഷൻ സമയത്ത്ഞങ്ങൾ രണ്ട് പേർ കൂടി ഒരു ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി. അവന്റെ വീടിന്റെ മുൻപിൽ നിന്ന് നോക്കിയാൽ വലിയൊരു ശിവലിംഗം കാണാം. അത് കണ്ടപ്പോൾ തന്നെ ഉള്ളിലൊരു സ്പാർക്ക് പോലെ തോന്നി. അന്ന് രാത്രി വീട്ടിലേക്ക് എത്തിയിട്ട് എനിക്ക് ഉറങ്ങാൻ പറ്റിയില്ല. അരങ്ങേറ്റം ചെയ്തിട്ടില്ലല്ലോ, അത് ചെയ്തൂടെ എന്നെല്ലാം ആരോ വന്ന് പറയുന്നത് പോലെ," അക്ബർ പറയുന്നു. 

Also Read:  ഈ സീസണിലെ ഇണക്കുരുവികൾ ഇവരോ? അനുമോൾ- പ്രവീൺ കോമ്പോ ചർച്ചയാവുന്നു: Bigg Boss Malayalam Season 7

"പിറ്റേദിവസം രാവിലെ അവന്റെ വീട്ടിൽ പോയി. 12 കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയാണ് പോയത്. അവിടെ പോയി ഇരുന്നിട്ട് ആരും കാണാത്ത രീതിയിൽ അരങ്ങേറ്റം നടത്താനാണ് ഞാൻ പ്ലാൻ ചെയ്തിരുന്നത്. പക്ഷേ അന്ന് ഒരുപാട് ആളുകൾ ഉണ്ടായത് കൊണ്ട് അന്ന് ചെയ്യാൻ പറ്റിയില്ല. ആൾക്കാരൊന്നുമില്ലാത്ത സമയത്ത് ശിവലിംഗത്തിന് മുൻപിൽ നിന്ന് പാടണം എന്നായിരുന്നു എനിക്ക്."

Advertisment

Also Read:  ആ മാസ് വരവ്; ഞാൻ മോശക്കാരനായി; പുറത്തുള്ളവർ എന്തിനാണ് അനുമോളെ പിന്തുണയ്ക്കുന്നത്?; Bigg Boss Malayalam Season 7

"പിന്നെ ഒരു ദിവസം ചെന്നപ്പോൾ ആരും ഉണ്ടായിരുന്നില്ല. അന്ന് ഞാൻ ശിവലിംഗത്തിന്റെ മുൻപിൽ പോയി ഇരുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു കാര്യമാണ് അരങ്ങേറ്റം. അത് നമ്മുടെ സഹപാഠികളുടെ കൂടെയോ, ടീച്ചർ നയിക്കുന്ന പക്കവാദ്യങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ ഇങ്ങനെ ആയിപ്പോയി. കാരണം ആ സമയത്ത് എനിക്ക് അങ്ങനെ ചെയ്യണം എന്ന് തോന്നി."

Also Read: കെട്ടിച്ചുവിട്ടില്ലെങ്കിൽ ഇവളെന്റെ തലയിലാവുമോ എന്ന് ലക്ഷ്മിയോട് പറഞ്ഞു: സെറീനയെ ട്രോളി അഖിൽ മാരാർ

"ബിസ്മി ചൊല്ലി പരാശക്തിയെ മനസിലേക്ക് കൊണ്ടുവന്ന് 'മഹാദേവ ശിവ ശംഭോ' എന്ന കീർത്തണം ആലപിച്ച് അരങ്ങേറ്റം നടത്തി. കീർത്തനം പാടി കണ്ണ് തുറന്നപ്പോൾ ലഭിച്ചൊരു സന്തോഷം ഉണ്ടല്ലോ. 25ഓളം സിനിമകളിൽ ഇപ്പോൾ ഞാൻ പാടി. 200ന് മുകളിൽ അമ്പലങ്ങളിൽ ഞാൻ നയിക്കുന്ന പ്രോഗ്രാമുകൾ നടത്തിയിട്ടുണ്ട്. കേരളത്തിലെ ഒരേയൊരു ദുര്യോദന ക്ഷേത്രത്തിലും ഞാൻ പരിപാടി നടത്തി. എനിക്ക് തോന്നുന്നത് അന്നത്തെ എന്റെ അരങ്ങേറ്റം പടച്ചോൻ സ്വീകരിച്ചിട്ടുണ്ട് എന്നാണ്, " അക്ബർ പറഞ്ഞു.

Also Read: ഓപ്പൺ നോമിനേഷൻ; അനീഷിന്റെ ഓവർസ്മാർട്ട് കളി പൂട്ടി മത്സരാർഥികൾ ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: