/indian-express-malayalam/media/media_files/2025/09/26/adhila-noora-2025-09-26-15-20-08.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ വിജയിയേയും ടോപ് ഫൈവിലേക്ക് എത്തുക ആരെല്ലാം എന്നും ഇനി ഏതാനും മണിക്കൂറുകൾക്കുള്ളിൽ അറിയാനാവും. ടിക്കറ്റ് ടു ഫിനാലെ ടാസ്ക് ജയിച്ച നൂറ ടോപ് ഫൈവിൽ എത്താതെ പുറത്താവുമോ? അങ്ങനെ പുറത്തായാൽ അത് ആദിലയുടേയും നൂറയുടേയും വോട്ട് നേടുന്നതുമായി ബന്ധപ്പെട്ട തന്ത്രത്തിൽ വന്ന പിഴവാണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം.
ബിഗ് ബാങ് മണി വീക്കിലെ കാർ ടാസ്കിൽ തിരിച്ച് ഹൗസിനുള്ളിലേക്ക് കയറാതെ സ്വയം എവിക്ട് ആവാൻ ആദിലയ്ക്ക് മുൻപിൽ ഓപ്ഷൻ ഉണ്ടായിരുന്നു. മണി വീക്കിൽ പണപ്പെട്ടി എടുത്ത് പോവുകയായിരുന്നു തന്റെ ലക്ഷ്യം എന്ന് പലപ്പോഴും ആദില വ്യക്തമാക്കിയിട്ടുണ്ട്. ആദില പണപ്പെട്ടി എടുത്ത് പോവുകയും അതോടെ ആദിലയുടേയും കൂടി വോട്ട് നൂറയിലേക്ക് വരുന്നതോടെ നൂറ ടോപ് ഫൈവിലേക്ക് എത്തുകയും ചെയ്യും എന്നതായിരുന്നു ഇവരുടെ പ്ലാൻ. എന്നാൽ പതിവ് മണി ബോക്സ് ടാസ് ബിഗ് ബോസ് മാറ്റി പിടിച്ചതോടെ ആദില പെട്ടു.
Also Read: നൂറ നശിപ്പിച്ചത് അനുമോൾ പറഞ്ഞ തെളിവോ? ആദില പോയത് മാലപ്പടക്കത്തിന് തിരികൊളുത്തി ; Bigg Boss Malayalam Season 7
പക്ഷേ ബിഗ് ബാങ് മണി വീക്കിലും ഒരു ലൂപ് ഹോൾ ആദിലയ്ക്ക് മുൻപിലുണ്ടായിരുന്നു. ഹൗസിന് പുറത്ത് നിർത്തിയിരിക്കുന്ന കാറിൽ നിന്ന് പണം എടുത്ത് കൃത്യ സമയത്ത് ഹൗസിലേക്ക് തിരികെ കയറിയില്ലെങ്കിൽ ആദില എവിക്ട് ആകുമായിരുന്നു. മണി ബോക്സ് എടുത്ത് പോകുന്നത് പോലെ തന്നെയുള്ള ടാസ്ക് ആയിരുന്നു കാറിൽ നിന്ന് പണം എടുക്കുന്നതും. എന്നാൽ ബിഗ് ബോസ് ഇട്ടുകൊടുത്ത ഈ ലൂപ്പ്ഹോൾ ആദില ഉപയോഗിച്ചില്ല.
Also Read: ഈ ബിഗ് ബോസ് താരം ആരെന്ന് മനസിലായോ? ഇത്ര ചുള്ളനായിരുന്നോ എന്ന് ഫാൻസ് ; Bigg Boss Malayalam Season 7
ഇതോടെ ഫിനാലെ വീക്കിലെ ആദിലയുടേയും നൂറയുടേയും വോട്ട് സ്പിറ്റ് ആയി. ഫിനാലെയ്ക്ക് മുൻപുള്ള ആഴ്ച രണ്ട് പേർക്കും ലഭിക്കേണ്ട വോട്ടുകൾ ആദിലയ്ക്ക് ലഭിച്ചതോടെയാണ് ആദില സേവ് ആയത്. എന്നാൽ കഴിഞ്ഞ ആഴ്ച ആദില പുറത്തായിരുന്നു എങ്കിൽ നൂറയ്ക്ക് ടോപ് ഫൈവ് ഉറപ്പിക്കാൻ പാകത്തിൽ വോട്ടുകൾ ലഭിക്കുമായിരുന്നു. സീസണിന്റെ തുടക്കം മുതൽ ടാസ്കുകളില ലൂപ്ഹോൾ കണ്ടെത്തുന്നതിൽ മികച്ച് നിന്നിരുന്ന ആദിലയ്ക്ക് പക്ഷേ ഇവിടെ തന്ത്രം പിഴച്ചു.
നൂറ ടോപ് ഫൈവിൽ എത്തിയോ ഇല്ലയോ എന്നത് എപ്പിസോഡ് ടെലികാസ്റ്റിന് ശേഷം മാത്രമാവും ഉറപ്പിച്ച് പറയാനാവുക. ഇവിടെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക് ജയിച്ചതോടെ ഫിനാലെ ഉറപ്പിച്ചു, ടോപ് ഫൈവ് ഉറപ്പിച്ചു എന്നാണ് ആദിലയും നൂറയും പറഞ്ഞിരുന്നത്. എന്നാൽ ഫിനാലേയിലേക്കുള്ള ടിക്കറ്റ് അല്ല ഇത് ഫിനാലെ വീക്കിലേക്ക് എത്താനുള്ളതാണ് എന്ന് ബിഗ് ബോസ് പറഞ്ഞത് നൂറയ്ക്കും ആദിലയ്ക്കും ഞെട്ടലുണ്ടാക്കിയിരുന്നു.
Also Read: ഹൗസിൽ ശൈത്യ-സാബുമാൻ വിവാഹാലോചന; ശൈത്യയുടെ ഇഷ്ടം കേട്ട് ഞെട്ടി ആര്യൻ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us