scorecardresearch

ആളറിഞ്ഞ് കളിക്കെടാ! ആദിലയ്ക്ക് മുൻപിൽ ഉത്തരമില്ലാതെ അനുമോളുടെ പിആർ

Adhila and Noora Bigg Boss Malayalam; ആദിലയുടെ കൗണ്ടറുകൾക്ക് മുൻപിൽ പിടിച്ചു നിൽക്കാനാവാതെ ഇനി നീ മിണ്ടരുത് എന്ന് വിനു പറയുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു.

Adhila and Noora Bigg Boss Malayalam; ആദിലയുടെ കൗണ്ടറുകൾക്ക് മുൻപിൽ പിടിച്ചു നിൽക്കാനാവാതെ ഇനി നീ മിണ്ടരുത് എന്ന് വിനു പറയുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു.

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anumol Adhila Noora Bigg Boss PR Vinu

Source: Instagram

ബിഗ് ബോസ് സീസൺ ഏഴിലേക്ക് ആദിലയും നൂറയും എത്തുമ്പോൾ മലയാളികൾ എങ്ങനെയാവും ഇവരെ സ്വീകരിക്കുക എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ പ്രേക്ഷകരുടെ വലിയ സപ്പോർട്ട് നേടിയെടുത്താണ് രണ്ട് പേരും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തെത്തിയത്. ബിഗ് ബോസിന് ശേഷം അനുമോളുടെ പിആർ ആയ വിനുവിന് ആദില നൽകുന്ന കുറിക്ക് കൊള്ളുന്ന ഒരു മറുപടിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 

Advertisment

ഒരു പരിപാടിക്ക് ഇടയിൽ വിനു പറയുന്നത് ആദില ആക്ടിങ്ങിൽ മോശമാണ് എന്നാണ്. ഇതോടെ ആദിലയുടെ കൗണ്ടർ, "ഇപ്പോൾ മനസിലായില്ലേ ആരാണ് ജെനുവിൻ ആയിട്ട് നിന്നത് എന്ന്." ആദിലയുടെ കൗണ്ടറിന് സദസൽ നിന്ന് നിറഞ്ഞ കയ്യടിയും ലഭിച്ചു. 

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

പക്ഷേ അവിടെ ഗെയിം കളിക്കുന്നതിനൊപ്പം പ്രേക്ഷകരുടെ വോട്ടും കൂടി കിട്ടണം എന്നായി പിന്നെ വിനുവിന്റെ വാക്കുകൾ. ഇതിനും ആദില കൊടുത്ത മറുപടിയോടെ വിനുവിന് പിന്നെ പിടിച്ചുനിൽക്കാനാവാതെയായി. അതിന് ഞങ്ങൾക്ക് ഞങ്ങളുടെ പിള്ളേരുണ്ടെന്നാണ് ആദില സദസിനെ ചൂണ്ടി പറഞ്ഞത്. 

Advertisment

ഒരു കാര്യവും ഇല്ലാതെ ആദിലയുടെ കയ്യിൽ നിന്ന് വിനു ചോദിച്ച് മേടിച്ചു എന്നാണ് വൈറലായ ഈ വിഡിയോയ്ക്കടിയിൽ വരുന്ന കമന്റുകൾ. ആദിലയുടെ കൗണ്ടറുകൾക്ക് മുൻപിൽ പിടിച്ചു നിൽക്കാനാവാതെ ഇനി നീ മിണ്ടരുത് എന്ന് ഒരു പരിപാടിക്കിടയിൽ വിനു പറയുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു.

Also Read: മാസം 90000 രൂപ; വോട്ട് മറിക്കലും പല കളികളും നടക്കുന്നു; ജിഷിന്റെ വെളിപ്പെടുത്തൽ

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പിആർ വിവാദം കത്തി നിന്നതോടെയാണ് അനുമോളുടെ പിആർ ആയിരുന്ന വിനു വിശദീകരണങ്ങളുമായി രംഗത്തെത്തിയത്. പിആർ വർക്കിനായി അനുമോൾ 16 ലക്ഷം രൂപയാണ് നൽകിയത് എന്നാണ് പ്രതികരണങ്ങൾ വന്നത്. എന്നാൽ അനുമോളും വിനുവും ഇത് നിഷേധിച്ചിരുന്നു. 

Also Read: ആലപ്പുഴയിലെ മലയാളം വെറെയാണെന്ന് ജിസേൽ; ആ മലയാളം ഒന്ന് കേട്ടു നോക്കൂ

ആദിലയും നൂറയും ബിഗ് ബോസിൽ ആറ്, ഏഴ് സ്ഥാനങ്ങളിൽ ആണ് ഫിനിഷ് ചെയ്തത്. നൂറ ഫൈനൽ 5ലേക്ക് എത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു എങ്കിലും അവസാന ആഴ്ചകളിലെ പ്രകടനത്തിന്റെ ബലത്തിൽ നെവിൻ അവസാന അഞ്ചിലേക്ക് നൂറയെ മറികടന്ന് എത്തി. 

ബിഗ് ബോസിന് ശേഷം നടന്ന നൂറയുടെ ജന്മദിനവും ഇവർ ആഘോഷമാക്കിയിരുന്നു. ബിഗ് ബോസ് ഏഴാം സീസണിലേയും അതിന് മുൻപത്തെ സീസണിലേയും മത്സരാർഥികൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അതിനിടയിൽ ഫൈസൽ എകെയുടെ ഗൃഹപ്രവേശന ചടങ്ങിൽ നൂറയും ആദിലയും എത്തിയത് സംബന്ധിച്ച വിവാദവും ഉയർന്നു. ഇരുവരേയും ക്ഷണിച്ചിരുന്നില്ലെന്നാണ് ഇദ്ദേഹം ആദ്യം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പിന്നാലെ ഇത് പിൻവലിച്ചു. 

Read More: ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്ക് ശേഷം കിടിലൻ മേക്കോവറിൽ രേണു സുധി; സുന്ദരി പെണ്ണേ എന്ന് കമന്റുകൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: