/indian-express-malayalam/media/media_files/2025/09/12/bigg-boss-malayalam-season-7-adhila-and-noora-2025-09-12-18-21-39.jpg)
Source: Facebook
Bigg Boss malayalam Season 7:ബിഗ് ബോസ് ഏഴാം സീസണിൽ ആദിലയും നൂറയും എത്തിയതോടെ ബിഗ് ബോസിലെ മൈൻഡ് ഗെയിമുകളും തന്ത്രങ്ങളുമെല്ലാം ഇരുവരേയും പിരിക്കുമോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ എത്ര ആഴത്തിലുള്ളതാണ് തങ്ങളുടെ സ്നേഹം എന്ന് പ്രേക്ഷകർക്ക് കാണിച്ച് കൊടുത്താണ് ആദിലയും നൂറയും കയ്യടി നേടിയത്. പക്ഷേ വീക്കെൻഡ് എപ്പിസോഡിന് തൊട്ടുമുൻപത്തെ ദിവസം ആദിലയും നൂറയും തമ്മിലുള്ള വാക്കുതർക്കമാണ് പ്രേക്ഷകർക്ക് കാണേണ്ടി വന്നത്. എന്നെ ഷെയ്ഡ് ആക്കുന്നത് എന്തിനാണ് എന്നാണ് നൂറയോട് ആദില ചോദിക്കുന്നത്.
ആദിലയുടെ ഹൗസിനുള്ളിലെ ഇടപെടലുകൾ പോരെന്നും എപ്പോഴും ക്ഷീണിച്ച മുഖം പോലെ, സങ്കടം ഉള്ളത് പോലെയാണ് തോന്നുന്നത് എന്നെല്ലാമുള്ള നൂറയുടെ വാക്കുകൾ ആദിലയെ പ്രകോപിപ്പിക്കുന്നു. എനിക്ക് ക്ഷീണം ഉണ്ട്, അത് എന്റെ മുഖത്ത് കാണും എന്നാണ് ആദില മറുപടിയായി പറയുന്നത്. എനിക്കും ക്ഷീണം ഉണ്ട്. പക്ഷേ ഇവിടെ എനിക്ക് ഒതുങ്ങിക്കൂടാൻ പറ്റില്ല എന്ന് നൂറ വ്യക്തമാക്കി. നീ ഹൈപ്പർ ആണ് എന്നാണ് ഇതിന് ആദിലയുടെ മറുപടി. ഹൗസിനുള്ളിൽ ആദിലയിൽ നിന്ന് എന്തോ ലാഗ് ആവുന്നതായി തനിക്ക് അനുഭവപ്പെടുന്നു എന്നും ലിമിറ്റഡായാണ് പ്രതികരിക്കുന്നത് എന്നും നൂറ ആവർത്തിക്കുന്നു. ഒരുപാട് ആളുകൾ ഉള്ളിടത്ത് പോയി അലറാൻ എനിക്ക് താത്പര്യം ഇല്ല എന്നാണ് ആദില പറയുന്നത്.
Also Read: ഇക്കാ, അനുമോൾക്കെതിരെ പറഞ്ഞാൽ പുറത്ത് നെഗറ്റീവാകുമെന്ന് റെന; കട്ടക്കലിപ്പിൽ ഷാനവാസ് ; Bigg Boss Malayalam Season 7
ഭയങ്കര ദേഷ്യം വന്നാൽ അതിൽ നിന്ന് ഇറങ്ങാൻ എനിക്ക് പ്രയാസമാണ്. അങ്ങനെ വന്നാൽ എന്റെ വായിൽ നിന്ന് പലതും വരും. ഫാക്ടറി ടാസ്കിൽ ഞാനും ജിഷിൻ ചേട്ടനും അങ്ങനെ പലതും വിളിച്ചിരുന്നു. പക്ഷേ ഞങ്ങൾ രണ്ട് പേരുമാണ് ഇത് വ്യക്തമായി കേട്ടത്. രണ്ട് മൂന്ന് തവണ എന്റെ വായിൽ നിന്ന് മോശം വാക്ക് വന്നു. ഇനി അത് ആവർത്തിക്കാതെ എനിക്ക് നോക്കണം. ഇത്തരം വൃത്തികെട്ട വാദങ്ങളുമായി ഇനി തന്റെ അടുത്ത് വരരുത് എന്ന് പറഞ്ഞ് നൂറയോട് ആദില ദേഷ്യപ്പെടുന്നു.
Also Read: ബിസ്മി ചൊല്ലി ശിവലിംഗത്തിന് മുൻപിൽ നിന്ന് പാടി അക്ബറിന്റെ അരങ്ങേറ്റം; കയ്യടിച്ച് പ്രേക്ഷകർ ; Bigg Boss Malayalam Season 7
താൻ പറയുന്നത് അതേ അർഥത്തിൽ ആദില മനസിലാക്കുന്നില്ല എന്ന വിഷമത്തോടെയാണ് നൂറ സംസാരിക്കുന്നത്. എനിക്ക് ഇവിടെ തുറന്ന് സംസാരിക്കാൻ പറ്റുന്നത് നിന്നോട് മാത്രമാണ് എന്നും ആദിലയോട് നൂറ പറയുന്നുണ്ട്. നൂറയുടെ മുഖത്തും ക്ഷീണം ഉണ്ടെന്നും അവിടെ പോയി വാടിത്തൂങ്ങി നിൽക്കരുത് എന്നും നൂറയോട് ആദിലയും പറയുന്നു.
Also Read: കാര്യം സഹതാരം തന്നെ, പക്ഷേ ലക്ഷ്മി ആ പറഞ്ഞതിനോട് വിയോജിക്കുന്നു: അഖിൽ മാരാർ: Bigg Boss Malayalam 7
ഞാനൊരു ഇൻട്രോവേർട് ആണെന്ന് നൂറ പറയുമ്പോൾ ഇൻട്രോവേർട് അല്ല ആംബിവർട് ആണെന്ന് ആദില തിരുത്തുന്നു. മുഖത്തെ ക്ഷീണത്തെ കുറിച്ച് വീണ്ടും ആദിലയോട് നൂറ പറയുമ്പോൾ എന്റെ മുഖം മാറ്റാൻ പറ്റില്ലെന്നാണ് ആദില തിരിച്ചടിക്കുന്നത്. ഞാൻ പറയുന്നത് എന്താണ് നീ മനസിലാക്കാത്തത് എന്ന് ആദിലയോട് നൂറ ചോദിക്കുന്നു.
ബിഗ് ബോസ് സീസൺ ആരംഭിക്കുന്ന സമയം ഇരുവരേയും ഒരു മത്സരാർഥിയായാണ് പരിഗണിച്ചിരുന്നത്. എന്നാൽ പിന്നാലെ ഇരുവരും രണ്ട് മത്സരാർഥികളായിരിക്കും എന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചു. ഇത്തവണ ഇരുവരും എവിക്ഷൻ നോമിനേഷനിലേക്ക് വന്നതോടെ ഇരുവരുടേയും വോട്ട് സ്പ്ലിറ്റ് ആവുന്നത് തിരിച്ചടിയാവും.
Also Read: ഈ സീസണിലെ ഇണക്കുരുവികൾ ഇവരോ? അനുമോൾ- പ്രവീൺ കോമ്പോ ചർച്ചയാവുന്നു: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us