/indian-express-malayalam/media/media_files/2025/11/08/abhishek-anumol-2025-11-08-15-43-03.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുകയാണ്. നാളെ (നവംബർ 9) ആണ് ഗ്രാൻഡ് ഫിനാലെ. ആരാവും ഈ സീസണിലെ വിജയി എന്നാണ് പ്രേക്ഷകർ ഒന്നടക്കം ഉറ്റുനോക്കുന്നത്. അനുമോൾ, അനീഷ്, അക്ബർ, ഷാനവാസ്, നെവിൻ, നൂറ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ഇതിൽ നിന്നും നൂറയും ഇന്ന് രാത്രിയിലെ എവിക്ഷനോടെ പുറത്തുപോവുമെന്ന് റിപ്പോർട്ടുണ്ട്.
Also Read: മണി ടാസ്കിൽ ആദില സ്വയം എവിക്ട് ആകണമായിരുന്നു; ആ മണ്ടത്തരം നൂറയ്ക്കും വിനയായി? Bigg Boss Malayalam Season 7
അനീഷ്, അനുമോൾ എന്നിവർക്കാണ് നിലവിൽ ഏറ്റവും കൂടുതൽ വിജയസാധ്യതയെന്നാണ് ഓൺലൈൻ പോളുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ, അനുമോളുടെ ജയം ഉറപ്പിച്ച മട്ടാണ് മിക്ക പോളുകളും. വലിയ രീതിയിൽ പിആർ ഉള്ള മത്സരാർത്ഥികളിൽ ഒരാളാണ് അനുമോൾ. 16 ലക്ഷം രൂപ അനുമോൾ പി ആറിനു നൽകിയിട്ടുണ്ട് എന്ന കാര്യം വീടിനകത്തും പുറത്തും വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിനാൽ തന്നെ, അനു ജയിച്ചാൽ അത് പിആർ വിജയം മാത്രമാണെന്ന വിമർശനവും വലിയ രീതിയിൽ ഉയരുന്നുണ്ട്.
അതേസമയം, ബിഗ് ബോസ് വീട്ടിൽ സഹമത്സരാർത്ഥികളിൽ നിന്നും പലപ്പോഴും രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് അനുമോൾക്ക്. ഇപ്പോഴിതാ, അനുവിന് ആശംസകൾ അർപ്പിച്ച് ബിഗ് ബോസ് മലയാളം ആറാം സീസണിലെ മത്സരാർത്ഥിയായ അഭിഷേക് ശ്രീകുമാർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
"നീ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്ന് എനിക്കറിയാം. ഇത് ബിഗ് ബോസ് ആണ്, ഇവിടെ സൗഹൃദമില്ല, പ്രതിബദ്ധതയില്ല, നിങ്ങൾ അഭിമുഖീകരിക്കുന്നതിൽ പലതും പ്രശ്നങ്ങളായിരിക്കും. അതിനെ ധൈര്യത്തോടെ നേരിടുക.
നിങ്ങൾ അവിടെ പത്ത് ദിവസം നിൽക്കാൻ വേണ്ടിയാണ് പോയതെങ്കിലും, ഇപ്പോൾ നിങ്ങൾ ഏറ്റവും മുകളിൽ എത്തിയിരിക്കുന്നു. നിങ്ങൾക്ക് ഒരുപാട് പിന്തുണക്കാരെ ലഭിച്ചു, ചിലരെ നഷ്ടപ്പെട്ടു. ഇത് കളിയുടെയും ജീവിതത്തിന്റെയും ഭാഗമാണ്.
മികച്ച മത്സരാർത്ഥി വിജയിക്കട്ടെ.
എൻ്റെ എല്ലാവിധ ആശംസകളും!," എന്നാണ് അഭിഷേക് കുറിച്ചത്.
Also Read: അനുമോൾ ഡേർട്ടി ഗെയിം ആണ് കളിക്കുന്നത്: സാബുമോൻ, Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us