scorecardresearch

അവസാന നിമിഷം ആദില പുറത്തേക്ക്; Bigg Boss Malayalam 7 Mid Week Eviction

Bigg Boss Malayalam Season 7: ഫിനാലെയ്ക്ക് 2 ദിവസങ്ങൾ മാത്രം; മിഡ് വീക്ക് എവിക്ഷനിലൂടെ ഒരാൾ കൂടി ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുകയാണ്

Bigg Boss Malayalam Season 7: ഫിനാലെയ്ക്ക് 2 ദിവസങ്ങൾ മാത്രം; മിഡ് വീക്ക് എവിക്ഷനിലൂടെ ഒരാൾ കൂടി ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുകയാണ്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aadhila bigg boss

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 അതിന്റെ അത്യന്തം ആവേശകരമായ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി മൂന്ന് ദിവസങ്ങൾ മാത്രം, നവംബർ 9-ന് ഫിനാലെ അരങ്ങേറും. കിരീടത്തിനായി ശക്തമായ മത്സരം കാഴ്ചവെക്കുന്ന ഏഴ് മത്സരാർത്ഥികളാണ് നിലവിൽ വീട്ടിലുള്ളത്: അനീഷ്, ഷാനവാസ്, അനുമോൾ, നെവിൻ, ആദില, നൂറ, അക്ബർ. ഇനിയെന്തൊക്കെ അട്ടിമറികളാണ് ബിഗ് ബോസ് കാത്തുവെച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

Advertisment

Also Read: റീ എൻട്രിയിലും ചോദിച്ചു വാങ്ങി മസ്താനി, നിർത്തിപ്പൊരിച്ച് ബിൻസി: എത്ര കിട്ടിയാലും പഠിക്കില്ലേ എന്ന് പ്രേക്ഷകർ: Bigg Boss Malayalam 7

അപ്രതീക്ഷിത മിഡ്-വീക്ക് എവിക്ഷൻ: കളി മാറുമോ?

ഗ്രാൻഡ് ഫിനാലെക്ക് തൊട്ടുമുമ്പായി ബിഗ് ബോസ് വീട്ടിൽ ഒരു അപ്രതീക്ഷിത മിഡ്-വീക്ക് എവിക്ഷൻ നടന്നിരിക്കുകയാണ്. ആദിലയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും അവസാന നിമിഷം എവിക്റ്റായ മത്സരാർത്ഥി. 

Also Read: ബിഗ് ബോസ് വീട് ഇളക്കിമറിച്ച് രേണു സുധിയുടെ എൻട്രി; വീഡിയോ, Bigg Boss Malayalam 7

Advertisment

Also Read: ലക്ഷ്മി പഠിച്ച കള്ളിയല്ല, പഠിപ്പിച്ച് വിട്ട കള്ളി; ചെക്ക് വിവാദത്തിൽ ശോഭയുടെ മറുപടി; Bigg Boss Malayalam Season 7

ആദിലയുടെ പുറത്തുപോവൽ നേട്ടമാവുക നൂറയ്ക്ക് 

ഒരൊറ്റ മത്സരാർത്ഥിയായി എത്തി പിന്നീട് രണ്ടു മത്സരാർത്ഥികളായി മാറുകയായിരുന്നു ആദിലയും നൂറയും. ആദിലയും നൂറയും നോമിനേഷനിൽ വരുമ്പോൾ ഇരുവരുടെയും വോട്ടുകൾ സ്പ്ലിറ്റായി പോവുന്നു എന്നതായിരുന്നു പ്രധാന പ്രശ്നം. എന്നാൽ ആദിലയുടെ എവിക്ഷനോടെ ആ പ്രശ്നം പരിഹരിക്കപ്പെടുകയാണ്.  ഫൈനൽ ലിസ്റ്റിൽ ഇടം നേടിയ നൂറയുടെ വോട്ടിംഗ് നിലയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകാനാണ് ഇനി സാധ്യത.  അവസാന നിമിഷം വരെ വോട്ടിംഗ് ബാലൻസ് എങ്ങനെ മാറും എന്ന് കണ്ടറിയണം. 

Also Read: നെവിനെ കരയിച്ച് കിച്ചണിൽ നിന്ന് ഔട്ടാക്കി ജിഷിൻ; കലിപ്പിച്ച് അക്ബറും ശരത്തും ; Bigg Boss Malayalam Season 7

സംഭവബഹുലമായ ഒരു സീസൺ അതിന്റെ കലാശക്കൊട്ടിലേക്ക് അടുക്കുമ്പോൾ, ബിഗ് ബോസിന്റെ ടൈറ്റിൽ വിന്നർ ആരാവും എന്നറിയാനാണ് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നത്.

കൂടാതെ, ബിഗ് ബോസ് വീട്ടിലേക്ക് റീ-എൻട്രി നടത്തിയ മുൻ മത്സരാർത്ഥികളെല്ലാം ഇന്ന്  വീട്ടിൽ നിന്നും മടങ്ങും. ഫിനാലെ വേദിയിൽ വെച്ചാകും ഇനി എല്ലാവരും വീണ്ടും ഒന്നിക്കുന്നത്.

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: