/indian-express-malayalam/media/media_files/KaYimMJ9Ioo7vKr9UJeR.jpg)
Bigg Boss Malayalam 6 live updates
Bigg Boss malayalam 6 live updates:ബിഗ് ബോസ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം ആറാം പതിപ്പിന് തുടക്കമായി. മലയാളത്തിൻ്റെ അഭിമാനതാരം മോഹൻലാലാണ് ആറാം തവണയും ഷോയുടെ അവതാരകനാവുന്നത്.
ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശി റസ്മിൻ ഭായി, ട്രാവൽ ഫ്രീക്കായ നിഷാന, നടി അൻസിബ ഹസൻ, സിനിമ സീരിയൽ താരം യമുന റാണി, ബോഡി ബിൽഡർ ജിന്റോ, സീരിയൽ താരം ശ്രീതു കൃഷ്ണൻ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ്, കോമഡി താരം സുരേഷ് മേനോൻ, ഉപ്പും മുളകും താരം ഋഷി എസ് കുമാർ, ബ്യൂട്ടി വ്ളോഗർ ജാസ്മിൻ ജാഫർ, സോഷ്യൽ മീഡിയ താരം സിജോ ടോക്സ്, സീരിയൽ താരം ശരണ്യ ആനന്ദ്, ഗായകൻ രതീഷ് കുമാർ, സിനിമാതാരം ശ്രീരേഖ, ടാറ്റൂ ആർട്ടിസ്റ്റ് അസി റോക്കി, സീരിയൽ താരം അപ്സര ആൽബി, സിനിമാതാരം ഗബ്രി ജോസ്, ഇൻഫ്ളുവൻസർ നോറ മുസ്കൻ, മോഡൽ അർജുൻ ശ്യാം എന്നിവരാണ് ഈ സീസണിലെ താരങ്ങൾ.
തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9:30നും വാരാന്ത്യങ്ങളിൽ രാത്രി 9 മണിയ്ക്കുമാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുക. 24X7 മണിക്കൂർ എന്ന രീതിയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ബിഗ് ബോസ് ഷോ ലൈവായും കാണാം.
Read More Television Stories Here
- Mar 10, 2024 21:57 IST
ശരണ്യ ആനന്ദ്
സീരിയൽ താരം ശരണ്യ ആനന്ദും ബിഗ് ബോസിലേക്ക്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ശരണ്യ ആനന്ദ്. പരമ്പരയിൽ വേദിക എന്ന വില്ലത്തി കഥാപാത്രത്തെ ആയിരുന്നു ശരണ്യ അവതരിപ്പിച്ചത്. മാമാങ്കം, ആകാശഗംഗ 2 തുടങ്ങിയ സിനിമകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്.
- Mar 10, 2024 21:55 IST
ഭ്രമരത്തിൽ മോഹൻലാലിന്റെ സഹതാരം; സുരേഷ് മേനോനും ബിഗ് ബോസിലേക്ക്
ബോംബെ മലയാളിയായ സുരേഷ് മേനോൻ പാലക്കാട് സ്വദേശിയാണ്. മോഹൻലാലിനൊപ്പം ഭ്രമരത്തിൽ സഹതാരമായി അഭിനയിച്ചിട്ടുണ്ട്. കൊമേഡിയൻ കൂടിയായ സുരേഷ് മേനോൻ രാവൺ, ദിൽ തോ പാഗൽ ഹെ, കഭീ ന കഭീ തുടങ്ങി മുപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
- Mar 10, 2024 21:43 IST
അർജുൻ ശ്യാം ഗോപൻ
കോട്ടയം കടുത്തുരുത്തി സ്വദേശിയായ അർജുൻ ശ്യാം ഗോപൻ 2002ൽ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. മോഡലും അത്ലറ്റും കൂടിയാണ് ഈ എംബിഎക്കാരൻ. അഭിനയത്തോട് ആഗ്രഹമുള്ള അർജുൻ കടുത്ത മോഹൻലാൽ ആരാധകനാണ്.
- Mar 10, 2024 21:37 IST
ഗബ്രി ജോസ്
കമൽ ചിത്രം പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെയാണ് ഗബ്രി അഭിനയരംഗത്തെത്തിയത്. ബോളിവുഡ് താരം അനുപം ഖേറിൽ നിന്നും അഭിനയം പഠിച്ചാണ് ഗബ്രി ഈ മേഖലയിലേക്ക് എത്തിയത്. അങ്കമാലി സ്വദേശിയായ ഗബ്രി ഒരു സിവില്‍ എന്‍ജിനീയര്‍ കൂടിയാണ്. റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
- Mar 10, 2024 21:31 IST
കോഴിക്കോട് നിന്നും നോറ
കോഴിക്കോട് സ്വദേശിയായ നോറ മുസ്കൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്. വ്ളോഗർ, റൈഡർ എന്നീ നിലകളിലും ശ്രദ്ധേയ.
- Mar 10, 2024 21:21 IST
നല്ലവന്ക്ക് നല്ലവൻ, കെട്ടവന്ക്ക് കെട്ടവൻ; റോക്കി ഭായിയും വീട്ടിലേക്ക്
ടാറ്റൂ ആർട്ടിസ്റ്റായ അസി റോക്കിയും ഹൗസിൽ എത്തി. തിരുവനന്തപുരം സ്വദേശിയായ അസി റോക്കി ഒരു ബിസിനസുകാരൻ കൂടിയാണ്. ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ മാനേജിംഗ് ഡയറക്ടറായ അസി കിക് ബോക്സിംഗ് ചാമ്പ്യാന്‍, റൈഡര്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. പാചകത്തിലും അതീവ തത്പരനാണ്.
തനിക്ക് ഇരട്ട വ്യക്തിത്വമാണെന്നും നല്ലവന്ക്ക് താൻ നല്ലവനാണെന്നും കെട്ടവന്ക്ക് കെട്ടവനാണെന്നുമാണ് അസി തന്നെ സ്വയം വിശേഷിപ്പിക്കുന്നത്.
- Mar 10, 2024 21:08 IST
അൽപ്പം വിറയലോടെ വീടിനകത്തേക്ക്
സിനിമാ-സീരിയൽ താരമായ ശ്രീരേഖയും ബിഗ് ബീസ് വീടിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിനിയായ ശ്രീരേഖ സൈക്കോളജിസ്റ്റു കൂടിയാണ്. വീണ്ടും ജ്വാലയായി, ശ്രീഗുരുവായൂരപ്പൻ, മിന്നു കെട്ട് തുടങ്ങിയ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചു. ഷെയിൻ നിഗം നായകനായ 'വെയിൽ' എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി 18 കിലോയോളം ഭാരം വർധിപ്പിച്ച്, ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ ഷെയിനിന്റെ അമ്മയായാണ് ശ്രീരേഖ അഭിനയിച്ചത്. ആ കഥാപാത്രത്തിനു മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
- Mar 10, 2024 20:59 IST
തല്ലുണ്ടാക്കാനും പാടാനും റെഡി; രതീഷ് കുമാർ ഫ്രം തൃശൂർ
തൃശൂർ സ്വദേശിയായ രതീഷ് കുമാറാണ് ഈ സീസണിൽ പതിനൊന്നാമനായി ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്. പാട്ടിനൊപ്പം ഡാൻസിലും താൽപ്പര്യമുള്ളയാളാണ് രതീഷ് കുമാർ.
- Mar 10, 2024 20:44 IST
ജാൻമണിയും വീടിനകത്തേക്ക്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണിയാണ് ബിഗ് ബോസ് വീട്ടിലേക്ക് പത്താമത്തെ മത്സരാർത്ഥിയായി പ്രവേശിച്ചത്. നർത്തകിയും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമാണ് ജാൻമോണി ദാസ് അസമിലെ ഗുവാഹത്തിയിൽ നിന്നാണ് വരുന്നത്. ഇതിഹാസ ഗായകൻ ഭൂപേന്ദ്ര ഹസാരികയുടെ കുടുംബാംഗമാണ് ജാൻമണി.
- Mar 10, 2024 20:26 IST
ചെന്നൈ മലയാളി ശ്രീതു കൃഷ്ണ
സീരിയൽ താരം. ചെന്നൈ മലയാളി എന്നാണ് ശ്രീതു തന്നെ വിശേഷിപ്പിക്കുന്നത്. അമ്മ അറിയാതെ പരമ്പരയിലെ അലീന ടീച്ചറായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് ശ്രീതു.
- Mar 10, 2024 20:14 IST
സിജോ ടോക്സ്
ആലപ്പുഴ സ്വദേശിയാണ് സിജോ. സിജോ ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് സിജോ ശ്രദ്ധ നേടിയത്.
- Mar 10, 2024 20:10 IST
പ്രെഡിക്ഷൻ തെറ്റിയില്ല; ജാസ്മിൻ ജാഫർ ഇൻ
ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ ജാഫറും ബിഗ് ബോസ് വീടിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ജാസ്മിന്‍ ജാഫര്‍. കൊല്ലം സ്വദേശിനിയാണ് ജാസ്മിൻ.
- Mar 10, 2024 19:50 IST
ബിഗ് ബോസിൽ ഏറ്റുമുട്ടാൻ ഋഷിയുമുണ്ട്
നടനും ഡാൻസറുമായ ഋഷി എസ് കുമാറും ബിഗ് ബോസ് വീട്ടിലേക്ക്. ഉപ്പും മുളകിലൂടെ ശ്രദ്ധനേടിയ നടനാണ് ഋഷി എസ് കുമാർ. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയായ ഋഷി, ഡി-4-ഡാൻസ് എന്ന റിയാലിറ്റിഷോയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്.
- Mar 10, 2024 19:47 IST
യമുന റാണിയും വീടിനകത്തേക്ക്
സിനിമ- സീരിയൽ താരം യമുന റാണി ബിഗ് ബോസ് വീട്ടിലേക്ക്. അരുണാചൽ പ്രദേശിലാണ് യമുന ജനിച്ചുവളർന്നത്. മമ്മൂട്ടി ചിത്രം സ്റ്റാലിൻ ശിവദാസിലൂടെ അരങ്ങേറ്റം കുറിച്ച യമുന റാണി ഇന്ന് സീരിയൽ രംഗത്താണ് സജീവമാണ്. ഉസ്താദ്, പട്ടണത്തിൽ സുന്ദരൻ, വല്യേട്ടൻ, മീശ മാധവൻ എന്നിങ്ങനെ അറുപതോളം സിനിമകളും ജ്വലയായ്, ചന്ദനമഴ എന്നിങ്ങനെ 150 ഓളം സീരിയലുകളിലും യമുന അഭിനയിച്ചിട്ടുണ്ട്.
- Mar 10, 2024 19:39 IST
രണ്ടാമനായി ജിന്റോ ഹൗസിലേക്ക്
സെലിബ്രിറ്റി ഫിറ്റ്നെസ്സ് ഗുരുവും എറണാകുളം കാലടി സ്വദേശിയുമായ ജിന്റോയാണ് ഈ സീസണിലെ രണ്ടാമത്ത മത്സരാർത്ഥിയായി വീടിനകത്തേക്ക് പ്രവേശിച്ചത്. 20 വർഷമായി ജിന്റോ ബോഡി ക്രാഫ്‌റ്റ് എന്ന സ്ഥാപനം നടത്തിവരികയാണ്. പ്രമുഖൻ, ഗോദ , പഞ്ചവര്‍ണതത്ത, ജാക്ക്‌ഡാനിയല്‍ എന്നിങ്ങനെ ഏതാനും സിനിമകളിലും ജിന്റോ അഭിനയിച്ചിട്ടുണ്ട്.
- Mar 10, 2024 19:31 IST
ജോർജുകുട്ടിയുടെ മൂത്തമകൾ ബിഗ് ബോസ് വീട്ടിലേക്ക്
ആറാം സീസണിലെ ആദ്യ മത്സരാർത്ഥിയായി നടി അൻസിബ ഹസൻ ബിഗ് ബോസ് വീട്ടിലേക്ക്. കോഴിക്കോട് സ്വദേശിയായ അൻസിബയെ ദൃശ്യത്തിൽ എന്റെ മകളായി അഭിനയിച്ചയാൾ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് മോഹൻലാൽ വീടിനകത്തേക്ക് സ്വാഗതം ചെയ്തത്.
"നല്ല പരിചയം, ജോർജുകുട്ടിയുടെ മകളാണോ?" ചിരിയോടെ മോഹൻലാൽ അൻസിബയെ സ്വാഗതം ചെയ്തു.
- Mar 10, 2024 19:26 IST
കോമണർ മത്സരാർത്ഥികൾക്ക് പ്രത്യേക പവർ
മത്സരാർത്ഥികൾ വീടിനകത്തേക്കു പ്രവേശിക്കും മുൻപ് കൺഫെഷൻ റൂമിലേക്ക് എൻട്രി ലഭിച്ചിരിക്കുകയാണ് കോമണർ മത്സരാർത്ഥികളായി എത്തിയ നിഷാനയ്ക്കും രസ്മിനും. കൺഫെഷൻ റൂമിലിരുന്ന് സഹമത്സരാർത്ഥികളുടെ വീടിനകത്തേക്കുള്ള എൻട്രി വാച്ച് ചെയ്യുകയാണ് ഇരുവരും.
- Mar 10, 2024 19:12 IST
എന്താണ് 4 ബെഡ് റൂം കൺസെപ്റ്റ്?
എന്താണ് 4 ബെഡ്റൂം കൺസെപ്റ്റ് എന്ന് പരിചയപ്പെടുത്തുകയാണ് ബിഗ് ബോസും മോഹൻലാലും. വീട്ടിലെ പലവിധ ജോലികൾ ചെയ്യുന്ന ടീമുകൾക്ക് അനുസരിച്ച് നാലു റൂമുകൾ എന്നതാണ് കൺസെപ്റ്റ്. മൂന്നു ചെറിയ മുറികളും ഒരു പവർ റൂമുമാണ് വീടിനകത്തുള്ളത്.
- Mar 10, 2024 19:08 IST
ഇത്തവണ സിഐഡി രാമദാസുമുണ്ട് ഷോയിൽ: മോഹൻലാൽ
ബിഗ് ബോസ് മലയാളം സീസൺ ആറിന് തുടക്കമായി. വീട് പരിചയപ്പെടുത്തുകയാണ് മോഹൻലാൽ. സിഐഡി രാമദാസ് എന്നൊരു കഥാപാത്രം കൂടി ഈ സീസണിൽ കാണുമെന്നാണ് ലാലേട്ടൻ മുന്നറിയിപ്പു നൽകുന്നത്.
- Mar 10, 2024 18:54 IST
ഇനി മിനിറ്റുകൾ മാത്രം
കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ ഗ്രാൻഡ് ലോഞ്ച് എത്തിയിരിക്കുകയാണ്. ഏഴു മണിയ്ക്ക് ലോഞ്ച് എപ്പിസോഡ് സംപ്രേഷണം ആരംഭിക്കും.
- Mar 10, 2024 18:16 IST
അപ്സര രത്നാകരൻ ബിഗ് ബോസിലേക്കോ?
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അപ്‌സര രത്‌നാകരന്‍ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുന്നുവെന്നാണ് റിപ്പോർട്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന വില്ലത്തി വേഷത്തിലൂടെയാണ് അപ്സര ശ്രദ്ധ നേടിയത്.
- Mar 10, 2024 17:26 IST
റിനോഷും ജുനൈസും ചെന്നൈയിൽ, എന്താണ് സർപ്രൈസ്?
മോഹൻലാലിനൊപ്പം നിൽക്കുന്ന സീസൺ അഞ്ചിലെ മത്സരാർത്ഥികളായ റിനോഷിന്റെയും ജുനൈസിന്റെയും ചിത്രവും വൈറലാവുകയാണ്. ലോഞ്ച് എപ്പിസോഡിൽ ഇരുവരുടെയും സാമിപ്യമുണ്ടോ? എന്താണ് കാത്തുവച്ച സർപ്രൈസ്? എന്നൊക്കെയാണ് ആരാധകർ തിരക്കുന്നത്.
- Mar 10, 2024 17:20 IST
ശരണ്യ ആനന്ദും ജാൻമണിയും
ഇത്തവണത്തെ ബിഗ് ബോസിൽ മത്സരാർത്ഥികളായി ഉയർന്നു കേൾക്കുന്ന പേരുകളാണ് സീരിയൽ താരം ശരണ്യ ആനന്ദ്, മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി എന്നിവർ.
- Mar 10, 2024 17:15 IST
ഇത് പുതിയ തുടക്കമെന്ന് ജിന്റോ; യാത്ര ബിഗ് ബോസിലേക്കോ?
ബിഗ് ബോസ് ആറാം സീസണിലെ മത്സരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റിൽ ആദ്യഘട്ടം മുതൽ ഉയർന്നു കേൾക്കുന്ന പേരാണ് ജിന്റോയുടേത്. കഴിഞ്ഞ ദിവസം ജിന്റോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയും ബിഗ് ബോസിൽ മത്സരിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്.
- Mar 10, 2024 17:09 IST
പുതിയ മത്സരാർത്ഥികൾക്ക് അഖിലിന്റെയും ഷിജുവിന്റെയും ഉപദേശം
"പുതിയ മത്സരാര്‍ഥികളോട് പറയാനുള്ളത് മറ്റുള്ളവര്‍ പറയുന്നതൊന്നും കേട്ടിട്ട് അങ്ങോട്ട് പോവരുതെന്നതാണ്. പന്തിന് അനുസരിച്ച് കളിക്കുക എന്നേയുള്ളു. എറിയാന്‍ പോകുന്ന ആള്‍ അതെങ്ങനെ എറിയുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ സാധിക്കില്ല. അത് മനസിലാക്കി കളിക്കുക. ബിഗ് ബോസിലേക്ക് കയറി ചെന്നതിന് ശേഷം മാത്രം മത്സരം മനസിലാക്കുക," അഞ്ചാം സീസണിലെ മത്സരാർത്ഥികളായ അഖിലും ഷിജുവും പറയുന്നു.
- Mar 10, 2024 16:43 IST
ഇതാണ് ഇത്തവണത്തെ ബിഗ് ബോസ് ഹൗസ്
ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ഒരുക്കിയ ബിഗ് ബോസ് വീടിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത് ഡിസൈനർമാരായ കഞ്ചൻകുമാർ ബന്ദവാനെയും ഭാര്യ രൂപാലിയും ചേർന്നാണ്. ഏകദേശം 10,000 സ്ക്വയർ ഫീറ്റ് വിസ്താരമുള്ളതാണ് ഈ ബിഗ് ബോസ് ഹൗസ്.
- Mar 10, 2024 16:40 IST
ബിഗ് ബോസ് വീടിനകത്തെ കാഴ്ചകൾ പരിചയപ്പെടുത്തി മോഹൻലാൽ
#BBMS6Promo ആഘോഷാരവങ്ങൾക്ക് കാഹളം മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം
— asianet (@asianet) March 10, 2024
Bigg Boss Season 6 || Launch Episode || Today at 7 PM || Asianet #BiggBoss#BiggBossMalayalamSeason6#BiggBossMalayalam#BiggBossSeason6#Mohanlal#BBMS6#Asianetpic.twitter.com/owPo1WhSD8
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.