scorecardresearch

മോഹൻലാൽ പറഞ്ഞ ആ വുഷു ചാമ്പ്യൻ അനിയൻ മിഥുനോ? Bigg Boss Malayalam Season 5

വുഷു ചാമ്പ്യൻ അനിയൻ മിഥുനും ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുന്നുവെന്ന് സൂചന

Aniyan Midhun, Aniyan Midhun Bigg Boss, Wushu champion Aniyan Midhun
വുഷു ചാമ്പ്യൻ അനിയൻ മിഥുൻ

Bigg Boss Malayalam Season 5: മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തിരശ്ശീല ഉയരാൻ ഇനി അഞ്ചു ദിനങ്ങൾ ബാക്കി. മാർച്ച് 26 ഞായറാഴ്ച ഏഴു മണിയ്ക്കാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ലോഞ്ച്. ഒറിജിനാലിറ്റിയെ ആഘോഷമാക്കുന്നതാവും ഇത്തവണത്തെ സീസൺ എന്നാണ് പ്രെമോ നൽകുന്ന സൂചന.

‘ബാറ്റിൽ ഓഫ് ഒർജിനൽസ്, തീ പാറും’ എന്നതാണ് ഈ സീസണിന്റെ ടാഗ് ലൈൻ. തീപ്പാറുന്ന മത്സരത്തിനായി എത്തുന്ന ഈ സീസണിലെ മത്സരാർത്ഥികൾ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നടൻ ഷിജു എആർ, ജിഷിൻ മോഹൻ, സംവിധായകരായ ഒമർ ലുലു, അഖിൽ മാരാർ, വൈബർ ഗേൾ ദേവു, സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ അമല ഷാജി എന്നിവരുടെയൊക്കെ പേരുകൾ സാധ്യതാ പട്ടികയിൽ ഉയർന്നു കേൾക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ഇന്നു പുറത്തുവിട്ട പുതിയ പോസ്റ്ററും ഈ സീസണിലെ ഒരു മത്സരാർത്ഥിയിലേക്കുള്ള സൂചനൾ നൽകുന്നുണ്ട്. “ഇക്കുറി ഒരു വിഷു ചാമ്പ്യനും ഉണ്ടത്രേ,” എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. അത്‌ലറ്റും വുഷു ചാമ്പ്യനുമായ അനിയൻ മിഥുനാണോ ആ താരം എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Bigg Boss new poster
മത്സരാർത്ഥിയെ കുറിച്ച് സൂചന നൽകി ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പോസ്റ്റർ

ഇന്ത്യൻ ടീമിലെത്തിയ ആദ്യ ദക്ഷിണേന്ത്യൻ താരമാണ് അനിയൻ മിഥുൻ. തൃശ്ശൂർ നാട്ടിക സ്വദേശിയായ അനിയൻ മിഥുൻ കഴിഞ്ഞ വർഷം വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിരുന്നു. തായ്‌ലാൻഡിൽ നടന്ന ലോക ’പ്രോ വുഷു സാൻഡ ഫൈറ്റ് 2022’ ചാമ്പ്യൻഷിപ്പിലാണ് അനിയൻ സ്വർണം നേടിയത്. ഇന്ത്യയെ പ്രതിനിധാനംചെയ്ത് 70 കിലോഗ്രാം വിഭാഗത്തിലായിരുന്നു അനിയന്റെ സ്വർണനേട്ടം.

സൗത്ത് ഏഷ്യൻ വുഷു സ്വർണമെഡൽ, കിക്ക് ബോക്സിങ്ങിൽ ദേശീയ ചാമ്പ്യൻഷിപ്പ്, ബെസ്റ്റ് വുഷു ഫൈറ്റർ പുരസ്കാരം, വേൾഡ് ബെസ്റ്റ് ഫൈറ്റർ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും അനിയൻ മിഥുനെ തേടിയെത്തിയിട്ടുണ്ട്. മികച്ച അത്‌ലറ്റിനുള്ള ജമ്മുകശ്മീർ ഭരണകൂടത്തിന്റെ പുരസ്കാരവും അടുത്തിടെ അനിയനെ തേടിയെത്തിയിരുന്നു.

Wushu: എന്താണ് വുഷു?

ഒരു ചൈനീസ് ആയോധന കലയാണ് വുഷു. കുങ് ഫുവിന് സമാനമാണ് ഈ ആയോധന കലയും. ആയോധനകല എന്നാണ് വുഷു എന്ന ചൈനീസ് പദത്തിന്റെ അർത്ഥം. (വു എന്നാൽ പോരാട്ടം അല്ലെങ്കിൽ ആയോധനം, ഷു എന്നാൽ കല). ഇന്റർനാഷണൽ വുഷു ഫെഡറേഷന്റെ (IWUF)കീഴിൽ നടത്തപ്പെടുന്ന വിഷു ഒരു അന്താരാഷ്ട്ര കായിക വിനോദമാണിത്. രണ്ട് വർഷത്തിലൊരിക്കൽ ലോക വുഷു ചാമ്പ്യൻഷിപ്പ് നടത്തപ്പെടുന്നു. ഏഷ്യൻ ഗെയിംസ്, ഈസ്റ്റ് ഏഷ്യൻ യൂത്ത് ഗെയിംസ്, സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസ്, വേൾഡ് കോംബാറ്റ് ഗെയിംസ് എന്നിവിടങ്ങളിലെല്ലാം ഒരു കായിക ഇനമായി ഇന്ന് വുഷുവും അരങ്ങേറുന്നുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 5 wushu champion aniyan midhun