scorecardresearch

Bigg Boss Malayalam Season 5: ബിഗ് ബോസിൽ നിന്നിറങ്ങിയ അനിയൻ മിഥുൻ എവിടെപ്പോയി?

Bigg Boss Malayalam Season 5: ബിഗ് ബോസിൽ നിന്നും എവിക്റ്റായതിനു ശേഷം അഭിമുഖങ്ങളിൽ എവിടെയും മിഥുൻ പ്രത്യക്ഷപ്പെട്ടിരുന്നില്ല

Bigg Boss Malayalam Season 5: ബിഗ് ബോസിൽ നിന്നും എവിക്റ്റായതിനു ശേഷം അഭിമുഖങ്ങളിൽ എവിടെയും മിഥുൻ പ്രത്യക്ഷപ്പെട്ടിരുന്നില്ല

author-image
Television Desk
New Update
Aniyan Midhun| Bigg Boss Malayalam Season 5| Aniyan Midhun Bigg Boss

ബിഗ് ബോസ് വീട്ടിൽ നിന്നും ഞായറാഴ്ചയാണ് മിഥുൻ എവിക്റ്റായത്

Bigg Boss Malayalam Season 5: കഴിഞ്ഞ ഞായറാഴ്ചയാണ് ബിഗ് ബോസ് വീട്ടിൽ നിന്നും അനിയൻ മിഥുൻ എവിക്റ്റ് ആയത്. ഫിനാലെ വീക്കിന് തൊട്ടുമുൻപായിരുന്നു മിഥുന്റെ പടിയിറക്കം. അസുഖം മൂലം ഷോയിലേക്ക് തിരികെയില്ലെന്നും താൻ ഷോ ക്വിറ്റ് ചെയ്യുകയാണെന്നും റിനോഷും ജോർജും വാരാന്ത്യ എപ്പിസോഡിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു.

Advertisment

ഓരോ ആഴ്ചയും ബിഗ് ബോസ് വീട്ടിൽ നിന്നും മത്സരാർത്ഥികൾ എവിക്റ്റ് ആയി കഴിഞ്ഞാൽ പിന്നെ സോഷ്യൽ മീഡിയയിൽ എല്ലായിടത്തും ബിഗ് മത്സരാർത്ഥികളുടെ അഭിമുഖങ്ങളും വീഡിയോകളുമാണ് നിറയാറുള്ളത്. എയർപോർട്ട് സ്വീകരണങ്ങളും ഓൺലൈൻ ചാനൽ അഭിമുഖങ്ങളുമൊക്കെയായി താരപരിവേഷത്തോടെയാണ് ഓരോ മത്സരാർത്ഥിയും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത്. എന്നാൽ, ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ അനിയൻ മിഥുന്റെ അഭിമുഖങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അനിയൻ മിഥുൻ എവിടെ പോയി എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ തിരക്കുന്നത്.

ജീവിതകഥ പറയുന്ന ടാസ്കിൽ ഇന്ത്യൻ ആർമിയിലെ ഒരു ലേഡി ഓഫിസറെ കുറിച്ച് മിഥുൻ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലാവുകയും മേജർ രവി ഉൾപ്പെടെയുള്ളവർ മിഥുനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനാൽ തന്നെ, ബിഗ് ബോസ് വീട്ടിൽ നിന്നും മിഥുൻ പുറത്തിറങ്ങുമ്പോൾ ഈ വിവാദങ്ങളോട് എങ്ങനെയാവും പ്രതികരിക്കുക എന്നറിയാനാണ് പ്രേക്ഷകരും കാത്തിരുന്നത്.

Advertisment
&list=PLS6GOsr8ulfWcgn7fAh4LmeffypYXW3_2&index=14

അതേസമയം, ഫിനാലെ ആഴ്ച അടുത്തതു കൊണ്ടാണ് മിഥുൻ നാട്ടിലേക്ക് മടങ്ങാത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജൂലൈ 2നാണ് ബിഗ് ബോസ് സീസൺ അഞ്ചിന്റെ ഗ്രാൻഡ് ഫിനാലെ. ഫിനാലെയ്ക്ക് സാക്ഷിയാവാൻ ഈ സീസണിലെ മത്സരാർത്ഥികളെല്ലാം മുംബൈയിൽ എത്തിച്ചേരും. ഫിനാലെ കൂടി കഴിഞ്ഞിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ് മിഥുൻ എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്.

ജൂലൈ രണ്ടിനാണ് ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ഗ്രാൻഡ് ഫിനാലെ. അഖിൽ മാരാർ, ശോഭ, ജുനൈസ്, സെറീന, റെനീഷ, ഷിജു, നാദിറ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ആരാവും ഈ വർഷത്തെ ബിഗ് ബോസ് വിജയി എന്നറിയാൻ ഇനി 5 ദിവസം കൂടി ബാക്കി.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: