scorecardresearch
Latest News

ലവ് സ്ട്രാറ്റജി ഇറക്കിയാൽ വീട്ടിൽ നിന്നും വോട്ട് തരില്ലെന്ന് പറഞ്ഞിട്ടുണ്ട്: വിഷ്ണുവിന്റെ കുടുംബം

Bigg Boss Malayalam Season 5: റെനീഷയേയും വിഷ്ണുവിനേയും ചേര്‍ത്തുള്ള റിങ്കു വിങ്കു ട്രോളുകളോട് പ്രതികരിച്ച് കുടുംബം

Bigg Boss Malayalam Season 5, Rinku Vinku trolls, Vishnu Renisha love, Bigg Boss Malayalam Season 5 latest news, Bigg Boss Malayalam Season 5 videos, Bigg Boss Malayalam Season 5 updates, Vishnu Joshi, Vishnu latest news
Bigg Boss Malayalam Season 5: Vishnu Joshi & Reneesha

Bigg Boss Malayalam Season 5: ബി​ഗ് ബോസ് മലയാളം അഞ്ചാം സീസണിലെ മികച്ചൊരു മത്സരാർത്ഥിയാണ് വിഷ്ണു ജോഷി. പെർഫെക്റ്റ് ബിഗ് ബോസ് മെറ്റീരിയൽ എന്നു പ്രേക്ഷകർക്കിടയിൽ നിന്നും പ്രശംസ നേടാൻ വിഷ്ണുവിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അഖിൽ മാരാരോടും ഷിജുവിനോടുമുള്ള അമിതമായ വിധേയത്വവും ചങ്ങാത്തവും പലപ്പോഴും മികച്ച പെർഫോമൻസ് കാഴ്ച വച്ച് മുന്നോട്ടു പോവുന്നതിൽ നിന്നും വിഷ്ണുവിനെ പിൻതിരിപ്പിക്കുന്നുണ്ട്. ബിഗ് ബോസ് വീടിനകത്തെ അഖിൽ മാരാർ- വിഷ്ണു ജോഷി- ഷിജു കൂട്ടുക്കെട്ട് മത്സരത്തിന്റെ പോരാട്ടവീര്യം കെടുത്തുന്നുവെന്ന വിമർശനമാണ് പ്രധാനമായും പ്രേക്ഷകർക്കിടയിൽ നിന്നും ഉയരുന്നത്. ഇത്രയേറെ കാലിബറുള്ള വിഷ്ണു എന്തിനാണ് മാരാരുടെ അടിമക്കണ്ണായി നിൽക്കുന്നത്? എന്നും പ്രേക്ഷകർ വിമർശിക്കുന്നുണ്ട്.

ബിഗ് ബോസ് വീട്ടിൽ സാഗർ/സെറീന/നാദിറ എന്നിവർ ലവ് സ്ട്രാറ്റജി കളിക്കാൻ ശ്രമിക്കുന്നുണ്ടോ എന്നു പ്രേക്ഷകർക്കിടയിൽ പലപ്പോഴും സംശയം ഉയർന്ന കാര്യമാണ്. അതിനിടയിൽ വിഷ്ണുവും റെനീഷയും തമ്മിലുള്ള ചങ്ങാത്തത്തേയും പലരെയും ലവ് സ്ട്രാറ്റജിയായി തെറ്റിദ്ധരിക്കുകയും റിങ്കു വിങ്കു ട്രോളുകളും റീലുകളുമൊക്കെ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ കുറിച്ച് വിഷ്ണുവിന്റെ കുടുംബം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ലവ് സ്ട്രാറ്റജി ഇറക്കാന്‍ പോയാല്‍ വീട്ടില്‍ നിന്നും വോട്ട് തരില്ലെന്ന് വിഷ്ണുവിനോട് പറഞ്ഞിട്ടുണ്ട്. എല്ലാ സീസണിലും ലവ് സ്ട്രാറ്റജിയുണ്ട്. അത് തന്നെ ആവർത്തിക്കാനാണെങ്കിൽ വിഷ്ണു പിന്നെ എന്തിന് പോകണം. വീട്ടില്‍ തന്നെ ഇരുന്നാല്‍ പോരേ, വിഷ്ണു അവന്റെ ഗെയിം കളിക്കട്ടെ. മറ്റു സീസണിലെ സ്ട്രാറ്റജികൾ ഇറക്കേണ്ട ആവശ്യമില്ലല്ലോ,” വിഷ്ണുവിന്റെ സഹോദരൻ പറയുന്നു.

“റിങ്കു-വിങ്കു ട്രോളുകൾ ഞങ്ങളും കണ്ടിട്ടുണ്ട്. പണിയൊക്കെ കഴിയുമ്പോൾ യൂട്യൂബ് നോക്കി കമന്റുകളൊക്കെ നോക്കലാണ് എന്റെ പണി,” ചിരിയോടെ വിഷ്ണുവിന്റെ അമ്മ പറയുന്നു. റെനീഷയേയും വിഷ്ണുവിനേയും ചേര്‍ത്ത് റിങ്കു വിങ്കു ട്രോളുകള്‍ ബിജിഎം ഇട്ട് ഇറക്കുന്നവർ ഇതുപോലെ വിഷ്ണുവിന് വേണ്ടി വീഡിയോ ഉണ്ടാക്കിയിരുന്നെങ്കിൽ ഞങ്ങള്‍ക്ക് പിന്തുണ ആയേനെ എന്നും വിഷ്ണുവിന്റെ സഹോദരൻ പറയുന്നു.

മാരാരുമായി വിഷ്ണു തല്ലി പിരിഞ്ഞ് രണ്ടുപേരും തനിയെ ഗെയിം കളിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് വിഷ്ണുവിന്റെ അമ്മ പറയുന്നത്. ഏറെ മോഹിച്ചും കഷ്ടപ്പെട്ടുമാണ് വിഷ്ണു ബി​ഗ് ബോസിലെത്തിയത്. പക്ഷേ ബിബി ഹോട്ടൽ ടാസ്ക്കിൽ അടക്കം വിഷ്ണു ഉഴപ്പിയപ്പോൾ ദേഷ്യം വന്നുവെന്ന് അമ്മ പറയുന്നു. ‘ഹോട്ടൽ ടാസ്ക്കിൽ ഇവൻ‌ എന്താണ് കാണിക്കുന്നതെന്ന് തോന്നി. ആ ടാസ്കിൽ ജുനൈസ് പുറത്താക്കിയശേഷം വിഷ്ണു കരയുന്നത് കണ്ടപ്പോൾ അവന് അത് ആവശ്യമാണെന്ന് തോന്നി. വിഷ്ണു മറ്റുള്ളവരെ കളിയാക്കാറുള്ളതല്ലേ. അവനും അപ്പോൾ ആ വിഷമം അറിയണം. വിഷ്ണുവിന് നല്ല ബുദ്ധി തലയിൽ ഉദിക്കട്ടെയെന്ന് പ്രാർഥിക്കുകയായിരുന്നു’, വിഷ്ണുവിന്റെ അമ്മയും സഹോദരനും പറയുന്നതിങ്ങനെ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 5 vishnu joshys family reacts to rinku vinku trolls