Bigg Boss Malayalam Season 5: ബിഗ് ബോസ് ഹൗസിലെ അംഗങ്ങൾ തമ്മിലുള്ള മത്സരബുദ്ധി ദിവസേന വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റണായ ശോഭയെ മറ്റ് മത്സരാർത്ഥികൾ പല കാര്യങ്ങളിലും ടാർജറ്റ് ചെയ്യുന്നു എന്നും പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇതിൽ തന്നെ വിഷ്ണു രണ്ടു തവണയായി ശോഭയെ ടാർജറ്റ് ചെയ്തുകൊണ്ടുള്ള തീരുമാനങ്ങളെടുത്തിരുന്നു.
കഴിഞ്ഞാഴ്ച്ചയിലെ വീക്ക്‌ലി ടാസ്ക്കിൽ ഒന്നാം സ്ഥാനത്തെത്തിയത് ശോഭയായിരുന്നു. ഇതോടെ ക്യാപ്റ്റൺസി ടാസ്ക്കിലേക്ക് യോഗ്യത നേടുകയും ഈ ആഴ്ച്ചത്തെ എലിമിനേഷനിൽ നിന്ന് മുക്തി നേടുകയും ചെയ്തു. ശോഭയും നാദിറയുമാണ് ക്യാപ്റ്റൺസി ടാസ്ക്കിലേക്ക് യോഗ്യത നേടിയ മത്സരാർത്ഥികൾ. ക്യാപ്റ്റണാകുന്ന വ്യക്തിയ്ക്ക് അടുത്താഴ്ച്ച നോമിനേഷനിൽ നിന്ന് ഒഴുവാകാം എന്ന് മനസ്സിലാക്കിയ വിഷ്ണു, മറ്റുള്ളവരോട് തന്റെ പ്ലാനിനെ കുറിച്ച് ചർച്ച ചെയ്തു.
ശോഭന തന്നെ ക്യാപ്റ്റൺസി ടാസ്ക്കിൽ ജയിച്ചാൽ വിക്ക്‌ലി ടാസ്ക്കിലും, ക്യാപ്റ്റൺസിയിലൂടെയും ലഭിക്കുന്ന സേഫ് കാർഡ് ഒരാളിൽ മാത്രമായി ഒതുങ്ങും. അഥവാ നാദിറയാണ് ജയിക്കുന്നതെങ്കിൽ അത് രണ്ടു പേരിലേക്ക് വിഭചിക്കപ്പെടും. വിഷ്ണുവിന്റെ നിരീക്ഷണം ശരിവച്ച സഹമത്സരാർത്ഥികൾ ക്യാപ്റ്റൺസി ടാസ്ക്ക് ജയിക്കുവാനായി ശോഭയെ സഹായിച്ചു. അനിയൻ മിഥുനാണ് ക്യാപ്റ്റൺസി ടാസ്ക്കിൽ ശോഭയെ സഹായിച്ചത്. ഞായറാഴ്ച്ച എപ്പിസോഡിൽ മോഹൻലാൽ ഈ കാര്യം ചൂണ്ടികാണിച്ചതിനു പിന്നാലെയാണ് ശോഭ ഉൾപ്പെടെയുള്ളവർക്ക് വിഷ്ണു, മിഥുൻ, അഖിൽ എന്നിവരുടെ ഉദ്ദേശം മനസ്സിലായത്.
ഇന്നലെ നടന്ന നോമിനേഷൻ ഫ്രീ കാർഡ് ടാസ്ക്കിൽ ശോഭയാണ് ആദ്യം പുറത്തായത്. ശോഭയുടെ പേര് ആദ്യം പറഞ്ഞതും വിഷ്ണു തന്നെയാണ്. അതുകൊണ്ടാണ് പ്രേക്ഷരുടെ മനസ്സിൽ ശോഭയെ വിഷ്ണു ടാർജറ്റ് ചെയ്യുന്നുണ്ടോ എന്ന സംശയം ഉയരുന്നത്.