Bigg Boss Malayalam Season 5:ബിഗ് ബോസ് ഹൗസിലെ മത്സരങ്ങൾ 36 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വാക്ക് തർക്കങ്ങളും മത്സര ബുദ്ധിയുമായി മത്സരാർത്ഥികൾ ഓരോ ആഴ്ച്ചയും മുന്നേറുകയാണ്.
രണ്ടു തവണ ക്യാപ്റ്റണായ അഖിലിനു ശേഷം അടുത്ത ആഴ്ച്ച ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റണായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ശ്രീദേവി എന്ന ദേവുവാണ്. വിഷ്ണു, മിഥുൻ എന്നിവരെ ക്യാപ്റ്റൺസി ടാസ്ക്കിൽ പരാജയപ്പെടുത്തിയാണ് ദേവു ഹൗസിലെ ക്യാപ്റ്റണായത്. എന്നാൽ ഈ ആഴ്ച്ചത്തെ എവിക്ഷൻ ലിസ്റ്റിലുള്ള ദേവും ഹൗസിനു പുറത്തായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഡബിൾ എവിക്ഷനാണ് ഈ ആഴ്ച്ചയുള്ളതെന്ന് മോഹൻലാൽ പറയുന്ന പ്രമോ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ദേവു, അഞ്ജൂസ്, നാദിറ, മനീഷ, ഷിജു, അഖിൽ, സാഗർ, സെറീന, ജുനൈസ് എന്നിവരാണ് എവിക്ഷൻ ലിസ്റ്റിലുള്ളത്. ഇവരിൽ നിന്ന് രണ്ടു പേർ ഈ ആഴ്ച്ച ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താകും. ദേവുവും അഞ്ജൂസും ഹൗസിനു പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഡബിൾ എവിക്ഷനൊപ്പം പുതിയ വൈൽഡ് കാർഡ് എൻട്രിയും ഹൗസിൽ പ്രവേശിച്ചു കഴിഞ്ഞു. സീരിയൽ – സിനിമാരംഗത്ത് സുചിരിതയായ താരം അനു ജോസഫാണ് ബിഗ് ബോസ് അഞ്ചാം സീസണിലെ പുതിയ മത്സരാർത്ഥി. ഇന്നലെ മോഹൻലാലെത്തിയ എപ്പിസോഡിൽ അനുവിന്റെ ഇൻട്രോ കാണിച്ചിരുന്നു. ജപ്പാനിൽ നിന്ന് വീഡിയോ കോൾ വഴിയാണ് മോഹൻലാൽ മത്സരാർത്ഥികളോട് സംസാരിച്ചത്. അനുവിനെ കൺഫഷൻ റൂമിലിരുത്തിയാണ് മോഹൻലാൽ സ്വാഗതം പറഞ്ഞത്. ഇന്നത്തെ എപ്പിസോഡിലായിരിക്കും ഹൗസിലേക്കുള്ള അനുവിന്റെ എൻട്രി കാണിക്കുക.