scorecardresearch

സഹമത്സരാർത്ഥികൾ മാനസികമായി തളർത്തുമ്പോഴും ചിരിയോടെ അതിജീവിക്കുന്നവൾ

Bigg Boss Malayalam Season 5: താൻ മത്സരത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ആരും സഹമത്സരാർത്ഥികൾക്കിടയിൽ ഇല്ലെന്ന് അറിഞ്ഞിട്ടും സങ്കടങ്ങൾ ഒരു ചിരിയിലൊതുക്കി വളരെ പോസിറ്റീവ് ആയാണ് റെനീഷ എവിക്ഷനെ നേരിട്ടത്

Bigg Boss Malayalam Season 5: താൻ മത്സരത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ആരും സഹമത്സരാർത്ഥികൾക്കിടയിൽ ഇല്ലെന്ന് അറിഞ്ഞിട്ടും സങ്കടങ്ങൾ ഒരു ചിരിയിലൊതുക്കി വളരെ പോസിറ്റീവ് ആയാണ് റെനീഷ എവിക്ഷനെ നേരിട്ടത്

author-image
Television Desk
New Update
Bigg Boss Malayalam Season 5 Finalists: ഫൈനൽ ഫൈവിൽ അവർ അഞ്ചുപേർ; ആര് വാഴും? ആര് വീഴും?

Reneesha Rehman

Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഫൈനലിലേക്ക് അടുക്കുകയാണ്. 21 മത്സരാർത്ഥികളോളം ഭാഗമായ ഷോയിൽ ഇപ്പോൾ ശേഷിക്കുന്നത് അഖിൽ മാരാർ, ശോഭ വിശ്വനാഥ്, ഷിജു, അനിയൻ മിഥുൻ, സെറീന, റെനീഷ, റിനോഷ് ജോർജ്, നാദിറ, ജുനൈസ് എന്നിങ്ങനെ 9 മത്സരാർത്ഥികളാണ്.

Advertisment

മത്സരം അതിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ മത്സരവീര്യവും വാശിയുമൊക്കെയാണ് മത്സരാർത്ഥികളെ ഭരിക്കുന്നത്. സ്വന്തം നിലനിൽപ്പിനപ്പുറം സൗഹൃദങ്ങൾക്കോ വ്യക്തിബന്ധങ്ങൾക്കോ മറ്റുള്ളവരുടെ മാനസിക വികാരങ്ങൾക്കോ ഒന്നും ആരും വില കൽപ്പിക്കുന്നില്ലെന്ന് പ്രേക്ഷകരിൽ ഒരു വിഭാഗം വിലയിരുത്തുന്നു. കഴിഞ്ഞ രണ്ടു എവിക്ഷൻ എപ്പിസോഡുകളിലും റെനീഷയോട് സഹമത്സരാർത്ഥികളിൽ ചിലർ കാണിച്ച പെരുമാറ്റവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

കഴിഞ്ഞയാഴ്ചയിലെ എവിക്ഷനിൽ സെറീനയും റെനീഷയുമായിരുന്നു അവസാനഘട്ടത്തിൽ വിധിയറിയാനായി കാത്തിരുന്നത്. ഇരുവരെയും ആക്റ്റിവിറ്റി ഏരിയയിലേക്ക് വിളിപ്പിച്ചതിനു ശേഷമാണ് റെനീഷ സേവ്ഡ് ആയ കാര്യം ബിഗ് ബോസ് അറിയിച്ചത്. സെറീന എവിക്റ്റ് ആയെന്ന പ്രതീതി ജനിപ്പിച്ച് പിന്നീട് സീക്രട്ട് റൂമിലേക്ക് മാറ്റുകയും ചെയ്തു. എവിക്ഷനെ അതിജീവിച്ച് വീടിനകത്തേക്ക് തിരിച്ചെത്തിയ റെനീഷയെ സഹമത്സരാർത്ഥികൾ സ്വാഗതം ചെയ്തതും നിറഞ്ഞ മനസ്സോടെ ആയിരുന്നില്ല. സെറീനയ്ക്ക് പകരം റെനീഷ ഔട്ടാവണമെന്ന് ഹൗസിലെ ഭൂരിഭാഗം മത്സരാർത്ഥികളും ആഗ്രഹിച്ചിരുന്നുവെന്ന് അവരുടെ മുഖഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു. താൻ സേവ് ആയി തിരിച്ചെത്തിയത് പലർക്കും ഇഷ്ടമായില്ലെന്ന് മനസ്സിലാക്കിയ റെനീഷ മറ്റൊരു അവസരത്തിൽ സങ്കടത്തോടെ ഇക്കാര്യം സെറീനയോട് പറയുകയും ചെയ്തിരുന്നു.

Advertisment

സമാനമായ രംഗങ്ങളാണ്, ഞായറാഴ്ചയിലെ എപ്പിസോഡിലും അരങ്ങേറിയത്. എവിക്ഷൻ ലിസ്റ്റിൽ അവസാനം ശേഷിച്ചത്, നാദിറയും റെനീഷയുമായിരുന്നു. ഇവരിൽ ആരു നിൽക്കും, ആരു പുറത്തുപോവും എന്നാണ് നിങ്ങൾ കരുതുന്നതെന്ന് മത്സരാർത്ഥികളോട് മോഹൻലാൽ തിരക്കിയപ്പോൾ പലരും നാദിറ നിൽക്കണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചത്. ടിക്കറ്റ് ടു ഫിനാലെയിൽ നാദിറ കാണിച്ച മികച്ച പ്രകടനമാണ് പലരും ചൂണ്ടി കാട്ടിയത്. ഹൗസിൽ റെനീഷയുടെ അടുത്ത കൂട്ടുകാരിയായ സെറീന പോലും റെനീഷയെ സപ്പോർട്ട് ചെയ്ത് സംസാരിച്ചില്ല. താൻ മത്സരത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ആരും സഹമത്സരാർത്ഥികൾക്കിടയിൽ ഇല്ലെന്ന് അറിഞ്ഞിട്ടും സങ്കടങ്ങൾ ഒരു ചിരിയിലൊതുക്കി വളരെ പോസിറ്റീവ് ആയാണ് റെനീഷ എവിക്ഷനെ നേരിട്ടത്. പതിവു പോലെ, പ്രേക്ഷക പിന്തുണയാൽ റെനീഷ സേവ് ആവുകയും ചെയ്തു.

റെനീഷ ഇൻ ആണോ ഔട്ടാണോ എന്നു വെളിപ്പെടുത്താൻ അവസരം ലഭിച്ചത് ശോഭയ്ക്ക് ആയിരുന്നു. റെനീഷ സേവ്ഡ് എന്ന കാർഡ് വായിച്ചപ്പോൾ ശോഭയുടെ മുഖത്ത് പ്രകടമായ സങ്കടം, റെനീഷ എന്ന മത്സരാർത്ഥിയെ വേദനിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു എന്നും ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇങ്ങനെ, കൂട്ടുകാരിയെന്നു കണ്ട് ചേർത്തുപിടിക്കുന്ന സെറീനയും സഹമത്സരാർത്ഥികളുമെല്ലാം മാനസികമായി തളർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴും തന്റെ ഗെയിമിൽ ശ്രദ്ധിച്ച് മികവോടെ മുന്നോട്ടു പോവുന്ന റെനീഷയെ അഭിനന്ദിക്കുന്നുമുണ്ട് സോഷ്യൽ മീഡിയ.

ഈ സീസണിൽ ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുള്ള മത്സരാർത്ഥിയായാണ് ആദ്യം മുതൽ റെനീഷയെ പ്രേക്ഷകർ നോക്കി കാണുന്നത്. ടിക്കറ്റ് ടു ഫിനാലെ മത്സരത്തിൽ നാദിറ വിജയിച്ച് ടോപ്പ് ഫൈവിൽ ഒരാളായി തന്റെ സ്ഥാനം ഉറപ്പിച്ചതോടെ, ശേഷിക്കുന്ന നാലു പേർ ആരായിരിക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: