Bigg Boss Malayalam Trolls: ബിഗ് ബോസ് ഷോ ഒരു സോഷ്യൽ എക്സ്പെരിമെന്റ് ഷോ എന്ന രീതിയിൽ ലോകമെമ്പാടും പ്രചാരം നേടിയ ഒന്നാണ്. ബിഗ് ബോസ് മലയാളം പ്രേക്ഷകരെ സംബന്ധിച്ച് ബിഗ് ബോസ് കാലം ട്രോളുകളുടെ പെരുമഴക്കാലം കൂടിയാണ്. ഓരോ വർഷവും ഓരോ സീസണിലും ഷോയുമായി ബന്ധപ്പെട്ടും ആയിരക്കണക്കിന് ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയാറുള്ളത്.
ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തിരശ്ശീല ഉയർന്നത്. 18 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, സോഷ്യൽ മീഡിയ താരങ്ങളായ വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി, ജുനൈസ് വിപി, നടി മനീഷ കെ എസ്, നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടി ലെച്ചു ഗ്രാം, നടൻ ഷിജു എ ആർ, നടി ഏഞ്ചലീന മരിയ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി എന്നിവർക്കൊപ്പം കോമണറായ ഗോപിക ഗോപിയും ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിച്ചേർന്നിട്ടുണ്ട്.
മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിൽ ആദ്യദിനം പിന്നിടുമ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ ബിഗ് ബോസ് ട്രോളുകളും നിറഞ്ഞു തുടങ്ങി. ബിഗ് ബോസ് ഫാൻ പേജുകളിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും നിറയുന്ന ഏതാനും രസകരമായ ട്രോളുകൾ പരിചയപ്പെടാം. ട്രോളുകളിൽ ഇതിനകം തന്നെ ഇടം പിടിച്ചൊരാൾ നടി ഏഞ്ചലീന മരിയയാണ്.





