scorecardresearch

Bigg Boss Malayalam Season 5 Trolls: ട്രോളുകളിലെ താരമായി ഷമ്മി ഗോപികയും കലിപ്പ് ദേവുവും

Bigg Boss Malayalam Season 5 Trolls: വിക്റ്റിം കാർഡ് കളിക്കുന്ന ഗോപികയും എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന ദേവുവും ആണ് ട്രോളുകളിലെ താരങ്ങൾ

Bigg Boss Malayalam 5, Bigg Boss Malayalam Season 5, Bigg Boss Trolls, Bigg Boss Malayalam Trolls, Bigg Boss Malayalam Trolls latest

Bigg Boss Malayalam Trolls: ഒരു സോഷ്യൽ എക്സ്പെരിമെന്റ് ഷോ എന്ന രീതിയിൽ ലോകമെമ്പാടും പ്രചാരം നേടിയ ഒന്നാണ് ബിഗ് ബോസ് ഷോ. ഇന്ന് മലയാളത്തിലും ഈ ഷോയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ബിഗ് ബോസ് വിശകലനങ്ങളും ആർമി ഫൈറ്റുകളുമൊക്കെയായി ഓരോ ബിഗ് ബോസ് കാലത്തും മലയാളികളുടെ സോഷ്യൽ മീഡിയ പേജുകളും സജീവമാകും. ബിഗ് ബോസ് കാലം ട്രോളുകളുടെ പെരുമഴക്കാലം കൂടിയാണ്. ഓരോ സീസണിലും ഷോയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയാറുള്ളത്.

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. 18 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, സോഷ്യൽ മീഡിയ താരങ്ങളായ വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി, ജുനൈസ് വിപി, നടി മനീഷ കെ എസ്, നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടി ലെച്ചു ഗ്രാം, നടൻ ഷിജു എ ആർ, നടി ഏഞ്ചലീന മരിയ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി എന്നിവർക്കൊപ്പം കോമണറായ ഗോപിക ഗോപിയും ഈ സീസണിൽ മത്സരിക്കുന്നുണ്ട്.

മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി മത്സരാർത്ഥികൾക്കിടയിലെ സംഘർഷങ്ങളും വഴക്കുകളുമൊക്കെ വളരെ പെട്ടെന്ന് തന്നെ തുടങ്ങിയ സീസണുകളിൽ ഒന്നാണിത്. വന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ മത്സരാർത്ഥികളിൽ പലരും തമ്മിൽ ഏറ്റുമുട്ടുന്നതിനാണ് പ്രേക്ഷകരും സാക്ഷിയായത്. വീടിനകത്തു നടക്കുന്ന ചെറുതും വലുതുമായ സംഭവങ്ങളെല്ലാം ട്രോൾ പേജുകളിലും പ്രതിഫലിക്കുന്നുണ്ട്. ബിഗ് ബോസ് ഫാൻ പേജുകളിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും നിറയുന്ന ഏതാനും രസകരമായ ട്രോളുകൾ പരിചയപ്പെടാം.

ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 14 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ഇതുവരെ എവിക്ഷൻ ഒന്നും നടന്നിട്ടില്ലെങ്കിലും ഈ ആഴ്ച ഒരാൾ വീടു വിട്ടു പോവുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഒരു വൈൽഡ് കാർഡ് എൻട്രി വീടിനകത്തേക്ക് പ്രവേശിക്കാനുള്ള സാധ്യതയും തള്ളി കളയാനാവില്ല.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 5 trolls 2 weeks