scorecardresearch
Latest News

Bigg Boss Malayalam Season 5: പൊതുജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്കും ഷോയുടെ ഭാഗമാവാം; പുതുമകളോടെ ബിഗ് ബോസ് 5 എത്തുന്നു

Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സാധാരണക്കാരനെ ഷോയിലേക്ക് സ്വാഗതം ചെയ്യുന്നത്

Bigg Boss Malayalam Season 5, Bigg Boss 5, Bigg Boss malayalam 5 updates, Big boss

Bigg Boss Malayalam Season 5: ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ അഞ്ചാം സീസണിന്റെ സംപ്രേഷണം ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് ഏഷ്യാനെറ്റ്. മോഹൻലാല്‍ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകനായി എത്തുക.

അൽപ്പം പുതുമകളോടെയാണ് ഇത്തവണത്തെ സീസൺ എത്തുന്നത്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, ഷോയുടെ ടൈറ്റിൽ സ്പോൺസറായ എയര്‍ടെല്‍ മുഖേന ഒരു മത്സരാർത്ഥിയെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നുവെന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. “ഓരോ സീസണുകളിലും വ്യത്യസ്തത വരുത്തുന്ന ബിഗ്ബോസ് ഇപ്രാവശ്യം പൊതുസമൂഹത്തിൽ നിന്നും ഒരാൾക്കുകൂടി മത്സരാർഥിയാകാനുള്ള അവസരം നൽകുകയാണ്. ഇത് ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണ്,”  മോഹൻലാൽ പറയുന്നു.

Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer

“ഓരോ സീസണ്‍ കഴിയുന്തോറും ജനങ്ങളോട് കൂടുതല്‍ അടുക്കുകയാണ് ബിഗ്‌ബോസ്. പ്രേക്ഷകരുടെയും അനുദിനം മാറുന്ന കാലത്തിന്റെയും സ്പന്ദനം മനസിലാക്കി വ്യത്യസ്തവും പുതുമയേറിയതുമായ രീതിയിലാണ് പുതിയ സീസണ്‍ അണിയിച്ചൊരുക്കുന്നത്,” ഏഷ്യാനെറ്റ് ചാനല്‍ ബിസിനസ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ കിഷന്‍ കുമാർ പറയുന്നു. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറില്‍ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 5 to welcome a commoner for the first time mohanlal