Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരങ്ങൾ 56 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. പതിനേഴ് മത്സരാർത്ഥികളുമായാണ് മത്സരം ആരംഭിച്ചത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ മൂന്ന് മത്സരാർത്ഥികൾ കൂടി ഹൗസിലെത്തിയെങ്കിലും അവരിൽ രണ്ടും പേർക്ക് ഹൗസിൽ നിന്ന് മടങ്ങേണ്ടി വന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ലച്ചുവും ഹൗസിനോടു വിടപറഞ്ഞു. ഇപ്പോഴിതാ ഹൗസിൽ നിന്ന് ശ്രുതി ലക്ഷ്മിയും പടിയിറങ്ങുകയാണ്.
വിഷ്ണും, അഖിൽ മാരാർ, ശോഭ, അനു, സെറീന, റെനീഷ, സാഗർ, ജുനൈസ്, ശ്രുതി ലക്ഷ്മി എന്നിവരാണ് കഴിഞ്ഞാഴ്ച്ചത്തെ എവിക്ഷനിലുണ്ടായിരുന്നത്. പ്രേക്ഷകരുടെ വോട്ടിങ്ങ് പ്രകാരം ശ്രുതി ലക്ഷ്മി പുറത്തായിരിക്കുകയാണ്. കറക്ക് പെട്ടിയിലുടെയാണ് ശ്രുതി ലക്ഷ്മി എലിമിനേഷനിലെത്തിയത്. ടാക്കിനിടയിൽ വിഷ്ണു പെട്ടി താഴെയിട്ടതോടെയാണ് ശ്രുതി നേരിട്ട് നോമിനേറ്റായത്. കഴിഞ്ഞാഴ്ച്ച വീട്ടിലെ പ്രശ്നങ്ങളിലെല്ലാത്തിലും ശ്രുതി വളരെയധികം ഇടപ്പെട്ടെങ്കിലും അത് രക്ഷയായില്ല.
ഹൗസിലെത്തിയ ആദ്യ നാളുകളിൽ അത്രയങ്ങ് സജീലമല്ലായിരുന്ന ശ്രുതി കുറച്ച് ആഴ്ച്ചകൾ മാത്രം മുൻപാണ് ആക്റ്റീവാകാൻ ആരംഭിച്ചത്. റിനോഷും മിഥുനുമായി വലിയ സൗഹൃദത്തിലായിരുന്നു ശ്രുതി. ടാസ്ക്കുകൾക്കിടയിൽ ശ്രുതി സൗഹൃദങ്ങളിലേക്ക് ഒതുങ്ങി പോകുന്നെന്ന് അഭിപ്രായവും പ്രേക്ഷകരുടെ ഭാഗത്തു നിന്നുമുണ്ടായി. പിന്നീട് അഖിൽ മാരാർക്ക് എതിരെ ഒരു വാക്കു തർക്കത്തിനും ശ്രുതി തുടക്കമിട്ടിരുന്നു. ജയിൽ ഫ്രീ കാർഡ് സ്വന്തമാക്കിയിരുന്ന ശ്രുതി അതു റെനീഷയ്ക്കു നൽകിയ ശേഷമാണ് ഹൗസിൽ നിന്നിറങ്ങിയത്.
നടി ലിസ്സി ജോസിന്റെ മകൾ കൂടിയാണ് ശ്രുതിലക്ഷ്മി. സഹോദരി ശ്രീലയയും അഭിനയരംഗത്തും നൃത്തരംഗത്തും സജീവമാണ്. നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ശ്രുതി ലക്ഷ്മി. 2016ൽ പോക്കുവെയിൽ എന്ന സീരിയലിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് സ്വന്തമാക്കിയിരുന്നു. 2000ൽ ‘നിഴലുകൾ’ എന്ന പരമ്പരയിൽ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. നക്ഷത്രങ്ങൾ, ഡിറ്റക്റ്റീവ് ആനന്ദ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ റോമിയോ എന്ന ചിത്രത്തിൽ മൂന്നു നായികമാരിൽ ഒരാളായി എത്തിയിരുന്നു.