Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ മത്സരാർത്ഥികൾ 60 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഫൈനലിനോട് അടുക്കുന്തോറും മത്സരങ്ങളും മുറുകുകയാണ്. ഈ ആഴ്ച ആരാവും ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുക എന്ന ആശങ്കയിലാണ് പ്രേക്ഷകരും. അഖില്‍ മാരാര്‍, വിഷ്ണു ജോഷി, റിനോഷ് ജോർജ്, സാഗര്‍ സൂര്യ, ശോഭ വിശ്വനാഥ്, ജുനൈസ് എന്നിവരാണ് ഇത്തവണ നോമിനേഷനിലുള്ളത്. നിലവിൽ ബിഗ് ബോസ് വീട്ടിൽ സജീവമായി മത്സരിക്കുന്ന മത്സരാർത്ഥികളാണ് ഇവർ ആറുപേരും. ആരാവും ഇത്തവണ ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുക?
നിലവില്‍ ശോഭയും ജുനൈസുമാണ് വോട്ടിംഗ് നിലയിൽ ഏറ്റവും പിറകിൽ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇവരിൽ ഒരാൾ ഈ ആഴ്ച പുറത്താവുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. വോട്ടിംഗ് നിലയിൽ അഖിൽ, റിനോഷ്, വിഷ്ണു എന്നിവർ മുന്നിട്ടു നിൽക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും എവിക്ഷൻ എപ്പിസോഡിനു വേണ്ടി കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ.
അതേസമയം, മെഡിക്കൽ ചെക്കപ്പിനായി ബിഗ് ബോസ് വീട്ടിൽ നിന്നും രണ്ടുദിവസം മാറി നിന്ന അഖിൽ മാരാർ തിരിച്ചെത്തി വീടിനകത്ത് നടത്തിയ ചില പ്രെഡിക്ഷനുകളും ശ്രദ്ധ നേടുന്നുണ്ട്. ശോഭ, ജുനൈസ് എന്നിവരുടെ പേരുകൾ തന്നെയാണ് അഖിലും എടുത്തു പറയുന്നത്. വീടിനു പുറത്തിറങ്ങിയ അഖിൽ പുറത്തു നടക്കുന്ന കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടുണ്ടെന്ന രീതിയിൽ അഖിലിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. പുറത്തുപോയല്ല അഖിലല്ല തിരിച്ചെത്തിയതെന്നും സ്ട്രാറ്റജികളിൽ അടിമുടി മാറ്റം അനുഭവപ്പെടുന്നു എന്നുമാണ് പ്രേക്ഷകരുടെ നിരീക്ഷണം.