Bigg Boss Malayalam Season 5: ബിഗ് ബോസ് ഹൗസിലെ മത്സരങ്ങൾ നാലാം ആഴ്ച്ചയിലേക്ക് കടക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും മത്സരത്തിന്റെ ചൂടും വർധിക്കുകയാണ്. ഇന്നലെ ഹൗസിൽ നടന്ന വഴക്കിൽ എല്ലാ മത്സരാർത്ഥികളും പങ്കാളികളായെന്ന് പറയാം. അടുക്കളയിൽ നിന്നാണ് വഴക്ക് ആരംഭിക്കുന്നത്.
ഷിജു, മനീഷ, സെറീന, ജുനൈസ് എന്നിവർ അടുക്കളയിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഷിജു പറഞ്ഞൊരു കാര്യത്തിന് ദ്വയാർത്ഥമുണ്ടെന്ന് സെറീന ആരോപിച്ചു. ഇതിനെ ചൊല്ലിയുള്ള വാക്കു തകർത്തിനിടെ റെനീഷയുമെത്തി. എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയുന്നതെന്നായിരുന്നു റെനീഷയുടെ ചോദ്യം. തനിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായി സെറീന. പിന്നീട് ഇരുവരും തമ്മിലുള്ള വഴക്ക് തുടർന്നു. തകർക്കത്തിനിടയിൽ റെനീഷ പറഞ്ഞൊരു വാചകത്തിന്റെ തെറ്റ് നാദിറ, സെറീന, ജുനൈസ് എന്നിവർ ചൂണ്ടി കാണിച്ചു.
അങ്ങനെ ഒരാൾ പറഞ്ഞ വാചകത്തെ കയറിപ്പിടിച്ച് വാക്കു തർക്കം തുടർന്നു. സാഗറും അഖിൽ മാരാർ ഉൾപ്പെടെയുള്ളവർ വഴക്കിൽ ഇടപ്പെടുകയും വാക്കു തർക്കത്തിലാവുകയും ചെയ്തു. അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരിലാണ് ഇന്നലെ അടിസ്ഥാനമായി വഴക്കു നടന്നതെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം.
ഈയാഴ്ച്ച പുറത്താക്കാനുള്ളവരുടെ നോമിനേഷൻ പ്രക്രിയയും നടന്നു. ദേവു, ലച്ചു, സെറീന, ജുനൈസ്, മനീഷ, ഷിജു, അഞ്ജൂസ്, നാദിറ എന്നിവർക്കൊപ്പം സാഗറും അഖിലും നേരിട്ട് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു.