scorecardresearch

Bigg Boss Malayalam Season 5: പുറത്താകുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല; പൊട്ടിക്കരഞ്ഞ് സാഗർ

Bigg Boss Malayalam Season 5: തന്നെ സ്വീകരിക്കാനെത്തിയ ആളുകളെ കണ്ട് പൊട്ടികരയുകയാണ് സാഗർ

Bigg Boss Malayalam Season 5: തന്നെ സ്വീകരിക്കാനെത്തിയ ആളുകളെ കണ്ട് പൊട്ടികരയുകയാണ് സാഗർ

author-image
Television Desk
New Update
Sagar Surya, Bigg Boss, Bigg Boss Malayalam

Bigg Boss Malayalam Season 5

Bigg Boss Malayalam Season 5: സാഗർ സൂര്യയാണ് ഈ ആഴ്ച്ച ബിഗ് ബോസ് ഹൗസിൽ പുറത്തായത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരിക്കുകയാണ് സാഗർ. താരത്തെ സ്വാഗതം ചെയ്യാനായി ആരാധകർ വിമാനത്താവളത്തിലെത്തി. തന്നെ സ്വീകരിക്കാനെത്തിയ ആളുകളെ കണ്ട് പൊട്ടിക്കരയുകയാണ് സാഗർ. പിന്നീട് താരം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

Advertisment

കൃത്യമായ പ്ലാനുകളോടെയാണ് താൻ ഹൗസിലേക്ക് പോയതെന്നും എന്തുകൊണ്ടാണ് ഇപ്പോൾ പുറത്തായതെന്ന് മനസ്സിലാകുന്നില്ലെന്നും സാഗർ പറയുന്നു. സേഫായി ഗെയിം കളിക്കുന്നവർ അകത്തുള്ളപ്പോഴാണ് തന്റെ ഈ പടിയിറക്കമെന്ന് സാഗർ ഓർമിപ്പിച്ചു. "ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഔട്ടാകുമെന്ന്. അവിടെയാരും മര്യാദയ്ക്ക് കളിക്കുന്നില്ല. എന്നെ സംബന്ധിച്ച് അമ്പതാം ദിവസം ഞാൻ കപ്പടിച്ചു. എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ ഷോ. എവിക്റ്റാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.മറ്റുള്ളവരെ വച്ച് നോക്കുമ്പോൾ ഞാൻ അവിടെ നിൽക്കേണ്ട ആളാണെന്ന് വിശ്വസിക്കുന്നു," സാഗർ പറഞ്ഞു.

സെറീനയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ആ കുട്ടിയുമായി എനിക്കൊരു ഇമോഷ്ണൽ അറ്റാച്ച്മെന്റുണ്ടെന്നായിരുന്നു സാഗറിന്റെ മറുപടി. ജുനൈസ് തന്റെ നല്ലൊരു സുഹൃത്താണെന്നും പക്ഷെ തന്റെ അത്മാർത്ഥത മനസ്സിലായില്ലെന്നും സാഗർ കൂട്ടിച്ചേർത്തു.

Advertisment

ആദ്യ ആഴ്ച്ചകളിൽ ഒട്ടും തന്നെ സജീവമല്ലായിരുന്നു സാഗർ പിന്നീട് നല്ലൊരു കണ്ടന്റ് മേക്കറായി മാറുകയായിരുന്നു. തന്റെ അഭിപ്രായങ്ങൾ വ്യക്തമായി പറയുകയും പല വാക്കു തർക്കങ്ങൾക്കു സാഗർ കാരണമാവുകയും ചെയ്തു. നാദിറയും സെറീനയും തമ്മിലുള്ള സൗഹൃദം സാഗറിനെ പ്രതികൂലമായി ബാധിച്ചെന്ന സംശയവും ആരാധകർ പറയുന്നുണ്ട്. ജുനൈസ് - സാഗർ സൗഹൃദം ഏറെ ജനപ്രിയമായിരുന്നു. പക്ഷെ ജുനൈസിന്റെ ആശയങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച സാഗർ അതിൽ നിന്ന് അകലുകയും ചെയ്തു.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: