Bigg Boss Malayalam Season 5: ബിഗ് ബോസ് ഹൗസിലെ പ്രണയജോഡികളെന്ന് വിശേഷിപ്പിക്കുന്നവരാണ് സെറീനയും സാഗറും. ഇരുവരും തമ്മിൽ പ്രണയമൊന്നും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും പ്രവർത്തികളിലൂടെയും സംസാരത്തിലൂടെയും മറ്റുള്ളവരിൽ സംശയങ്ങൾ ഉണർത്തുന്നുണ്ട്. മത്സരത്തിൽ നിന്നു പോകാനുള്ള ഇവരുടെ സ്ട്രാറ്റജിയാണോ ഇതെന്നുള്ള സംശയവും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉയർന്നിരുന്നു. ഇപ്പോഴിതാ മറ്റു മത്സരാർത്ഥികളുടെ മുൻപിൽ വച്ച് സെറീനയ്ക്ക് ഉമ്മ കൊടുത്തിരിക്കുകയാണ് സാഗർ. “ഇതെന്റെ നിലപാട് ചുംബനം ” എന്നാണ് സാഗർ അതിനു ശേഷം പറഞ്ഞത്.
നിലപാടുകളില്ലാത്ത വ്യക്തിയാണെന്ന് സെറീനയും റെനീഷയും സാഗറിനെ കുറിച്ച് തമാശപൂർവ്വം പറഞ്ഞിരുന്നു. ഇതു കേട്ട സാഗർ ഇനി തന്നെ അങ്ങനെ പറഞ്ഞാൽ നിന്നെ ഞാൻ പബ്ലീക്കായി ഉമ്മ വയ്ക്കുമെന്ന് സെറീനയോട് പറയുകയാണ്. ഇതു കേട്ടയുടനെ നീ പറയൂയെന്ന് റെനീഷ പറയുന്നതും കേൾക്കാം. താൻ പറയില്ല പേടിയാണെന്നാണ് സെറീനയുടെ മറുപടി. ഒടുവിൽ സാഗർ അടുത്തേക്ക് വരുമ്പോൾ സെറീന, നിലപാടില്ലാത്തയാൾ എന്നു പറയുമ്പോൾ ചുംബിക്കുകയും ചെയ്യുന്നു. വളരെ കൂളായിട്ടാണ് ആ സന്ദർഭത്തെ സെറീന നേരിട്ടത്. റെനീഷ, അഞ്ജൂസ് എന്നിവർ ഇവരുടെ സമീപത്തുണ്ടായിരുന്നു.
സെറീനയും സാഗറും തമ്മിൽ പ്രണയത്തിലാണോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും മറ്റു ചില മത്സരാർത്ഥികൾ തങ്ങളുടെ ഇഷ്ടങ്ങൾ തുറന്നു പറയുകയുണ്ടായി. സെറീനയോട് തനിക്ക് പ്രണയമാണെന്ന് ജുനൈസ്, നാദിറയോടും റെനീഷയോടും പറഞ്ഞു. ജുനൈസിന്റെ ഈ തുറന്നു പറച്ചിൽ ഒരു സ്ട്രാറ്റർജിയുടെ ഭാഗമാണോയെന്ന സംശയവുമുണ്ട്. സാഗറിനോടുള്ള പ്രണയം നാദിറയും തുറന്നു പറഞ്ഞു. തനിക്ക് സാഗറിനോട് ഒരു ക്രഷുണ്ടെന്നും അതിന്റെ ആഴം ചിലപ്പോൾ വർധിച്ചേക്കാമെന്നും നാദിറ പറഞ്ഞു. എന്നാൽ തനിക്ക് ഇതൊരു പ്രണയബന്ധത്തിലേക്ക് പോകണമെന്ന് നിർബന്ധമില്ലെന്നും താരം കൂട്ടിച്ചേർത്തു.