/indian-express-malayalam/media/media_files/uploads/2023/06/Aniya-Midhun.png)
Bigg Boss Malayalam Season 5
Bigg Boss Malayalam Season 5: ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായ അനിയൻ മിഥുനെ ഇന്നലെ മോഹൻലാൽ ചോദ്യം ചെയ്തിരുന്നു. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന വീക്ക്‌ലി ടാസ്കിൽ ഇന്ത്യൻ ആർമിയിലെ തൻറെ ഗേൾ ഫ്രണ്ടിനെ പറ്റി മിഥുൻ പറഞ്ഞ കഥ വ്യാജമാണെന്ന് വലിയ രീതിയിൽ വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് മോഹൻലാൽ മിഥുനോട് കഥയെ കുറിച്ചുള്ള പൊരുൾ ചോദിച്ചത്.
"15-ാമത്തെ വർഷമാണ് ഞാൻ ഈ യൂണിഫോം അണിയുന്നത്. ഞാനൊരു ലെഫ്റ്റനൻ്റ് കേണലാണ്. നിങ്ങൾ കമന്റ് ചെയ്തിരിക്കുന്നത് ഇന്ത്യൻ ആർമിയെ കുറിച്ചാണ്. ഒന്നാമത് അങ്ങനെയൊരു ലേഡി കമാൻഡോ ഇല്ല. നിങ്ങളവരുടെ റൂമിൽ ചെന്നു, അവിടെ തോക്കുകൾ നിരത്തിയിട്ടിരിക്കുന്നു… നിങ്ങൾ എന്താണ് പറഞ്ഞിരിക്കുന്നത്? നാഷണൽ ഫ്ലാഗിൽ പൊതിഞ്ഞു കിടക്കുന്ന ആ ശരീരത്തെ നിങ്ങൾ കെട്ടിപ്പിടിച്ചു കരഞ്ഞു എന്നാണ്. ഈ പ്രേക്ഷകർ എന്നു പറയുന്നവർ മണ്ടന്മാരല്ല. ഇതെന്താ സിനിമയോ?," മോഹൻലാൽ ചോദിച്ചു.
എന്നാൽ താൻ പറഞ്ഞതെല്ലാം സത്യമാണെന്ന വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു മിഥുൻ. മോഹൻലാലിന്റെ ചോദ്യങ്ങൾ കേട്ട് തലകറക്കം അനുഭവപ്പെട്ട മിഥുനെ മെഡിക്കൽ റൂമിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പല ആവർത്തി മിഥുൻ പറഞ്ഞത് തെറ്റാണെന്ന് മോഹൻലാൽ ചൂണ്ടി കാണിച്ചെങ്കിലും അത് സത്യമാണെന്ന് തന്നെ പറയുകയായിരുന്നു മത്സരാർത്ഥി.
ഇപ്പോഴിതാ ഇന്നത്തെ പ്രമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. തനിക്ക് ഇവിടെ നിന്ന് ഇറങ്ങണമെന്നും താൻ പറഞ്ഞ കാര്യം പ്രശ്നമായെന്ന് തോന്നുന്നെന്നുമാണ് മിഥുൻ പറയുന്നത്. ഇത് കേട്ട് മറുപടിയൊന്നും പറയുന്നില്ല മോഹൻലാൽ. ഈ ആഴ്ച്ചത്തെ നോമിനേഷൻ ലിസ്റ്റിൽ മിഥുന്റെ പേരുമുണ്ട്.മിഥുനെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇന്ത്യൻ ആർമിയെ മിഥുൻ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയും പ്രേക്ഷകർക്കിടയിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.