Bigg Boss Malayalam Season 5: ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ അഞ്ചാം സീസണിന് മാർച്ച് അവസാനവാരത്തോടെ തുടക്കം കുറിക്കും. ആരൊക്കെയാവും ഈ സീസണിലെ മത്സരാർത്ഥികൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
സമൂഹത്തിന്റെ നാനാതുറകളിൽ ശ്രദ്ധേയരായ നിരവധി വ്യക്തികളുടെ പേരുകളാണ് ഇപ്പോൾ സാധ്യതാലിസ്റ്റിൽ ഉയർന്നു കേൾക്കുന്നത്. ഉണ്ണി മുകുന്ദനുമായുള്ള വാഗ്വാദങ്ങളുടെ പേരിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വ്ളോഗറായ സീക്രട്ട് ഏജന്റ് (സായി കൃഷ്ണ), കൊറിയന്‍ മല്ലു, സംവിധായകൻ അഖിൽ മാരാർ, സീരിയൽ താരങ്ങളായ ജിഷിൻ മോഹൻ, അനുശ്രീ എന്നിവരുടെയെല്ലാം പേരുകൾ പലയിടങ്ങളിൽ നിന്നും ഉയർന്നു കേൾക്കുന്നുണ്ട്.
സീക്രട്ട് ഏജന്റ് ബിഗ് ബോസിൽ വന്നാൽ കൊള്ളാമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നാലാം സീസണിലെ മത്സരാർത്ഥിയായ റോബിനും അടുത്തിടെ ഒരു വേദിയിൽ അഭിപ്രായപ്പെട്ടിരുന്നു. സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി കൃഷ്ണയെ ഒരു ബിഗ് ബോസ് മെറ്റീരിയലായി തനിക്ക് തോന്നിയിട്ടുണ്ടെന്നും റോബിൻ പറഞ്ഞിരുന്നു.
കൊറിയന്‍ മല്ലു എന്നറിയപ്പെടുന്ന ഡോ. സനോജ് റെജിനോള്‍ഡ് ഒരു ട്രാൻസ് വ്യക്തിയാണ്. ടിക് ടോകില്‍ കൊറിയന്‍ മല്ലു എന്നറിയപ്പെടുന്ന സനോജ് സയന്റിസ്റ്റാണ്. സൗത്ത് കൊറിയയില്‍ ആണ് ഡോ. സനോജ് ജോലി ചെയ്യുന്നത്. ബിഗ് ബോസിലേക്ക് വരാൻ സാധ്യതയുള്ള മത്സരാർത്ഥികളുടെ പട്ടികയിൽ കൊറിയൻ മല്ലുവിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.