scorecardresearch

Bigg Boss Malayalam Season 5: തന്ത്രങ്ങൾ പൊളിച്ചടുക്കാൻ ഫിറോസും റിയാസും ബിഗ് ബോസ് ഹൗസിലേക്ക്

Bigg Boss Malayalam Season 5: മുൻ സീസണുകളിലെ മത്സരാർത്ഥികളാണ് റിയാസ് സലീമും പൊളി ഫിറോസും

Bigg Boss Malayalam Season 5: മുൻ സീസണുകളിലെ മത്സരാർത്ഥികളാണ് റിയാസ് സലീമും പൊളി ഫിറോസും

author-image
Television Desk
New Update
Riyas, Firoz, Bigg Boss Malayalam

Bigg Boss Malayalam Season 5

Bigg Boss Malayalam Season 5: പുതിയ ഒരു ട്വിസ്റ്റുമായി ബിഗ് ബോസ് എത്തിയിരിക്കുകയാണ് . സൂപ്പർ ചലഞ്ചേഴ്സായി റിയാസും ഫിറോസും ബിഗ് ബോസ് ഹൗസിലേക്ക് വീണ്ടുമെത്തുന്നു. സമാനമായ രീതിയിൽ റോബിൻ രാധാകൃഷ്ണനും രജിത്ത് കുമാറും ഹൗസിലെത്തിയിരുന്നു. ബി ബി ഹോട്ടൽ എന്ന ടാസ്ക്കിലെ അതിഥികളായാണ് ഇവർ എത്തിയത്. എന്നാൽ റോബിനെ ബിഗ് ബോസിലെ ചില പ്രശ്നങ്ങൾക്കു വഴിവച്ചതിനെ തുടർന്ന് പുറത്താക്കുകയായിരുന്നു.

Advertisment

ഇപ്പോഴിതാ റിയാസും ഫിറോസും ഹൗസിലെത്തിയ പ്രമോ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മത്സരാർത്ഥികൾ ഇരുവരെയും സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. പരിചയപ്പെടുന്നതിനിടയിൽ പൊളി ഫിറോസ് അനിയൻ മിഥുനോട് ഇപ്പോൾ എൻട്രി ചെയ്തതാണോ എന്ന് ചോദിക്കുന്നുണ്ട്. മിഥുൻ സേഫ് ഗെയിം കളിക്കുന്നെന്ന അഭിപ്രായം ഉയരുന്നതിനിടെയാണ് ഫിറോസിന്റെ ഈ ചോദ്യമെന്നും ശ്രദ്ധേയമാണ്. സീസൺ ഓഫ് ഓർജിനൽസ് എന്നു പറഞ്ഞിട്ട് ഇവിടെയെല്ലാവരും ഫേക്കാണെന്നാണ് റിയാസ് പറയുന്നത്.

Advertisment

ബിഗ് ബോസ് മലയാളം മൂന്ന്, നാല് സീസണുകളിലെ ശക്തരായ മത്സരാർത്ഥികളായിരുന്നു റിയാസ് സലീമും പൊളി ഫിറോസും. വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലെത്തിയ ഇരുവരും മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിയ്ക്കുകയായിരുന്നു. പുരോഗമനപരമായ ചിന്തകൾ കൊണ്ടു കൃത്യമായ ആശയവിനിമയ കഴിവു കൊണ്ടുമാണ് റിയാസ് ശ്രദ്ധ നേടിയതെങ്കിൽ ഒരു തരത്തിലുള്ള ലൗഡ് - ടോക്സിക്ക് ഫോർമാറ്റിലായിരുന്നു ഫിറോസിന്റെ ഗെയിം. നാലാം സീസണിലെ മൂന്നാ സ്ഥാനക്കാരനായിരുന്നു റിയാസ് എന്നാൽ ഫിറോസും ഭാര്യ സജ്നയും മത്സരത്തിന്റെ പകുതിയിൽ പുറത്താവുകയായിരുന്നു. കപ്പിൾ മത്സരാർത്ഥികളായാണ് ഫിറോസും സജ്നയുമെത്തിയത്.

കോടതി ടാസ്ക്കിനു വേണ്ടിയാണ് ഇരുവരും എത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ജഡ്ജിയായിട്ടായിരുന്നു റിയാസും ഫിറോസും ടാസ്ക്കിൽ പങ്കെടുക്കുയെന്നും പറയപ്പെടുന്നു.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: