Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥിയായി മാറുകയാണ് റിനോഷ് ജോർജ്. റിനോഷിന്റെ പേരിലുള്ള ഫാൻസ് പേജുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കൂൾ ബ്രോ, വിഷയം ബ്രോ എന്നൊക്കെയാണ് പ്രേക്ഷകർ സ്നേഹത്തോടെ റിനോഷിനെ വിളിക്കുന്നത്. അൽപ്പം മനസാക്ഷിയുള്ള, വിശ്വസിക്കാവുന്ന മത്സരാർത്ഥിയെന്നാണ് വീടിനകത്തുള്ളവരും റിനോഷിനെ വിശേഷിപ്പിക്കുന്നത്. സ്ക്രീൻ സ്പേസിനു വേണ്ടിയുള്ള ഡ്രാമകളൊന്നും റിനോഷ് സൃഷ്ടിക്കുന്നില്ലെന്നതും കൂട്ടത്തിൽ റിനോഷിനെ വ്യത്യസ്തനാക്കുന്നു.
ബിഗ് ബോസ് ടീം പോലും റിനോഷ് ഫാൻസായി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് ശരിയെന്നു തോന്നിപ്പിക്കും വിധം റിനോഷിന്റെ തഗ്ഗ് വീഡിയോകളും മറ്റും ഔദ്യോഗിക പേജുകളിലും നിറയുകയാണ്. ഇന്നലെ നടന്ന ജയിൽ നോമിനേഷൻ ടാസ്ക്കിൽ അഖിൽ മാരാർ നോമിനേറ്റ് ചെയ്തത് റിനോഷിനെയായിരുന്നു. റിനോഷ് വീക്ക്‌ലി ടാസ്ക്കിൽ സജീവമായിരുന്നില്ല എന്നതാണ് കാരണമായി പറഞ്ഞത്. അഖിൽ മാരാർക്ക് റിനോഷ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഏഴു പേർ മാത്രം പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് ബിഗ് ബോസ് പറഞ്ഞ ടാസ്ക്കിൽ മറ്റൊരാളുടെ പുറത്ത് കയറിപോയി മത്സരിക്കണമെന്നാണ് അഖിൽ മാരാർ പറയുന്നതെങ്കിൽ ഞാനൊരു വേതാളമോ വിക്രമാദിത്യനോ അല്ലെന്നാണ് റിനോഷ് പറഞ്ഞത്. ഹൗസിലെ മത്സരാർത്ഥികൾ പോലും റിനോഷിനെ അഭിനന്ദിച്ചു എന്നതാണ് റിനോഷെന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നത്.