/indian-express-malayalam/media/media_files/uploads/2023/06/Rinosh.png)
Bigg Boss Malayalam Season 5: സഹമത്സരാർത്ഥികളുമായി സംസാരിച്ച് റിനോഷ്
Bigg Boss Malayalam Season 5:ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ അവസാന ആഴ്ചകളിലേക്ക് അടുക്കുമ്പോൾ മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ മിസ്സ് ചെയ്യുന്ന ഒരാൾ റിനോഷ് ജോർജാണ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ റിനോഷ് ഇതുവരെ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. അതേസമയം, റിനോഷ് ഷോയിലേക്ക് ഇനി മടങ്ങി വരവുണ്ടാവില്ല എന്ന രീതിയിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ റിനോഷിനെയും ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രമോ പുറത്തുവന്നിരിക്കുകയാണ്.
ഹോട്ടൽ റൂമിലിരുന്ന് സഹമത്സരാർത്ഥികളുമായി വീഡിയോ കോൾ ചെയ്യുകയാണ് റിനോഷ്. എന്നാൽ റിനോഷ് തിരികെയെത്തുമെന്ന് കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. പുറത്തിറങ്ങിയപ്പോഴാണ് അവിടെ നിൽക്കുമ്പോഴുള്ള വില മനസ്സിലായതെന്നും റിനോഷ് പറയുന്നുണ്ട്. റിനോഷ് തിരിച്ച് ഹൗസിലേക്കെത്തുമോ ഇല്ലയോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഇടയ്ക്ക് അഖിൽ മാരാരെയും ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ രണ്ടു ദിവസം കൊണ്ടു തന്നെ അഖിൽ തിരിച്ചു വരികയായിരുന്നു. എന്നാൽ ഒരു ആഴ്ച്ച പിന്നിട്ടിട്ടും റിനോഷ് തിരികെ എത്തിയിട്ടില്ല എന്നതാണ് പലരെയും നിരാശപ്പെടുത്തിയത്. റിനോഷ് ഷോ ക്വിറ്റ് ചെയ്തിട്ടില്ലെന്നും അധികം വൈകാതെ തിരികെയെത്തുമെന്നും താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സുഹൃത്തുക്കൾ അറിയിച്ചിരുന്നു. ഈ ആഴ്ചത്തെ ഹോട്ട്സ്റ്റാർ വോട്ടിംഗ് ലിസ്റ്റിലും റിനോഷിന്റെ പേരുണ്ട്.
ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾക്കു പിന്നാലെയാണ് റിനോഷ് തന്റെ ആരോഗ്യപ്രശ്നം ബിഗ് ബോസിനെ അറിയിച്ചത്. സ്കിൻ അലർജിയാണ് പ്രശ്നം. തുടർന്ന് റിനോഷിനെ കണ്ണ് കെട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി നാദിറ ഒന്നാമതെത്തിയപ്പോൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയത് സെറീനയും റിനോഷുമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.