Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ആദ്യ ആഴ്ചയ്ക്കു ശേഷമുള്ള ജയിൽവാസത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ആഴ്ചയിലെ മത്സരാർത്ഥികളുടെ പ്രകടനം അനുസരിച്ചാണ് ജയിൽവാസത്തിനുള്ള വ്യക്തികളെ തിരഞ്ഞെടുത്തത്. റിനോഷ്, എയ്ഞ്ചലീന എന്നിവരാണ് കൂടുതൽ വോട്ടുകൾ ലഭിച്ച് ജയിൽ ശിക്ഷ ഏറ്റുവാങ്ങിയത്. ജയിലിനുള്ളിൽ ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ജയിൽ വസ്ത്രവുമണിഞ്ഞ് അകത്ത് നൃത്തം ചെയ്യുകയാണ് റിനോഷും എയ്ഞ്ചീനയും. ഗാനം ആലപിച്ചത് എയ്ഞ്ചലീനയാണ്. മറ്റു മത്സരാർത്ഥികൾ ഇരുവരുടെയും ഡാൻസിനു കൈയ്യടിക്കുന്നതും കാണാം. മാത്രമല്ല ജയിലിനകത്തു വച്ച് ചേട്ടനോട് എനിക്കൊരു ക്രഷുണ്ടെന്നും തനിക്ക് ഒരു പ്രണയബന്ധമില്ലായിരുന്നെങ്കിൽ ഞാൻ ചേട്ടനെ പ്രപ്പോസ് ചെയ്യുമായിരുന്നെന്നും എയ്ഞ്ചലീന പറഞ്ഞു. എന്നാൽ താൻ എയ്ഞ്ചലീനയെ കുഞ്ഞനുജത്തിയായി മാത്രമാണ് കാണുന്നതെന്ന് റിനോഷ് വ്യക്തമാക്കി.
ആരാണ് റിനോഷ്?
ഐ ആം മല്ലൂ എന്ന റാപ്പ് സോങ്ങ് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. ആ പാട്ടിന്റെ പിറവിയ്ക്ക് പിന്നിൽ റിനോഷാണ്. റാപ്പർ, നടൻ, കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും റിനേഷ് ശ്രദ്ധേയനാണ്. ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലാണ്. നോൺസൻസ് എന്ന ചിത്രത്തിലും റിനേഷ് അഭിനയിച്ചിട്ടുണ്ട്. ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ് റിനോഷ്.
ആരാണ് എയ്ഞ്ചലീന?
ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 20കാരിയായ എയ്ഞ്ചലീന മരിയ. തൃശൂർ സ്വദേശിയാണ്. നടി, മോഡൽ എന്നീ നിലകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് എയ്ഞ്ചലീന മരിയ. ഒമർ ലുലു ചിത്രം നല്ല സമയം ത്തിലൂടെ എയ്ഞ്ചലീന സിനിമയിലും മുഖം കാണിച്ചു. ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് തുടങ്ങിയ ചാനലുകളിലെ സീരിയലുകളിലും എയ്ഞ്ചലീന പ്രത്യക്ഷപ്പെട്ടു. ലോലേട്ടൻ പറഞ്ഞ ആ സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാർ എയ്ഞ്ചലീനയാണ്. താരം മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ തന്നെ ഇൻസ്റ്റഗ്രാം സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ വിളിക്കുന്നതെന്ന് പറഞ്ഞിരുന്നു.