Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ യാത്ര ഒരാഴ്ച പിന്നിടുമ്പോൾ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉയരുന്നത്. ചിലർ മറ്റു സീസണുകളെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ മറ്റു ചിലർ അഞ്ചാം സീസണിലെ മത്സരാർത്ഥികളുടെ സ്റ്റാറ്റർജികളെ പറ്റിയാണ് ചർച്ച ചെയ്യുന്നത്. ഹൗസിനു പുറത്തു മാത്രമല്ല അകത്തും സ്റ്റാറ്റർജികളെ കുറിച്ചുള്ള ചർച്ചകളാണ് നിറയുന്നത്. സെറീന, റെനീഷ, റോഷ് എന്നിവർ തമ്മിൽ തങ്ങളുടെ സഹമത്സരാർത്ഥിയായ ജുനൈസിനെ കുറിച്ച് പറയുന്ന ദൃശ്യങ്ങളാണിപ്പോൾ വൈറലാകുന്നത്.
താൻ എല്ലാവരെയും വളരെ ആത്മാർത്ഥമായി വിശ്വസിക്കുകയാണെന്ന് റെനീഷ പറയുകയാണ്. എന്നാൽ ആരെയും വിശ്വസിക്കരുതെന്നും എല്ലാവരും ഇവിടെ കളിക്കാൻ വന്നിരിക്കുകയാണെന്നും സെറീന ഉപദേശിക്കുന്നു. ഒടുവിൽ ജുനൈസിനെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് സെറീന പറയുന്നിടത്താണ് സംഭാഷണം അവസാനിക്കുന്നത്. വീക്ക്‌ലി ടാസ്ക്കിന്റെ ഭാഗമായി ലഭിച്ച് ലോക്കറ്റ് ആദ്യമായി മറ്റൊരാളുടെ അടുത്ത് നിന്നു മോഷ്ടിച്ചത് ജുനൈസാണ് എന്നതാണ് ഇതിനു കാരണമായി സെറീന പറഞ്ഞത്.
ആരാണ് റെനീഷ റഹ്മാൻ?
പാലക്കാട് ആലത്തൂർ സ്വദേശിയാണ് റെനീഷ റഹ്മാൻ. റാവുത്തർ കുടുംബാംഗമാണ് റെനീഷ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീതാകല്യാണം എന്ന സീരിയലിലൂടെ സുപരിചിതയാണ് റെനീഷ. സീരിയൽ മേഖലയിൽ സജീവമായ റെനീഷ ഒരു മോഡൽ കൂടിയാണ്. നൃത്തത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട് താരം.
ആരാണ് സെറീന ?
ദുബായിൽ ജനിച്ചുവളർന്ന മലയാളി പെൺകുട്ടി. മിസ്സ് ക്യൂൻ കേരള 2022 സ്വന്തമാക്കിയതും സെറീനയായിരുന്നു. മിസ്സ് യൂണിവേഴ്സ് യുഎഇ, ഇന്റർനാഷ്ണൽ ഗ്ലാം ക്യൂൻ എന്നീ സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മേഡലിങ്ങ്, അവതരണം എന്നീ മേഖലകളിൽ സജീവമാണ്. ദുബായിൽ ഒരു മീഡിയ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജറായി വർക്ക് ചെയ്യുകയാണ് സെറീന.
ആരാണ് ജുനൈസ്?
ആക്ഷേപഹാസ്യത്തിലൂടെ ശ്രദ്ധ നേടിയ ചെറുപ്പക്കാരനാണ് ജുനൈസ് വിപി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് ജുനൈസ്. ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് വ്ളോഗിംഗിലേക്ക് എത്തുന്നത്.