ബിഗ് ബോസ് മലയാളം നാലാം സീസണിലെ ശക്തരായ മത്സരാർത്ഥികളാണ് ശോഭ വിശ്വനാഥും റെനീഷ റഹ്മാനും. ടാസ്ക്കുകളിലായാലും തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നതിലായാലും ഇരുവരും മിടുക്കികളാണ്. റെനീഷയുടെ ഡബിൾ സ്റ്റാന്റിനെ പൊളിച്ചടുക്കുന്ന രീതിയിലുള്ള ശോഭയുടേ ചോദ്യമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ സുഹൃത്തുക്കളായ റെനീഷയും അഞ്ജൂസും തമ്മിൽ വഴക്കു നടന്നിരുന്നു. വാക്കു തർക്കത്തിനിടയിൽ അഞ്ജൂസ് ‘നിന്റെ അമ്മൂമ്മേടെ’ എന്ന വാചകം പറഞ്ഞു. എന്നാൽ ഇതിനെതിരെ റെനീഷ പ്രതികരിച്ചതുമില്ല. ഇത് ശോഭയുടെ ശ്രദ്ധയിൽപ്പെടുകയും മുൻപ് നടന്ന ഒരു ഇൻസിഡന്റുമായി ചേർത്തു നോക്കിയപ്പോൾ റെനീഷയുടേത് ഡബിൾ സ്റ്റാൻഡാണെന്നും തെളിഞ്ഞു.
മോഹൻലാലെത്തിയ എപ്പിസോഡിൽ സാഗറും അഖിൽ മാരാരും തമ്മിൽ വഴക്കു നടന്നിരുന്നു. അതേ ദിവസം അഖിൽ മത്സരാർത്ഥിയായിരുന്നു ഏഞ്ചലീനയുടെ അമ്മൂമ്മയെ വിളിച്ചു എന്ന പേരിൽ മറ്റു അംഗങ്ങൾ അഖിലിനെ ഒറ്റപ്പെടുത്തി. അഖിലിന്റെ തെറ്റായ വാചകത്തിനെതിരെ ശക്തമായി പ്രതികരിച്ച വ്യക്തികളിലൊരാളായിരുന്നു റെനീഷ. അന്ന് വളരെ കരുത്തോടെ പ്രതിഷേധിച്ച റെനീഷ എന്തുകൊണ്ട് അഞ്ജൂസ് വിളിച്ചപ്പോൾ പ്രതികരിച്ചില്ല എന്നതായിരുന്നു ശോഭയുടെ ചോദ്യം.
അഞ്ജൂസ് തന്റെ സുഹൃത്താണെന്നും , തന്നോട് അടുത്തു നിൽക്കുന്ന വ്യക്തികൾ എന്തു വിളിച്ചാലും കുഴപ്പമില്ലെന്നായിരുന്നു ഇതിനുള്ള റെനീഷയുടെ മറുപടി. ഇതിനു പിന്നാലെയാണ് അങ്ങനെയാണെങ്കിൽ റെനീഷയുടേത് ഒരു ഡബിൾ സ്റ്റാൻഡാണെന്ന് ശോഭ പറഞ്ഞത്. ശോഭയുടെ അഭിപ്രായത്തെ പ്രേക്ഷകരും പിന്തുണയ്ക്കുന്നുണ്ട്.