Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ 32 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും വഴക്കുകളും മത്സരബുദ്ധിയുമൊക്കെയായി വീടിനകത്തെ തങ്ങളുടെ നിലനിൽപ്പ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മത്സരാർത്ഥികളും. ഈ ആഴ്ച പാവക്കൂത്ത് എന്ന വീക്ക്‌ലി ടാസ്കാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത്.
ഗാര്‍ഡന്‍ എരിയയില്‍ ഒരു വലിയ ബോക്സിൽ കുറേയേറെ പാവകള്‍ നൽകി. ബസര്‍ കേള്‍ക്കുമ്പോള്‍ പാവകളില്‍ ഒന്ന് എടുത്ത് നിശ്ചിത വഴിയിലൂടെ ഓടി ഗാർഡൻ ഏരിയയുടെ ഒരു വശത്തായി നൽകിയ ‘ഡോള്‍ ഹൗസിൽ’ വയ്ക്കണം എന്നതായിരുന്നു ടാസ്ക്. വെറുതെ കൊണ്ടുവയ്ക്കുക മാത്രമല്ല ചില നിർദേശങ്ങളും മത്സരാർത്ഥികൾ പാലിക്കേണ്ടതുണ്ട്. 17 മത്സരാർത്ഥികളാണ് ബിഗ് ബോസിൽ ഇപ്പോഴുള്ളത്, പക്ഷേ ഡോൾ ഹൗസിൽ ഉണ്ടായിരുന്നത് 16 സ്ലോട്ടാണ്. ആരുടെ പാവയാണോ സ്ലോട്ടില്‍ വയ്ക്കാന്‍ കഴിയാതെ ആകുന്നത് അയാള്‍ പുറത്താകും.അതുപോലെ, സ്വന്തം പേരിലുള്ള പാവ ഒരിക്കലും എടുത്ത് ഡോൾ ഹൗസിൽ കൊണ്ടുവയ്ക്കാനും സാധിക്കില്ല. സഹമത്സരാർത്ഥി ഗെയിമിൽ ഉണ്ടാവണോ അതോ പുറത്താക്കണോ എന്നു തീരുമാനിക്കാനുള്ള അവസരം കൂടിയാണ് ഓരോ മത്സരാർത്ഥിയ്ക്കും ഈ ടാസ്ക് നൽകിയത്.
മാരാർ ആണ് ഗെയിമിൽ നിന്നും ആദ്യം പുറത്തായത്. ശോഭയാണ് മാരാരെ പുറത്താക്കിയത്. ടാസ്കിനിടയിൽ സാഗർ- ജുനൈസ്, ദേവു- ശ്രുതി- വിഷ്‍ണു, നാദിറ-ദേവു തുടങ്ങിയവർ തമ്മിലും തര്‍ക്കമുണ്ടായി. എന്തായാലും മത്സരത്തിന് ഒടുവിൽ വിജയികളായത് വിഷ്ണു, അനിയൻ മിഥുൻ, ദേവു എന്നിവരാണ്. മൂന്നുപേരും ക്യാപ്റ്റൻസി ടാസ്കിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഗെയിമിൽ മോശം പ്രകടനം കാഴ്ച വച്ചതിന്റെയും ഒരാഴ്ച നടന്ന സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തിൽ മത്സരാർത്ഥികളിൽ രണ്ടുപേരെ തിരഞ്ഞെടുത്ത് ജയിലിലേക്ക് അയക്കുന്ന ജയിൽ നോമിനേഷനും ഇന്നലെ നടന്നു. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഒമർ ലുലുവാണ് മോശം പ്രകടനത്തിന്റെ പേരിൽ മത്സരാർത്ഥികൾ ജയിലേക്ക് അയച്ച ഒരാൾ. രണ്ടാമത്തെയാൾ നാദിറയായിരുന്നു. ടാസ്കിലെ പെർഫോമൻസ് നോക്കിയല്ല, മറിച്ച് മോണിംഗ് ടാസ്കിനിടെ ദേവുവിനോട് അനാവശ്യമായി സോറി പറയിപ്പിച്ച നാദിറയുടെ പെരുമാറ്റത്തിനോടുള്ള വിയോജിപ്പാണ് ജയിൽ നോമിനേഷനു കാരണമായി മത്സരാർത്ഥികൾ ചൂണ്ടി കാണിച്ചത്.