/indian-express-malayalam/media/media_files/uploads/2023/06/Shoba-Devu.jpg)
ശോഭ വിശ്വനാഥ്, അഖിൽ മാരാർ, വൈബർ ദേവു
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ഫിനാലെയ്ക്ക് ഇനി രണ്ടു ദിവസങ്ങൾ മാത്രം ബാക്കി. അഖിൽ മാരാർ, ശോഭ വിശ്വനാഥ്, റെനീഷ റഹ്മാൻ, ജുനൈസ്, സെറീന ആൻ ജോൺസൺ, ഷിജു എന്നിവരാണ് ബിഗ് ബോസ് വിജയകീരിടത്തിനായി മത്സരിക്കുന്നത്. ആരാവും ബിഗ് ബോസ് വിന്നറാവുക എന്നറിയാനാണ് പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ബിഗ് ബോസ് ഹൗസ് ഇപ്പോൾ ഒരു ഗെറ്റ് റ്റുഗദർ മൂഡിലാണ്. ഷോയിൽ നിന്നും എവിക്റ്റ് ആയ മത്സരാർത്ഥികളെല്ലാം വീടിനകത്തേക്ക് റീ എൻട്രി ചെയ്തുകഴിഞ്ഞു. ലെച്ചു, ഹനാൻ, ഗോപിക, ഏഞ്ചലീന, ശ്രുതി, അനു, മിഥുൻ, ദേവു, വിഷ്ണു, സാഗർ, മനീഷ, ഒമർ ലുലു തുടങ്ങിയ മത്സരാർത്ഥികളെല്ലാം ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒത്തുചേരുമ്പോൾ മത്സരാർത്ഥികൾ പരമാവധി അടുപ്പക്കുറവും പിണക്കങ്ങളുമൊക്കെ പുറത്തുകാണിക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലരുടെ സംസാരത്തിലും പ്രവർത്തികളുമൊക്കെ അടുപ്പക്കുറവ് നിഴലിക്കുന്നുണ്ട്.
ദേവുവും ശോഭയും തമ്മിലുള്ള ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ബിഗ് ബോസ് വീടിനകത്തേക്ക് ദേവു പ്രവേശിക്കുമ്പോൾ ഓടിചെന്ന് ഹഗ് ചെയ്ത് സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണ് ശോഭ. എന്നാൽ ശോഭയെ ഗൗനിക്കാതെ തട്ടിമാറ്റി അഖിൽ മാരാരുടെ അടുത്തേക്ക് ഓടിചെല്ലുകയായിരുന്നു ദേവു. "എടാ ചെക്കാ.. എന്ത് ​ഗ്ലാമറാടാ നിന്നെ ടിവിയിൽ കാണാൻ. എനിക്ക് നിന്നോട് ക്രഷായി പോയെന്നാണ്," മാരാരോട് ദേവു പറയുന്നത്.
ദേവുവിന്റെ ഭാഗത്തു നിന്നുള്ള അവഗണന തനിക്ക് വിഷമമായി എന്ന് പിന്നീട് ശോഭ ഏഞ്ചലീനോട് തുറന്നു പറയുന്നുണ്ട് " അവള് വന്നുകയറിയപ്പോൾ ഞാൻ ഹഗ്ഗ് ചെയ്യാൻ പോയപ്പോൾ അര ഹഗ്ഗ് തന്ന് ഓടിപ്പോയി. അതെനിക്ക് വല്ലാതായി. അവള് ഹഗ്ഗ് ചെയ്തില്ലെങ്കിൽ തരേണ്ട, അതവൾക്ക് കാണിക്കാം. പക്ഷേ ഹഗ്ഗ് തന്നു തന്നില്ലെന്നുകാണിച്ച് ചാടിപ്പോവേണ്ട കാര്യമില്ല. അതത്ര ശരിയായി തോന്നിയില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവൾക്ക് അവിടെയിരുന്ന് സംസാരിച്ചു തീർക്കാം. എനിക്ക് അവളുടെ അടുത്ത് ഒരു ദേഷ്യവുമില്ല."
പ്രേക്ഷകരും സോഷ്യൽ മീഡിയയും ദേവുവിന്റെ ആ പ്രവൃത്തിയെ വിമർശിക്കുകയാണ്. ഗെയിമിനും പരസ്പരമുള്ള അടുപ്പക്കുറവുകൾക്കുമൊക്കെ അപ്പുറം, ഒരാൾ സ്നേഹത്തോടെ സ്വാഗതം ചെയ്യുമ്പോൾ ദേവു ആ രീതിയിൽ പെരുമാറിയത് ശരിയായില്ല എന്നാണ് പ്രേക്ഷകരും വിലയിരുത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.