/indian-express-malayalam/media/media_files/uploads/2023/06/Nadira-latest.png)
ബിഗ് ബോസ് ഹൗസിലെത്തിയ സഹോദരി നാദിറയെ കുറിച്ച് പറഞ്ഞ വാക്കുകൾ, Photo: Entertainment Desk/ IE Malayalam
ബിഗ് ബോസ് വീട്ടിൽ ഈ ആഴ്ച ഫാമിലി വീക്ക് ആണ്. മത്സരാർത്ഥികളിൽ ചിലരുടെ കുടുംബാംഗങ്ങൾ ഈ ആഴ്ച വീടിനകത്തേക്ക് പ്രവേശിക്കുകയാണ്. മത്സരാർത്ഥികളെ സംബന്ധിച്ച് തീർത്തും അപ്രതീക്ഷിതമായ എൻട്രിയായിരിക്കും ഇതെന്ന് തീർച്ച. ഒരിടവേളയ്ക്ക് ശേഷം പ്രിയപ്പെട്ടവരെ നേരിൽ കാണുമ്പോൾ അത് വൈകാരികമായി മത്സരാർത്ഥികളിൽ ഉണ്ടാക്കുന്ന ഇംപാക്റ്റും ചെറുതല്ല.
ഷിജുവിന്റെ ഭാര്യയും മകളുമാണ് ആദ്യം ഹൗസിലേക്ക് എത്തിയത്. ഇപ്പോഴിതാ നാദിറയുടെ അനുജത്തിയും പ്രവേശിച്ചിരിക്കുകയാണ്. ഷഹനാസ് എന്നാണ് അനുജത്തിയുടെ പേര്. അനുജത്തി അകത്തെത്തി നാദിറയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"ഞാനിന്ന് ഇത്രയും പേരുടെ മുന്നിൽ, ഇത്രയും വലിയൊരു പ്ലാറ്റ് ഫോമിൽ നിൽക്കാൻ കാരണം നാദിറാണ്. കുട്ടിക്കാലത്ത് ഭയങ്കര വികൃതിയായിരുന്നു നാദിറയെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അന്ന് ഞാൻ ചെറുതല്ലേ അതുകൊണ്ട് കുറേയൊന്നും എനിക്കറിയില്ല. ആളുടെ ഹാർഡ് വർക്കാണ് ഇത്രയും നാൾ ഇവിടെ നിൽക്കാൻ കാരണം.എനിക്ക് അറിയാവുന്നൊരു നജീബ് ഉണ്ടായിരുന്നു. എന്ത് പ്രശ്നം വന്നാലും അതിനെ ഫേസ് ചെയ്യാൻ മടിക്കുന്ന, കരയാൻ മാത്രം അറിയാമായിരുന്ന ആ നജീബിനെ എനിക്കറിയാം. ഇന്ന് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ സ്ട്രോംഗ് ലേഡിയാണ് അവൻ"
"എന്റെ വാപ്പയൊരു സാധാരണക്കാരനാണ് പുറത്തുള്ള ആൾക്കാർ എന്ത് പറഞ്ഞാലും അത് വിശ്വസിച്ച് അതാണ് സത്യമെന്ന് ചിന്തിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കും. എല്ലാവരുടെയും വീട്ടിലെ പോലെ ഞങ്ങളുടെ വീട്ടിലും പ്രശ്നങ്ങൾ ഉണ്ട്. ഒട്ടുമിക്ക പ്രശ്നങ്ങളിലും വരുന്ന പേര് നജീബിന്റേത് ആയിരുന്നു. ഒരുദിവസം വാപ്പ വന്ന് പ്രശ്നമുണ്ടാക്കി, നജിയെ അടിച്ചോന്ന് അറിയില്ല പുളളി ഒത്തിരി കരയുന്നുണ്ട്. അന്ന് ഞാൻ ഒത്തിരി സമാധാനിപ്പിച്ച് വിട്ടു. എല്ലാ വീട്ടിലേയും പോലെ മകനെ സേഫ് ചെയ്യുന്ന ഉമ്മ. നാദിറ ഒത്തിരി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ആള് ഇത്ര ബോൾഡ് ഒന്നും അല്ലായിരുന്നു. ഇപ്പോൾ ഒത്തിരി മാറി," ഷഹനാസിന്റെ വാക്കുകളിങ്ങനെയാണ്.
കുടുംബത്തോടൊപ്പമല്ല നാദിറയുടെ താമസം. തന്റെ വ്യക്തിത്വത്തെ അംഗീകരിക്കാൻ തയാറാകാതിരുന്ന വീട്ടിൽ നിന്ന് നാദിറ ഇറങ്ങി പോരുകയായിരുന്നു. തന്റെ യഥാർത്ഥ വ്യക്തിത്വം സ്വീകരിച്ചതിനു ശേഷം ഇതുവരേയ്ക്കും തന്നെ കാണാൻ പിതാവ് കൂട്ടാക്കിയിട്ടില്ലെന്ന് നാദിറ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അനുജയത്തി വന്നപ്പോൾ നാദിറ ആദ്യം ചോദിച്ചത് വാപ്പ സമ്മതിച്ചോയെന്നാണ്. വാപ്പയാണ് തന്നെ പിക്ക് ചെയ്യാൻ വരുന്നതെന്ന അനുജത്തിയുടെ വാക്കുകൾ നാദിറയെ സന്തോഷവതിയാക്കി. വാപ്പ പുറത്തു പോയപ്പോൾ നാദിറയുടെ വാപ്പയല്ലേ എന്ന് പലരും ചോദിച്ചെന്നും അതു കേട്ടപ്പോൾ വാപ്പയ്ക്ക് അഭിമാനമായെന്ന് തോന്നുന്നെന്നും അനുജത്തി പറയുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.