scorecardresearch

ഇത് എന്തായാലും പൊളിച്ചു; നാദിറയുടെ കടല പാട്ടിന് ചുവടുവച്ച് വിഷ്‌ണുവും സെറീനയും

ബിഗ് ബോസിലൂടെ ഹിറ്റായ കടല പാട്ടിന് ചുവടുവച്ച് താരങ്ങൾ

ബിഗ് ബോസിലൂടെ ഹിറ്റായ കടല പാട്ടിന് ചുവടുവച്ച് താരങ്ങൾ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kadala song| Bigg Boss Malayalam Seson 5| Nadira Mehrin

കടല പാട്ടിന് ചുവടു വച്ച് ബിഗ് ബോസ് താരങ്ങൾ(ഫൊട്ടൊ: Television desk/IE Malayalam)

ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ പൂർത്തിയായിട്ട് ഒരു മാസമാവുകയാണ്. ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഇപ്പോഴും മത്സരാർത്ഥികളായി പങ്കെടുത്ത താരങ്ങളുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ തവണത്തെ സീസണിലൂടെ ഏറെ ഹിറ്റായ ഒരു ഗാനമാണ് മത്സരാർത്ഥിയായ നാദിറ പാടിയ 'കടല കട കണ്ടു' എന്നത്. ഇതിന്റെ റീമിക്ക്സ് വേർഷൻ എപ്പിസോഡൻ ടെലികാസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ വൈറലായിരുന്നു. ഇതേ ഗാനത്തിന്റെ ഡാൻസ് വേർഷനാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

സീസൺ അഞ്ചിലെ മത്സരാർത്ഥികളായ നാദിറ, വിഷ്ണു, സെറീന എന്നിവരാണ് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നത്. ഡാൻസറായ സുഹൈദ് കുക്കു ആണ് കടല പാട്ടിന്റെ കൊറിയോഗ്രാഫർ. 'കടല കട കണ്ടു' എന്ന് എഴുതിയ ടീഷർട്ടാണ് മൂവരും അണിഞ്ഞത്. കുക്കുവിന്റെ തന്നെ ഡാൻസ് സ്റ്റുഡിയോയിൽ വച്ചാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ശനിയാഴ്ച്ച പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു കഴിഞ്ഞു.

Advertisment

സീസൺ 5 ലെ പിള്ളേരുടെ ഫ്രണ്ട്ഷിപ്പ്, അഖിൽ റെനീഷ ഇവരെ കൂടെ ഈ സോങ്ങിൽ ഉൾപെടുത്താമായിരുന്നു, വിഷ്ണു അടിപൊളിയായിട്ട് കളിക്കുന്നുണ്ടല്ലോ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. ബിഗ് ബോസിലെ മത്സരാർത്ഥികളായിരുന്ന അപർണ മൽബറി, ശോഭ വിശ്വനാഥ്, മനീഷ, റെനീഷ എന്നിവർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ മത്സരാർത്ഥികൾക്കു നൽകിയ രസകരമായ ടാസ്കായിരുന്നു, കവിത ചൊല്ലൽ ടാസ്ക്ക്. ജഗതി ശ്രീകുമാർ തന്റെ സിനിമയിൽ ആലപിച്ചതാണ് ഈ കടലപ്പാട്ട് . വ്യത്യസ്തമായ രീതികളിൽ മറ്റ് അംഗങ്ങളെ പൊട്ടിച്ചിരിപ്പിക്കും വിധം കവിത ആലപിക്കണമെന്നതായിരുന്നു ടാസ്ക്ക്. ഇതിനു പിന്നാലെ മത്സരാർത്ഥികൾ തങ്ങളുടെ ഇഷ്ടാനുസരണം കവിത ആലപിക്കുകയും അംഗങ്ങളെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: