scorecardresearch

Bigg Boss Malayalam Season 5: വാപ്പ സമ്മതം തന്നു; നാദിറയെ കാണാൻ അനിയത്തി എത്തി

Bigg Boss Malayalam Season 5: ഷിജുവിന്റെ ഭാര്യയും മകളുടെ എത്തിയതിനു പിന്നാലെ നാദിറയുടെ അനിയത്തിയും ബിഗ് ബോസ് ഹൗസിലെത്തി

Bigg Boss Malayalam Season 5: ഷിജുവിന്റെ ഭാര്യയും മകളുടെ എത്തിയതിനു പിന്നാലെ നാദിറയുടെ അനിയത്തിയും ബിഗ് ബോസ് ഹൗസിലെത്തി

author-image
Television Desk
New Update
Bigg Boss| Bigg Boss Malayalam| Nadira

നാദിയെ കാണാൻ അനിയത്തി ബിഗ് ബോസ് ഹൗസിലെത്തിയപ്പോൾ, Photo: Instagram

ബിഗ് ബോസ് വീട്ടിൽ ഈ ആഴ്ച ഫാമിലി വീക്ക് ആണ്. മത്സരാർത്ഥികളിൽ ചിലരുടെ കുടുംബാംഗങ്ങൾ ഈ ആഴ്ച വീടിനകത്തേക്ക് പ്രവേശിക്കുകയാണ്. മത്സരാർത്ഥികളെ സംബന്ധിച്ച് തീർത്തും അപ്രതീക്ഷിതമായ എൻട്രിയായിരിക്കും ഇതെന്ന് തീർച്ച. ഒരിടവേളയ്ക്ക് ശേഷം പ്രിയപ്പെട്ടവരെ നേരിൽ കാണുമ്പോൾ അത് വൈകാരികമായി മത്സരാർത്ഥികളിൽ ഉണ്ടാക്കുന്ന ഇംപാക്റ്റും ചെറുതല്ല.

Advertisment

ഷിജുവിന്റെ ഭാര്യയും മകളുമാണ് ആദ്യം ഹൗസിലേക്ക് എത്തിയത്. ഇപ്പോഴിതാ നാദിറയുടെ അനുജത്തിയും പ്രവേശിച്ചിരിക്കുകയാണ്. ഷഹനാസ് എന്നാണ് അനുജത്തിയുടെ പേര്. ഹൗസിലെ വാതിൽ തുറന്ന് അനവധി പേർ അകത്ത് പ്രവേശിക്കുകയായിരുന്നു ഇതിൽ നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ മത്സരാർത്ഥികൾ കണ്ടത്തണം. അങ്ങനെ അനുജത്തിയുടെ സാന്നിധ്യം മനസ്സിലാക്കിയ നാദിറ, അടുത്തെത്തി കെട്ടിപ്പിടിക്കുകയായിരുന്നു.

Advertisment

കുടുംബത്തോടൊപ്പമല്ല നാദിറയുടെ താമസം. തന്റെ വ്യക്തിത്വത്തെ അംഗീകരിക്കാൻ തയാറാകാതിരുന്ന വീട്ടിൽ നിന്ന് നാദിറ ഇറങ്ങി പോരുകയായിരുന്നു. തന്റെ യഥാർത്ഥ വ്യക്തിത്വം സ്വീകരിച്ചതിനു ശേഷം ഇതുവരേയ്ക്കും തന്നെ കാണാൻ പിതാവ് കൂട്ടാക്കിയിട്ടില്ലെന്ന് നാദിറ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അനുജയത്തി വന്നപ്പോൾ നാദിറ ആദ്യം ചോദിച്ചത് വാപ്പ സമ്മതിച്ചോയെന്നാണ്. വാപ്പയാണ് തന്നെ പിക്ക് ചെയ്യാൻ വരുന്നതെന്ന അനുജത്തിയുടെ വാക്കുകൾ നാദിറയെ സന്തോഷവതിയാക്കി. വാപ്പ പുറത്തു പോയപ്പോൾ നാദിറയുടെ വാപ്പയല്ലേ എന്ന് പലരും ചോദിച്ചെന്നും അതു കേട്ടപ്പോൾ വാപ്പയ്ക്ക് അഭിമാനമായെന്ന് തോന്നുന്നെന്നും അനുജത്തി പറയുന്നുണ്ട്.

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ആദ്യ ഫൈനലിസ്റ്റ് ആണ് നാദിറ. ടിക്കറ്റ് ടു ഫിനാലെയിലെ മികച്ച പ്രകടനത്തിലൂടെയാണ് നാദിറ ഫൈനൽ സ്ഥാനം ഉറപ്പിച്ചത്. ആദ്യം മുതൽക്കെ മികച്ച മത്സരാർത്ഥിയായി പ്രകടനം കാഴ്ച്ചവയ്ക്കുന്ന നാദിറയ്ക്ക് പിന്തുണ നൽകുന്ന ഒരു ആരാധകവൃന്ദം തന്നെ ഹൗസിന് പുറത്തുണ്ട്.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: