Bigg Boss Malayalam Season 5: ഇന്നലെ ബിഗ് ബോസ് ഹൗസിൽ നടന്ന ഒരു വഴക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. നാദിറയും സെറീനയും തമ്മിലാണ് വാക്കു തർക്കങ്ങൾ ഉയർന്നത്. ഡാൻസിങ്ങ് സ്റ്റാർസ് എന്ന വീക്ക്‌ലി ടാസ്ക്കിന്റെ ഭാഗമായി നാദിറയും സെറീനയും ഒരു ടീമായിരുന്നു. സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെ അഭിരാമി എന്ന കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിച്ചത്. ഇവർക്ക് പോയിന്റ് കോയിൻസ് നൽകുന്ന സമയത്ത് ശ്രുതി ലക്ഷ്മി പറഞ്ഞ വാക്കുകളാണ് തകർത്തിന് തുടക്കമിട്ടത്.
സെറീനയെ പോലൊരു ബ്യൂട്ടി ക്യൂനിന്റെ മുന്നിൽ നാദിറ പിടിച്ച് നിന്നു എന്നാണ് ശ്രുതി ലക്ഷ്മി പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകൾ മറ്റു മത്സരാർത്ഥികൾക്ക് അത്ര അനുയോജ്യമായി തോന്നിയില്ല. തുടർന്ന് നാദിറ ഇതേക്കുറിച്ച് ശ്രുതി ലക്ഷ്മിയോട് സംസാരിക്കുകയും ഇരുവരും തമ്മിൽ കാര്യങ്ങൾ ക്ലിയറാക്കുകയും ചെയ്തു. തന്റെ മുൻപിൽ മിസ്സ് കേരള എന്ന മത്സരം ഒന്നുമല്ലെന്നും അതുകൊണ്ട് ഒരിക്കലും താരതമ്യപ്പെടുത്തരുതെന്നും നാദിറ പറഞ്ഞു.
തന്റെ നേട്ടത്തെ കുറച്ചു കാണുന്നതു പോലെയാണ് നാദിറ സംസാരിച്ചതെന്നായി സെറീന. മാത്രമല്ല ശ്രുതി അങ്ങനെ പറഞ്ഞപ്പോൾ നാദിറ തന്നോടൊപ്പം തന്നെ ശക്തയാണെന്നാണ് പറഞ്ഞതെന്നും സെറീന കൂട്ടിച്ചേർത്തു. തുടർന്ന് നാദിറയും സെറീനയും തമ്മിലുള്ള വാക്കു തർക്കത്തിനിടയിലേക്ക് റെനീഷ എത്തുകയും കാര്യങ്ങൾ കൂടുതൽ വഷളാവുകയും ചെയ്തു. സംസാരത്തിനിടയിൽ നാദിറ അസഭ്യം കാണിച്ചതും ഹൗസിലെ മത്സരാർത്ഥികളെ ചൊടിപ്പിച്ചു.
സൗന്ദര്യ മത്സരങ്ങളെക്കുറിച്ചുള്ള വാക്കുതർക്കത്തിനിടയിൽ സെറീന റേസിസ്റ്റ് മനോഭാവം കാണിച്ചു എന്ന രീതിയിലുള്ള വിമർശനങ്ങൾ പ്രേക്ഷകർക്കിടയിൽ ഉയരുന്നത്.