/indian-express-malayalam/media/media_files/uploads/2023/06/Mohanlal-Akhil-Bigg-Boss-Malayalam-Season-5.jpg)
Bigg Boss Malayalam Season 5 New Promo Out
Bigg Boss Malayalam Season 5: വാശിയേറിയ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളാണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നടന്നത്. ഈ ടാസ്കുകളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി വിജയിയായിരിക്കുന്നത് നാദിറയാണ്. രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി സെറീന, റിനോഷ് എന്നിവരും സ്ഥാനം പിടിച്ചിട്ടുണ്ട്. പോയിന്റ് നിലയിൽ ഏറ്റവും പിറകിൽ നിൽക്കുന്നത് ഷിജു, അഖിൽ എന്നിവരാണ്.
ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളിൽ ഒട്ടും മത്സരവീര്യമില്ലാതെയാണ് മാരാർ, ഷിജു, വിഷ്ണു എന്നിവർ പങ്കെടുത്തു. മിക്ക മത്സരങ്ങളിലും ആദ്യം തന്നെ പുറത്തായവരും ഇവർ തന്നെ. ഇപ്പോൾ വാരാന്ത്യ എപ്പിസോഡിനെത്തിയ മോഹൻലാൽ ഈ വിഷയം ചർച്ച ചെയ്യുന്നതിന്റെ പ്രമോ വീഡിയോ ആണ് ഏഷ്യാനെറ്റ് പുറത്തു വിട്ടിരിക്കുന്നത്. ടാസ്കുകളിൽ ഉഴപ്പൻ സമീപനം സ്വീകരിച്ച മാരാരെ ചോദ്യം ചെയ്യുകയാണ് മോഹൻലാൽ.
അത്ര ഈസിയായി ആദ്യമേ ഇറങ്ങിപ്പോവാം എന്നു പറയുന്നതാണോ മിടുക്ക് എന്നാണ് മോഹൻലാൽ അഖിലിനോട് ചോദിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ കളിച്ച് ജയിച്ച് ഫൈനലിലേക്ക് പോവണമെന്നതായിരുന്നില്ല എന്റെ പ്ലാൻ എന്ന് അഖിൽ പറയുന്നു. ടിക്കറ്റ് ടു ഫിനാലെ അത്ര മോശമായതാണോ? അതൊരു ഓവർ കോൺഫിഡൻസ് ആണ്. ബിഗ് ബോസ് എന്നത് പ്രവചനാതീതമാണ് എന്നു മോഹൻലാൽ പറയുമ്പോൾ അഖിൽ തർക്കിക്കുന്നതും പ്രമോയിൽ കാണാം. ഞാൻ സംസാരിക്കട്ടെ എന്നു അഖിലിനോട് മോഹൻലാൽ ശബ്ദമുയർത്തുന്നതും കാണാം. ഫിസിക്കൽ ഫിറ്റല്ലെങ്കിൽ വീട്ടിൽ പോവണമെന്നു പറയൂ എന്നാണ് മോഹൻലാൽ അഖിലിനോട് പറയുന്നത്.
അതേസമയം, മറ്റൊരു എവിക്ഷൻ എപ്പിസോഡ് കൂടിയെത്തുമ്പോൾ പ്രേക്ഷകരിൽ നല്ലൊരു ശതമാനവും ടെൻഷനടിക്കുന്നത് നാദിറയെ ഓർത്താണ്. അഖിൽ, ജുനൈസ്, സെറീന, നാദിറ, ഷിജു, വിഷ്ണു, റെനീഷ എന്നിവരാണ് ഈ ആഴ്ച നോമിനേഷനിൽ ഉള്ള മത്സരാർത്ഥികൾ. നിലവിൽ സെറീന, നാദിറ എന്നിവരാണ് വോട്ടിംഗിൽ ഏറ്റവും പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളിൽ വാശിയേറിയ പ്രകടനം കാഴ്ച വച്ച് വിജയിയായ നാദിറ ഈ ആഴ്ച പുറത്തുപോയാൽ അതൊട്ടും ഫെയർ ആയൊരു ഗെയിമാവില്ല എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ വിലയിരുത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.