scorecardresearch
Latest News

Bigg Boss Malayalam Season 5: അണ്ണൻ തമ്പിമാരെ പോലെ ഒത്തുകളിക്കില്ല ഇവർ; ദാസനും വിജയനും കയ്യടിച്ച് ബിഗ് ബോസ് പ്രേക്ഷകർ

Bigg Boss Malayalam Season 5: തമ്പി വിഷ്ണുവിനെ ഒതുക്കി അണ്ണൻ മാരാർ ഗെയിമിൽ ആധിപത്യം സ്ഥാപിച്ചതു പോലെ ഗെയിമിന്റെ സ്പിരിറ്റ് കളഞ്ഞില്ല മിഥുൻ-റിനോഷ് ടീമിന്റെ ദാസവിജയന്മാർ എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്

Bigg Boss Malayalam Season 5 highlights, Akhil Vishnu, Annan Thampi, Midhun Rinosh, Dasanum Vijayanum Bigg Boss
Bigg Boss Malayalam Season 5 Friendship

Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 58 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മത്സരം മുറുകും തോറും മത്സരാർത്ഥികൾക്കിടയിലെ മത്സര്യവീര്യവും വർധിച്ചിട്ടുണ്ട്. ഒപ്പം, മിക്ക മത്സരാർത്ഥികൾക്കിടയിലും ആഴമേറിയ സൗഹൃദവും ഉടലെടുത്തിട്ടുണ്ട്. നിലവിൽ മാരാർ-ഷിജു-വിഷ്ണു, റെനീഷ-സെറീന, സാഗർ-ജുനൈസ്, മിഥുൻ-റിനോഷ് എന്നീ കോമ്പോകളാണ് ശ്രദ്ധ നേടുന്നത്. അനു, ശോഭ, നാദിറ എന്നിവരാണ് നിലവിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലാതെ കളിക്കുന്ന മൂന്നു മത്സരാർത്ഥികൾ.

ഈ ഗ്രൂപ്പുകൾക്കിടയിൽ തന്നെ സോഷ്യൽ മീഡിയയിൽ ഏറ്റവും ആഘോഷിക്കപ്പെടുന്നത്, മാരാർ- വിഷ്ണു ടീമിന്റെ അണ്ണൻ തമ്പി ഗ്രൂപ്പും മിഥുൻ-റിനോഷ് ടീമിന്റെ ദാസൻ-വിജയൻ കോമ്പോയുമാണ്. ഈ ആഴ്ചയിലെ ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന വീക്ക്‌ലി ടാസ്കിന്റെ ആദ്യദിനം പിന്നിട്ടിരിക്കുകയാണ് മത്സരാർത്ഥികൾ. രണ്ടു ടാസ്കുകൾ അവസാനിച്ചപ്പോൾ വിജയിയായി മാറിയത് റിനോഷ്- മിഥുൻ ടീമിന്റെ ദാസനും വിജയനുമാണ്. ഡേഞ്ചർ കോയിൻ ടാസ്കിൽ മറ്റെല്ലാ മത്സരാർത്ഥികളെയും പിൻതള്ളി അവസാനമെത്തിയത് മിഥുനും റിനോഷുമാണ്. ഫൈനൽ റൗണ്ടിൽ ഈ കൂട്ടുകാർ തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ മിഥുൻ വിജയിയാവുകയും ചെയ്തു.

മിഥുൻ-റിനോഷ് ജോഡികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ബിഗ് ബോസ് പ്രേക്ഷകർ. മാരാർ- വിഷ്ണു ടീമിന്റെ അണ്ണൻ തമ്പി കൂട്ടായ്മ മിഥുനെയും റിനോഷിനെയും കണ്ടു പഠിക്കണമെന്നാണ് ഒരു വിഭാഗം പേർ പറയുന്നത്. സൗഹൃദത്തിനപ്പുറം പോരാട്ടവീര്യത്തോടെയാണ് മിഥുനും റിനോഷും കളിച്ചതെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. അതേസമയം, കളം ടാസ്കിൽ സമാനമായ രീതിയിൽ അവസാന റൗണ്ടിൽ മാരാരും വിഷ്ണുവും ഒന്നിച്ച് എത്തിയപ്പോൾ പരസ്പരം മത്സരിക്കാതെ വിഷ്ണു മാരാർക്കു വേണ്ടി വിട്ടുകൊടുക്കുകയായിരുന്നുവെന്നും പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നു.

എന്തായാലും, അണ്ണൻ-തമ്പി ഗ്യാങ്ങിനോളം തന്നെ ഫാൻ ബെയ്സ് ഇപ്പോൾ ദാസനും വിജയനും കൈവന്നു കഴിഞ്ഞു. റിനോഷും മിഥുനും ഒന്നിച്ചുള്ള മുഹൂർത്തങ്ങളും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 5 midhun and rinosh wins danger coin task

Best of Express