scorecardresearch

Bigg Boss Malayalam Season 5: മുംബൈ നഗരത്തോട് ‘ബൈ’ പറഞ്ഞ് മനീഷയും ദേവുവും

Bigg Boss Malayalam Season 5: മനീഷയും ദേവുവും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായി

Maneesha, Devu, Bigg Boss Malayalam
ദേവു, മനീഷ

Bigg Boss Malayalam Season 5: ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ച്ച നടന്നത് ഡബിൾ എവിക്ഷനാണ്. മത്സരം അവസാനിപ്പിച്ച് രണ്ടു പേരാണ് ഹൗസിൽ നിന്ന് പുറത്തായത്. ഗായികയും നടിയുമായ മനീഷ, സോഷ്യൽ മീഡിയ താരം ശ്രീദേവി എന്നിവർ ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞു. ഞായറാഴ്ച്ചത്തെ എപ്പിസോഡിലാണ് മോഹൻലാൽ ഈ ആഴ്ച്ച പുറത്തായവരുടെ പേരുകൾ പറഞ്ഞത്.

മുംബൈ നഗരത്തോട് ബൈ പറയുന്ന ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മനീഷയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ദേവുവും തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ സജീവമായി തുടങ്ങി. വീഡിയോകളും ചിത്രങ്ങളും ഇരുവരും ഷെയർ ചെയ്തിട്ടുണ്ട്.

ഹൗസിലെ മത്സരങ്ങളിലൊന്നും തന്നെ ശ്രീദേവിയെന്ന ദേവു സജീവമല്ല എന്ന കാരണത്താലാണ് നോമിനേഷനിൽ സഹമത്സരാർത്ഥികൾ ദേവുവിന്റെ പേരു പറഞ്ഞത്. കഴിഞ്ഞാഴ്ച്ച ക്യാപ്റ്റൺസി ടാസ്ക്കിൽ വിജയിച്ച ദേവു വരും ആഴ്ച്ച വീട്ടിലെ ക്യാപ്റ്റണാകാനിരിക്കെയാണ് മടക്കം. തന്റെ ക്യാപ്റ്റൺസി ദേവു അനിയൻ മിഥുന് കൈമാറുകയും ചെയ്തു. മാനസികയമായി കരുത്ത് കുറവാണെന്ന കാരണത്താലാണ് മനീഷയുടെ പേര് നോമിനേഷൻ ലിസ്റ്റിലെത്തിയത്. എന്നാൽ മനീഷയുടെ പടിയിറക്കത്തെ അംഗീകരിക്കാൻ മത്സരാർത്ഥികൾക്കായില്ല. അവർ ഇപ്പോൾ പുറത്താകുമെന്ന് കരുതിയില്ലെന്നായിരുന്നു മത്സരാർത്ഥികളിൽ ഭൂരിഭാഗം പേരും പറഞ്ഞത്.

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് വൈബർ ഗുഡ് ദേവു എന്ന ശ്രീ ദേവി മേനോൻ. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലകളിലും ശ്രദ്ധേയയാണ് ശ്രീദേവി. ഷോര്‍ട്ട് വീഡിയോകളിലൂടെയാണ് ദേവു സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അഭിനേത്രി, ഗായിക, റേഡിയോ ജോക്കി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് മനീഷ. 32 വർഷമായി സംഗീതമേഖലയിൽ സജീവമാണ് മനീഷ. നാഷണൽ അവാർഡ് ജേതാവാണ്. തട്ടീം മുട്ടീം സിനിമയിലെ വാസവദത്ത എന്ന കഥാപാത്രം മനീഷയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 5 maneesh and devu says bye to mymbai city see photo