scorecardresearch
Latest News

Bigg Boss Malayalam Season 5 Launch Highlights: ഷിജു, മനീഷ, അഖിൽ മാരാർ, ശ്രുതി ലക്ഷ്മിയുമടക്കം അവർ 18 പേർ

Bigg Boss Malayalam Season 5 Contestants: 18 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിലുള്ളത്

Bigg Boss Malayalam 5, Bigg Boss Malayalam Season 5
Bigg Boss Malayalam Season 5 Launch LIVE Updates

Bigg Boss Malayalam Season 5 Launch Highlights: ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനു തിരശ്ശീല ഉയർന്നു. 18 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിലുള്ളത്. മത്സരാർത്ഥികളെ ഓരോരുത്തരായി മോഹൻലാൽ വീട്ടിലേക്ക് സ്വാഗതം ചെയ്തു കൊണ്ടിരിക്കുകയാണ്.

Bigg Boss Malayalam Season 5, Bigg Boss Malayalam Season 5 house photos
മോഹൻലാൽ ബിഗ് ബോസ് ഹൗസിൽ

റെനീഷ റഹ്മാൻ

ആദ്യ മത്സരാർത്ഥിയെ മോഹൻലാൽ പരിചയപ്പെടുത്തി. പാലക്കാട് ആലത്തൂർ സ്വദേശിയായ റെനീഷ റഹ്മാനാണ് ആദ്യ മത്സരാർത്ഥി. റാവുത്തർ കുടുംബാംഗമാണ് റെനീഷ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീതാകല്യാണം എന്ന സീരിയലിലൂടെ സുപരിചിതയാണ് റെനീഷ. സീരിയൽ മേഖലയിൽ സജീവമായ റെനീഷ ഒരു മോഡൽ കൂടിയാണ്. നൃത്തത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട് താരം.

Reneesha Rahman
റെനീഷ റഹ്മാൻ

റിനോഷ് ജോർജ്

ഐ ആം മല്ലൂ എന്ന റാപ്പ് സോങ്ങ് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. ആ പാട്ടിന്റെ പിറവിയ്ക്ക് പിന്നിൽ റിനോഷാണ്. റാപ്പർ, നടൻ, കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും റിനേഷ് ശ്രദ്ധേയനാണ്. ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലാണ്. നോൺസൻസ് എന്ന ചിത്രത്തിലും റിനേഷ് അഭിനയിച്ചിട്ടുണ്ട്. ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ് റിനോഷ്.

Rinosh George, Bigg Boss Malayalam Season 5
റിനോഷ് ജോർജ്

സെറീന ആൻ ജോൺസൻ

ദുബായിൽ ജനിച്ചുവളർന്ന മലയാളി പെൺകുട്ടി. മിസ്സ് ക്യൂൻ കേരള 2022 സ്വന്തമാക്കിയതും സെറീനയായിരുന്നു. മിസ്സ് യൂണിവേഴ്സ് യുഎഇ, ഇന്റർനാഷ്ണൽ ഗ്ലാം ക്യൂൻ എന്നീ സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മേഡലിങ്ങ്, അവതരണം എന്നീ മേഖലകളിൽ സജീവമാണ്. ദുബായിൽ ഒരു മീഡിയ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജറായി വർക്ക് ചെയ്യുകയാണ് സെറീന.

Cerena, Cerena bigg boss malayalam 5
സെറീന ആൻ ജോൺസൻ

ശോഭ വിശ്വനാഥ്

ഫാഷൻ ഡിസൈനറായ ശോഭ വിശ്വനാഥനും തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്. ചൈൽഡ് ആക്ടിവിസ്റ്റാണ്. കളരിപ്പയറ്റിൽ പരിശീലനം നേടിയിട്ടുണ്ട് ശോഭ.

ശോഭ വിശ്വനാഥ്

രണ്ടു വർഷങ്ങൾക്കു മുൻപ് വാർത്തകളിൽ നിറഞ്ഞുനിന്ന മുഖമാണ് ശോഭ വിശ്വനാഥന്റേത്. 2021 ജനുവരിയിൽ ശോഭയുടെ വസ്ത്രശാലയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്ന് റെയ്ഡും കേസുമൊക്കെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ആറുമാസത്തോളമാണ് നിയമ പോരാട്ടവുമായി ശോഭ മുന്നോട്ടുപോയത്. പിന്നീട് യഥാർത്ഥ പ്രതികളെ കണ്ടെത്തുകയും ശോഭയുടെ കേസ് റദ്ദ് ചെയ്യുകയുമായിരുന്നു.

സാഗർ സൂര്യ

സിനിമ, സീരിയൽ താരമായ സാഗർ സൂര്യയാണ് മറ്റൊരു മത്സരാർത്ഥി. ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലൂടെയാണ് സാഗർ സൂര്യ ശ്രദ്ധ നേടിയത്. ഉപചാരപൂർവ്വം ഗുണ്ടാജയൻ, ജോ ആൻഡ് ജോ, കുരുതി, കാപ്പ, കുറി തുടങ്ങിയ ചിത്രങ്ങളിലും സാഗർ തിളങ്ങിയിരുന്നു. തൃശൂർ സ്വദേശിയാണ് സാഗർ.

Sagar Surya, Bigg Boss Malayalam 5
സാഗർ സൂര്യ

വിഷ്ണു ജോഷി

ഫിറ്റ്നസ് ട്രെയിനറാണ് വിഷ്ണു ജോഷി. എറണാകുളം തൈക്കൂടം സ്വദേശിയായ വിഷ്ണു ജോഷി ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. നടനാവുക എന്നതാണ് സ്വപ്നം.

Vishnu Joshi, bigg boss malayalam season 5
വിഷ്ണു ജോഷി

എയ്ഞ്ചലീന മരിയ

ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 20കാരിയായ എയ്ഞ്ചലീന മരിയ. തൃശൂർ സ്വദേശിയാണ്. നടി, മോഡൽ എന്നീ നിലകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് എയ്ഞ്ചലീന മരിയ. ഒമർ ലുലു ചിത്രം നല്ല സമയം ത്തിലൂടെ എയ്ഞ്ചലീന സിനിമയിലും മുഖം കാണിച്ചു. ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് തുടങ്ങിയ ചാനലുകളിലെ സീരിയലുകളിലും എയ്ഞ്ചലീന പ്രത്യക്ഷപ്പെട്ടു. ലോലേട്ടൻ പറഞ്ഞ ആ സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാർ എയ്ഞ്ചലീനയാണ്. താരം മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ തന്നെ ഇൻസ്റ്റഗ്രാം സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ വിളിക്കുന്നതെന്ന് പറഞ്ഞിരുന്നു.

Angelin, Bigg Boss Malayalam
എയ്ഞ്ചലീന മരിയ

വൈബർ ഗുഡ് ദേവു (ശ്രീദേവി)

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് വൈബർ ഗുഡ് ദേവു എന്ന ശ്രീ ദേവി മേനോൻ. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലകളിലും ശ്രദ്ധേയയാണ് ശ്രീദേവി. ഷോര്‍ട്ട് വീഡിയോകളിലൂടെയാണ് ദേവു സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Sreedevi , Viber good devu, bigg boss malayalam 5
വൈബർ ഗുഡ് ദേവു

ജുനൈസ് വിപി

ആക്ഷേപഹാസ്യത്തിലൂടെ ശ്രദ്ധ നേടിയ ചെറുപ്പക്കാരനാണ് ജുനൈസ് വിപി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് ജുനൈസ്. ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് വ്ളോഗിംഗിലേക്ക് എത്തുന്നത്.

Junaiz, Bigg Boss malayalam 5
ജുനൈസ് വിപി

അഖിൽ മാരാർ

സംവിധായകൻ അഖിൽ മാരാർ ആണ് ഈ സീസണിലെ മറ്റൊരു മത്സരാർത്ഥി. കൊട്ടാരക്കര സ്വദേശിയാണ് അഖിൽ. 2013ൽ ‘പേരറിയാത്തവർ’ എന്ന സിനിമയിൽ സംവിധായകൻ ഡോ. ബിജുവിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു അഖിലിന്റെ തുടക്കം. 2021ൽ ഒരു ‘താത്വിക അവലോകനം’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. എഴുത്തുകാരൻ കൂടിയായ അഖിൽ ‘അവശേഷിപ്പുകൾ’ എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്.

Akhil Marar, Bigg Boss Malayalam 5
അഖിൽ മാരാർ

അഞ്ജുസ് റോഷ്

തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്. അളിയ എന്നാണ് സമൂഹമാധ്യമങ്ങളിലും കൂട്ടുകാർക്കിടയിലും അറിയപ്പെടുന്നത്. സിനിമയിലെത്തുക എന്നതാണ് അഞ്ജുസിന്റെ സ്വപ്നം.

Anjus Rosh, Aliya
അഞ്ജുസ് റോഷ്

മനീഷ കെ എസ്

അഭിനേത്രി, ഗായിക, റേഡിയോ ജോക്കി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് മനീഷ. 32 വർഷമായി സംഗീതമേഖലയിൽ സജീവമാണ് മനീഷ. നാഷണൽ അവാർഡ് ജേതാവാണ്. തട്ടീം മുട്ടീം സിനിമയിലെ വാസവദത്ത എന്ന കഥാപാത്രം മനീഷയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തു.

Maneesha, Bigg Boss Malayalam Season 5
മനീഷ കെ എസ്

അനിയൻ മിഥുൻ

ഇന്ത്യൻ ടീമിലെത്തിയ ആദ്യ ദക്ഷിണേന്ത്യൻ താരമാണ് അനിയൻ മിഥുൻ. തൃശ്ശൂർ നാട്ടിക സ്വദേശിയായ അനിയൻ മിഥുൻ കഴിഞ്ഞ വർഷം വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിരുന്നു. തായ്‌ലാൻഡിൽ നടന്ന ലോക ’പ്രോ വുഷു സാൻഡ ഫൈറ്റ് 2022’ ചാമ്പ്യൻഷിപ്പിലാണ് അനിയൻ സ്വർണം നേടിയത്. ഇന്ത്യയെ പ്രതിനിധാനംചെയ്ത് 70 കിലോഗ്രാം വിഭാഗത്തിലായിരുന്നു അനിയന്റെ സ്വർണനേട്ടം. സൺ ഓഫ് അറേബ്യൻ സീ എന്നും അനിയൻ അറിയപ്പെടുന്നു.

Aniyan Midhun, Bigg Boss Malayalam 5
അനിയൻ മിഥുൻ

സൗത്ത് ഏഷ്യൻ വുഷു സ്വർണമെഡൽ, കിക്ക് ബോക്സിങ്ങിൽ ദേശീയ ചാമ്പ്യൻഷിപ്പ്, ബെസ്റ്റ് വുഷു ഫൈറ്റർ പുരസ്കാരം, വേൾഡ് ബെസ്റ്റ് ഫൈറ്റർ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും അനിയൻ മിഥുനെ തേടിയെത്തിയിട്ടുണ്ട്. മികച്ച അത്‌ലറ്റിനുള്ള ജമ്മുകശ്മീർ ഭരണകൂടത്തിന്റെ പുരസ്കാരവും അടുത്തിടെ അനിയനെ തേടിയെത്തിയിരുന്നു.

നാദിറ മെഹ്റിൻ

ആക്റ്റിവിസ്റ്റ്, മോ‍ഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ട്രാൻസ് വനിതയാണ് നാദിറ മെഹ്റിൻ. കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രതിനിധിയായി പാനലിനെ നയിച്ച് നാദിറ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു യൂണിയൻ തിരഞ്ഞെടുപ്പിനെ ട്രാൻസ് വ്യക്തി നയിച്ച സംഭവം. തിരുവനന്തപുരം സ്വദേശിയാണ് നാദിറ. എംഎ തിയേറ്റർ വിദ്യാർത്ഥിയാണ് നാദിറ ഇപ്പോൾ. ന്യൂസ് റീഡറായും നാദിറ ജോലി ചെയ്തിട്ടുണ്ട്.

Nadira, Bigg Boss Malayalam Season 5
നാദിറ മെഹ്റിൻ

ഐശ്വര്യ സുരേഷ് (ലെച്ചു ഗ്രാം)

ബോൾഡ് ഫൊട്ടൊഷൂട്ടുകളിലൂടെ പോപ്പുലറായ താരമാണ് ലച്ചുഗ്രാം എന്ന ഐശ്വര്യ സുരേഷ്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി ഐശ്വര്യയെ അറിയാൻ. ക്ലൈമാക്സ് സീനിൽ വന്ന് പൊളിച്ചടുക്കുന്നത് ഈ പെൺകുട്ടിയാണ്. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്. സൗത്ത് ആഫ്രിക്കയിൽ വളർന്ന ലെച്ചു മുംബൈയിലാണ് താമസം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലൊക്കെ പ്രാവിണ്യം നേടിയിട്ടുണ്ട്.

LachuGram, Bigg Boss Malayalam season 5
ഐശ്വര്യ സുരേഷ് (ലെച്ചു ഗ്രാം)

ഷിജു എ ആർ

മലയാളത്തിലും തെലുങ്കിലും ശ്രദ്ധേയനായ ഷിജു അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത ‘നീയും ഞാനും’ എന്ന സീരിയലില്‍ നായകനായും ഷിജു തിളങ്ങിയിരുന്നു. ഈ സീരിയൽ അടുത്തിടെയാണ് അവസാനിച്ചത്.

ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രമാണ് ഷിജുവിനെ മലയാള സിനിമപ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്. പിന്നീട് കാലചക്രം, സിദ്ധാർത്ഥ, വാചാലം, കമ്മത്ത് & കമ്മത്ത്, സൗണ്ട് തോമ, പോളിടെക്നിക്, ഡോൾഫിൻ ബാർ, കസിൻസ് തുടങ്ങി ധാരാളം മലയാളം ചിത്രങ്ങൾ ചെയ്തു.

Shiju, Shiju AR, Bigg boss malayalam season 5

കോഡിരാമ കൃഷ്ണ സംവിധാനം ചെയ്ത ദേവി എന്ന തെലുങ്ക് സിനിമ സൂപ്പർ ഹിറ്റായിരുന്നു. ദേവി ഷിജു എന്നാണ് തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഈ നടൻ അറിയപ്പെടുന്നത്. മനസന്ത നുവ്വെ, നുവ്വു നാക്കു നച്ചാവു, സിംഹരാശി, അമ്മായികോസം തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ഷിജു അഭിനയിച്ചിട്ടുണ്ട്. രാജേഷ് ടച്ച്‌റൈവർ സംവിധാനം ചെയ്ത ‘ഇൻ നെയിം ഓഫ് ബുദ്ധ’ എന്ന ചിത്രത്തിലും ഷിജു ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. കൊല്ലം സ്വദേശിയായ ഷിജു ഇപ്പോൾ എറണാകുളത്താണ് താമസം.

ശ്രുതി ലക്ഷ്മി

സിനിമ, സീരിയൽ താരം. നടി ലിസ്സി ജോസിന്റെ മകൾ കൂടിയാണ് ശ്രുതിലക്ഷ്മി. സഹോദരി ശ്രീലയയും അഭിനയരംഗത്തും നൃത്തരംഗത്തും സജീവമാണ്. നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ശ്രുതി ലക്ഷ്മി. 2016ൽ പോക്കുവെയിൽ എന്ന സീരിയലിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് സ്വന്തമാക്കിയിരുന്നു.

Shruthi lakshmi, Bigg Boss Malayalam Season 5
ശ്രുതി ലക്ഷ്മി

2000ൽ ‘നിഴലുകൾ’ എന്ന പരമ്പരയിൽ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. നക്ഷത്രങ്ങൾ, ഡിറ്റക്റ്റീവ് ആനന്ദ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ റോമിയോ എന്ന ചിത്രത്തിൽ മൂന്നു നായികമാരിൽ ഒരാളായി എത്തിയിരുന്നു.

ഗോപിക

ഷോയിലേക്ക് എത്തുന്ന കോമണർ മത്സരാർത്ഥിയാണ് ഗോപിക. മൂവാറ്റുപുഴയിൽ നിന്നും വരുന്ന ഗോപിക ഒരു കൊറിയർ ഏജൻസിയിൽ ജോലി ചെയ്യുകയാണ്.

Gopika, Bigg Boss Malayalam Season 5
ഗോപിക

തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ 24 മണിക്കൂർ ലൈവായും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം.

Live Updates
22:28 (IST) 26 Mar 2023
ഗോപിക

ഷോയിലേക്ക് എത്തുന്ന കോമണർ മത്സരാർത്ഥിയാണ് ഗോപിക. മൂവാറ്റുപുഴയിൽ നിന്നും വരുന്ന ഗോപിക ഒരു കൊറിയർ ഏജൻസിയിൽ ജോലി ചെയ്യുകയാണ്.

22:12 (IST) 26 Mar 2023
ശ്രുതി ലക്ഷ്മി

സിനിമ, സീരിയൽ താരം. നടി ലിസ്സി ജോസിന്റെ മകൾ കൂടിയാണ് ശ്രുതിലക്ഷ്മി. സഹോദരി ശ്രീലയയും അഭിനയരംഗത്തും നൃത്തരംഗത്തും സജീവമാണ്. നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ശ്രുതി ലക്ഷ്മി. 2016ൽ പോക്കുവെയിൽ എന്ന സീരിയലിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് സ്വന്തമാക്കിയിരുന്നു.

2000ൽ 'നിഴലുകൾ' എന്ന പരമ്പരയിൽ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. നക്ഷത്രങ്ങൾ, ഡിറ്റക്റ്റീവ് ആനന്ദ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ റോമിയോ എന്ന ചിത്രത്തിൽ മൂന്നു നായികമാരിൽ ഒരാളായി എത്തിയിരുന്നു.

22:02 (IST) 26 Mar 2023
ഷിജു എ ആർ

മലയാളത്തിലും തെലുങ്കിലും ശ്രദ്ധേയനായ ഷിജു അമ്പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത 'നീയും ഞാനും' എന്ന സീരിയലില്‍ നായകനായും ഷിജു തിളങ്ങിയിരുന്നു. ഈ സീരിയൽ അടുത്തിടെയാണ് അവസാനിച്ചത്.

ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രമാണ് ഷിജുവിനെ മലയാള സിനിമപ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കിയത്. പിന്നീട് കാലചക്രം, സിദ്ധാർത്ഥ, വാചാലം, കമ്മത്ത് & കമ്മത്ത്, സൗണ്ട് തോമ, പോളിടെക്നിക്, ഡോൾഫിൻ ബാർ, കസിൻസ് തുടങ്ങി ധാരാളം മലയാളം ചിത്രങ്ങൾ ചെയ്തു.

കോഡിരാമ കൃഷ്ണ സംവിധാനം ചെയ്ത ദേവി എന്ന തെലുങ്ക് സിനിമ സൂപ്പർ ഹിറ്റായിരുന്നു. ദേവി ഷിജു എന്നാണ് തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഈ നടൻ അറിയപ്പെടുന്നത്. മനസന്ത നുവ്വെ, നുവ്വു നാക്കു നച്ചാവു, സിംഹരാശി, അമ്മായികോസം തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ഷിജു അഭിനയിച്ചിട്ടുണ്ട്. രാജേഷ് ടച്ച്‌റൈവർ സംവിധാനം ചെയ്ത 'ഇൻ നെയിം ഓഫ് ബുദ്ധ' എന്ന ചിത്രത്തിലും ഷിജു ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. കൊല്ലം സ്വദേശിയായ ഷിജു ഇപ്പോൾ എറണാകുളത്താണ് താമസം.

21:46 (IST) 26 Mar 2023
ഐശ്വര്യ സുരേഷ് (ലെച്ചു ഗ്രാം)

ബോൾഡ് ഫൊട്ടൊഷൂട്ടുകളിലൂടെ പോപ്പുലറായ താരമാണ് ലച്ചുഗ്രാം എന്ന ഐശ്വര്യ സുരേഷ്. 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി ഐശ്വര്യയെ അറിയാൻ. ക്ലൈമാക്സ് സീനിൽ വന്ന് പൊളിച്ചടുക്കുന്നത് ഈ പെൺകുട്ടിയാണ്. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്.

21:39 (IST) 26 Mar 2023
നാദിറ മെഹ്റിൻ

ആക്റ്റിവിസ്റ്റ്, മോ‍ഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ട്രാൻസ് വനിതയാണ് നാദിറ മെഹ്റിൻ. കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രതിനിധിയായി പാനലിനെ നയിച്ച് നാദിറ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു യൂണിയൻ തിരഞ്ഞെടുപ്പിനെ ട്രാൻസ് വ്യക്തി നയിച്ച സംഭവം. തിരുവനന്തപുരം സ്വദേശിയാണ് നാദിറ. എംഎ തിയേറ്റർ വിദ്യാർത്ഥിയാണ് നാദിറ ഇപ്പോൾ.

21:27 (IST) 26 Mar 2023
അനിയൻ മിഥുൻ

ഇന്ത്യൻ ടീമിലെത്തിയ ആദ്യ ദക്ഷിണേന്ത്യൻ താരമാണ് അനിയൻ മിഥുൻ. തൃശ്ശൂർ നാട്ടിക സ്വദേശിയായ അനിയൻ മിഥുൻ കഴിഞ്ഞ വർഷം വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിരുന്നു. തായ്‌ലാൻഡിൽ നടന്ന ലോക ’പ്രോ വുഷു സാൻഡ ഫൈറ്റ് 2022’ ചാമ്പ്യൻഷിപ്പിലാണ് അനിയൻ സ്വർണം നേടിയത്. ഇന്ത്യയെ പ്രതിനിധാനംചെയ്ത് 70 കിലോഗ്രാം വിഭാഗത്തിലായിരുന്നു അനിയന്റെ സ്വർണനേട്ടം.

സൗത്ത് ഏഷ്യൻ വുഷു സ്വർണമെഡൽ, കിക്ക് ബോക്സിങ്ങിൽ ദേശീയ ചാമ്പ്യൻഷിപ്പ്, ബെസ്റ്റ് വുഷു ഫൈറ്റർ പുരസ്കാരം, വേൾഡ് ബെസ്റ്റ് ഫൈറ്റർ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും അനിയൻ മിഥുനെ തേടിയെത്തിയിട്ടുണ്ട്. മികച്ച അത്‌ലറ്റിനുള്ള ജമ്മുകശ്മീർ ഭരണകൂടത്തിന്റെ പുരസ്കാരവും അടുത്തിടെ അനിയനെ തേടിയെത്തിയിരുന്നു.

21:20 (IST) 26 Mar 2023
മനീഷ കെ എസ്

അഭിനേത്രി, ഗായിക, റേഡിയോ ജോക്കി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് മനീഷ. 32 വർഷമായി സംഗീതമേഖലയിൽ സജീവമാണ് മനീഷ. നാഷണൽ അവാർഡ് ജേതാവാണ്. തട്ടീം മുട്ടീം സിനിമയിലെ വാസവദത്ത എന്ന കഥാപാത്രം മനീഷയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തു.

21:08 (IST) 26 Mar 2023
അഞ്ജുസ് റോഷ്

തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്. അളിയ എന്നാണ് സമൂഹമാധ്യമങ്ങളിലും കൂട്ടുകാർക്കിടയിലും അറിയപ്പെടുന്നത്. സിനിമയിലെത്തുക എന്നതാണ് അഞ്ജുസിന്റെ സ്വപ്നം.

20:57 (IST) 26 Mar 2023
അഖിൽ മാരാർ

സംവിധായകൻ അഖിൽ മാരാർ ആണ് ഈ സീസണിലെ മറ്റൊരു മത്സരാർത്ഥി. കൊട്ടാരക്കര സ്വദേശിയാണ് അഖിൽ. 2013ൽ 'പേരറിയാത്തവർ' എന്ന സിനിമയിൽ സംവിധായകൻ ഡോ. ബിജുവിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു അഖിലിന്റെ തുടക്കം. 2021ൽ ഒരു 'താത്വിക അവലോകനം' എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. എഴുത്തുകാരൻ കൂടിയായ അഖിൽ 'അവശേഷിപ്പുകൾ' എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്.

20:43 (IST) 26 Mar 2023
ജുനൈസ് വിപി

ആക്ഷേപഹാസ്യത്തിലൂടെ ശ്രദ്ധ നേടിയ ചെറുപ്പക്കാരനാണ് ജുനൈസ് വിപി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് ജുനൈസ്. ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് വ്ളോഗിംഗിലേക്ക് എത്തുന്നത്.

20:37 (IST) 26 Mar 2023
വൈബർ ഗുഡ് ദേവു (ശ്രീദേവി)

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് വൈബർ ഗുഡ് ദേവു എന്ന ശ്രീ ദേവി മേനോൻ. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലകളിലും ശ്രദ്ധേയയാണ് ശ്രീദേവി. ഷോര്‍ട്ട് വീഡിയോകളിലൂടെയാണ് ദേവു സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

20:22 (IST) 26 Mar 2023
എയ്ഞ്ചലീന മരിയ

ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 20കാരിയായ എയ്ഞ്ചലീന മരിയ. തൃശൂർ സ്വദേശിയാണ്. നടി, മോഡൽ എന്നീ നിലകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് എയ്ഞ്ചലീന മരിയ. ഒമർ ലുലു ചിത്രം നല്ല സമയം ത്തിലൂടെ എയ്ഞ്ചലീന സിനിമയിലും മുഖം കാണിച്ചു. ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് തുടങ്ങിയ ചാനലുകളിലെ സീരിയലുകളിലും എയ്ഞ്ചലീന പ്രത്യക്ഷപ്പെട്ടു. ലോലേട്ടൻ പറഞ്ഞ ആ സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാർ എയ്ഞ്ചലീനയാണ്. താരം മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ തന്നെ ഇൻസ്റ്റഗ്രാം സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ വിളിക്കുന്നതെന്ന് പറഞ്ഞിരുന്നു.

20:16 (IST) 26 Mar 2023
വിഷ്ണു ജോഷി

ഫിറ്റ്നസ് ട്രെയിനറാണ് വിഷ്ണു ജോഷി. എറണാകുളം തൈക്കൂടം സ്വദേശിയായ വിഷ്ണു ജോഷി ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. നടനാവുക എന്നതാണ് സ്വപ്നം.

20:00 (IST) 26 Mar 2023
സാഗർ സൂര്യ

സിനിമ, സീരിയൽ താരമായ സാഗർ സൂര്യയാണ് മറ്റൊരു മത്സരാർത്ഥി. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് സാഗർ സൂര്യ ശ്രദ്ധ നേടിയത്. കുരുതി, കാപ്പ തുടങ്ങിയ ചിത്രങ്ങളിലും സാഗർ തിളങ്ങിയിരുന്നു. തൃശൂർ സ്വദേശിയാണ് സാഗർ.

19:51 (IST) 26 Mar 2023
ശോഭ വിശ്വനാഥ്

ഫാഷൻ ഡിസൈനറായ ശോഭ വിശ്വനാഥനും തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്. ചൈൽഡ് ആക്ടിവിസ്റ്റാണ്. കളരിപ്പയറ്റിൽ പരിശീലനം നേടിയിട്ടുണ്ട് ശോഭ.

രണ്ടു വർഷങ്ങൾക്കു മുൻപ് വാർത്തകളിൽ നിറഞ്ഞുനിന്ന മുഖമാണ് ശോഭ വിശ്വനാഥന്റേത്. 2021 ജനുവരിയിൽ ശോഭയുടെ വസ്ത്രശാലയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്ന് റെയ്ഡും കേസുമൊക്കെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ആറുമാസത്തോളമാണ് നിയമ പോരാട്ടവുമായി ശോഭ മുന്നോട്ടുപോയത്. പിന്നീട് യഥാർത്ഥ പ്രതികളെ കണ്ടെത്തുകയും ശോഭയുടെ കേസ് റദ്ദ് ചെയ്യുകയുമായിരുന്നു.

19:42 (IST) 26 Mar 2023
സെറീന ആൻ ജോൺസൻ

ദുബായിൽ ജനിച്ചുവളർന്ന മലയാളി പെൺകുട്ടി. മിസ്സ് ക്യൂൻ കേരള 2022 സ്വന്തമാക്കിയതും സെറീനയായിരുന്നു. മിസ്സ് യൂണിവേഴ്സ് യുഎഇ, ഇന്റർനാഷ്ണൽ ഗ്ലാം ക്യൂൻ എന്നീ സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മേഡലിങ്ങ്, അവതരണം എന്നീ മേഖലകളിൽ സജീവമാണ്. ദുബായിൽ ഒരു മീഡിയ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജറായി വർക്ക് ചെയ്യുകയാണ് സെറീന.

19:28 (IST) 26 Mar 2023
റിനോഷ് ജോർജ്

ഐ ആം മല്ലൂ എന്ന റാപ്പ് സോങ്ങ് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. ആ പാട്ടിന്റെ പിറവിയ്ക്ക് പിന്നിൽ റിനോഷാണ്. റാപ്പർ, നടൻ, കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും റിനേഷ് ശ്രദ്ധേയനാണ്.

19:17 (IST) 26 Mar 2023
റെനിഷ റഹ്മാൻ

ആദ്യ മത്സരാർത്ഥിയെ മോഹൻലാൽ പരിചയപ്പെടുത്തി. പാലക്കാട് ആലത്തൂർ സ്വദേശിയായ റെനീഷ റഹ്മാനാണ് ആദ്യ മത്സരാർത്ഥി. റാവുത്തർ കുടുംബാംഗമാണ് റെനീഷ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീതാകല്യാണം എന്ന സീരിയലിലൂടെ സുപരിചിതയാണ് റെനീഷ. സീരിയൽ മേഖലയിൽ സജീവമായ റെനീഷ ഒരു മോഡൽ കൂടിയാണ്. നൃത്തത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട് താരം.

19:10 (IST) 26 Mar 2023
കൺഫെഷൻ റൂമിൽ മോഹൻലാൽ

19:07 (IST) 26 Mar 2023
ബിഗ് ബോസിനു തുടക്കമായി

ബിഗ് ബോസ് സീസൺ അഞ്ചിന്റെ ഗ്രാൻഡ് ലോഞ്ച് സംപ്രേഷണം തുടങ്ങി. വീട് പരിചയപ്പെടുത്തി മോഹൻലാൽ.

17:21 (IST) 26 Mar 2023
വർണ പൊലിമയോടെ ഗ്രാൻഡ് ലോഞ്ച്

എല്ലാം സെറ്റ്, വർണ പൊലിമ നിറഞ്ഞ ഗ്രാൻഡ് ലോഞ്ചിൽ നിന്നുള്ള ദൃശ്യങ്ങളുമായി പുതിയ പ്രെമോ.

17:17 (IST) 26 Mar 2023
ഇടുക്കിയിൽ നിന്നുള്ള ആ കോമണർ ഗോപികയോ?

പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഒരു കോമണർ കൂടി ഇത്തവണ ഷോയിലുണ്ടാവുമെന്ന് ബിഗ് ബോസ് അവതാരകനായ മോഹൻലാലും വ്യക്തമാക്കിയിരുന്നു. ഷോയുടെ ടൈറ്റിൽ സ്പോൺസറായ എയര്‍ടെല്‍ മുഖേനയാണ് പൊതുജനങ്ങളിൽ നിന്നും കോമണറെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇടുക്കി സ്വദേശിനിയായ ഗോപികയാണ് ആ കോമണർ എന്നാണ് പുറത്തുവരുന്ന വിവരം. മേജർ രവിയുടെ എൻ എ പിടിയിലെ സ്റ്റുഡന്റായിരുന്നു ഇടുക്കിക്കാരിയ്ക്കാണ് ഇത്തവണ ബിഗ് ബോസിലേക്ക് അവസരം ലഭിച്ചതെന്നാണ് റിപ്പോർട്ട്. ബാങ്ക് ഉദ്യോഗസ്ഥയായ ഈ പെൺകുട്ടി മികച്ചൊരു അത്ലറ്റ് കൂടിയാണ്.

17:08 (IST) 26 Mar 2023
മത്സരാർത്ഥികളെ കുറിച്ച് മോഹൻലാൽ

“ഒർജിനൽ എന്ന കൺസെപ്റ്റിലാണ് ഇത്തവണ ഷോ വരുന്നത്. അവരവരുടെ മേഖലയിൽ വിജയിച്ച ആളുകളാണ് മത്സരാർത്ഥികളെല്ലാം തന്നെ, പട വെട്ടി ജീവിതത്തിൽ മുന്നോട്ടു വന്നവർ. നല്ലൊരു ഗ്രൂപ്പാണ് വന്നിരിക്കുന്നത്. ”

Read more: അങ്ങനെ പറഞ്ഞാൽ ആ ദിവസം ഞാൻ ഈ ഷോ വിടും: മോഹൻലാൽ

16:00 (IST) 26 Mar 2023
ഈ പദപ്രശ്നത്തിലുണ്ട് മത്സരാർത്ഥികൾ

പ്രേക്ഷകർക്ക് മത്സരാർത്ഥികളെ കണ്ടെത്താൻ ഈ പദപ്രശ്നം സഹായിക്കും.

Read more: ബിഗ് ബോസ് മത്സരാർത്ഥികൾ ആരെന്നറിയേണ്ടേ? ഈ പദപ്രശ്നത്തിലുണ്ട് ഉത്തരം

15:55 (IST) 26 Mar 2023
പോർക്കളം തീമിലൊരുക്കിയ വീട്

മുംബൈയിൽ തന്നെയാണ് ഇത്തവണയും ബിഗ് ബോസിന് സെറ്റൊരുങ്ങിയിരിക്കുന്നത്. ബാറ്റിൽ എന്ന തീമിലാണ് ബിഗ് ബോസ് ഹൗസിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാറാണ് ബിഗ് ബോസ് ഹൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Read more: മത്സരാർത്ഥികളെ കാത്തിരിക്കുന്നത് പോർകളം; ഇതാണ് ഇത്തവണത്തെ ബിഗ് ബോസ് ഹൗസ്

15:53 (IST) 26 Mar 2023
ഒർജിനൽ മനുഷ്യരുടെ പോരാട്ടം

ഒറിജിനാലിറ്റിയെ ആഘോഷമാക്കുന്നതാണ് ഇത്തവണത്തെ സീസൺ. ഒറിജിനൽ ആളുകളാണ് വിപ്ലവം സൃഷ്ടിക്കുന്നതും ലോകത്തെ മാറ്റി മറിക്കുന്നതും, ഒറിജിനൽ ആളുകളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാൻ ആകില്ല, ഒറിജിനൽ ടാലെന്റ് അൺസ്റ്റോപ്പബിൾ ആണ് എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് ഷോ മുന്നോട്ടുവയ്ക്കുന്നത്.

15:51 (IST) 26 Mar 2023
എന്താണ് ബിഗ് ബോസ് ഷോ

ഡച്ച് ഷോയായ ബിഗ് ബ്രദറിനെ അടിസ്ഥാനമാക്കിയൊരുക്കിയ ലോകത്തെ ഏറ്റവും ജനപ്രിയമായൊരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വെറുമൊരു ഗെയിം ഷോ എന്നതിനേക്കാൾ ഒരു സാമൂഹിക പരീക്ഷണം (സോഷ്യൽ എക്സ്പെരിമെന്റൽ ഷോ) എന്ന നിലയിൽ കൂടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ ബിഗ് ബോസിനെ നോക്കി കാണുന്നത്. കാരണം ബിഗ് ബോസ് ഷോയുടെ സവിശേഷമായ ഫോർമാറ്റ് തന്നെ. സമൂഹത്തിന്റെ പലതുറകളിൽ നിന്നുള്ള സെലബ്രിറ്റി മത്സരാർത്ഥികളെ പുറംലോകവുമായി യാതൊരുബന്ധവുമില്ലാതെ ഒരു വീട്ടിൽ ഒരുമിച്ച് താമസിപ്പിക്കുകയാണ് ബിഗ് ബോസ് ഷോ.

നിരവധി ക്യാമറകളുടെയും സർവ്വവ്യാപിയായ ബിഗ് ബോസിന്റെയും ദശലക്ഷക്കണക്കിന് കാഴ്ചക്കാരുടെയും നിരീക്ഷണ ക്യാമറകൾക്ക് നടുവിലാണ് ഈ ഹൗസ്മേറ്റ്സിന്റെ ജീവിതം. ഓരോ ദിവസവും മാനസികവും കായികവുമായ നിരവധി ടാസ്കുകളെ നേരിട്ടും ബിഗ് ബോസ് നൽകുന്ന ചുമതലകളും കടമകളും നിർവഹിച്ചും വീടിനകത്തെയും ഗെയിമിന്റെയും നിയമങ്ങൾ പാലിച്ചുകൊണ്ടുവേണം മത്സരാർത്ഥികൾ മുന്നോട്ട് പോവാൻ. നോമിനേഷനിലെത്തുന്ന മത്സരാർത്ഥികൾ ഓരോ ആഴ്ചയും വോട്ടിംഗിനെയും നേരിടേണ്ടതുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ബിഗ് ബോസ് വീട്ടിൽ നൂറു ദിവസം പൂർത്തിയാക്കുന്ന വ്യക്തിയാണ് ബിഗ് ബോസ് ജേതാവ് ആവുക.

Web Title: Bigg boss malayalam season 5 launch live updates mohanlal contestants list