scorecardresearch

Bigg Boss Malayalam Season 5: റിനോഷ് തിരികെയെത്തുമോ? ആകാംക്ഷയോടെ ബിഗ് ബോസ് പ്രേക്ഷകർ

Bigg Boss Malayalam Season 5: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ റിനോഷ് ഇതുവരെ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല

Bigg Boss Malayalam Season 5: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ റിനോഷ് ഇതുവരെ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല

author-image
Television Desk
New Update
Bigg Boss Malayalam Season 5| Rinosh George| Rinosh George Health Updates|ബിഗ് ബോസ് മലയാളം സീസൺ 5

വെള്ളിയാഴ്ചയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്

Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ അവസാന ആഴ്ചകളിലേക്ക് അടുക്കുമ്പോൾ മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ മിസ്സ് ചെയ്യുന്ന ഒരാൾ റിനോഷ് ജോർജാണ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ റിനോഷ് ഇതുവരെ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. അതേസമയം, റിനോഷ് ഷോയിലേക്ക് ഇനി മടങ്ങി വരവുണ്ടാവില്ല എന്ന രീതിയിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതിനാൽ തന്നെ റിനോഷ് ബിഗ് ബോസ് വീട്ടിലേക്ക് എപ്പോൾ തിരികെയെത്തും എന്നറിയാനാണ് പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Advertisment

ഇടയ്ക്ക് അഖിൽ മാരാരെയും ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ രണ്ടു ദിവസം കൊണ്ടു തന്നെ അഖിൽ തിരിച്ചു വരികയായിരുന്നു. എന്നാൽ മൂന്നു നാൾ പിന്നിട്ടിട്ടും റിനോഷ് തിരികെ എത്തിയിട്ടില്ല എന്നതാണ് ആരാധകരുടെ ആശങ്കയ്ക്ക് കാരണം. അതേസമയം, റിനോഷ് ഷോ ക്വിറ്റ് ചെയ്തിട്ടില്ലെന്നും അധികം വൈകാതെ തിരികെയെത്തുമെന്നും താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സുഹൃത്തുക്കൾ അറിയിച്ചിരുന്നു. ഈ ആഴ്ചത്തെ ഹോട്ട്സ്റ്റാർ വോട്ടിംഗ് ലിസ്റ്റിലും റിനോഷിന്റെ പേരുണ്ട്.

"പ്രിയമുള്ളവരേ, റിനോഷിന് വേണ്ടി നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും കരുതലിനും ഒരിക്കൽ കൂടി നന്ദി. ക്ഷമിക്കണം, 3 ദിവസമായി നിരവധി കോളുകളും മെസേജുകളും റിനോഷിനോടുള്ള സ്നേഹമായി അണമുറിയാതെ പ്രവഹിച്ചതിനാൽ നിങ്ങൾ പലരുടെയും സംശയങ്ങൾക്ക് നേരിട്ട് മറുപടി നൽകാൻ ഞങ്ങൾക്ക് സാധിച്ചില്ല. റിനോഷ് സുഖമായിരിക്കുന്നു, അസുഖത്തിൽ നിന്ന് സുഖം പ്രാപിച്ചു വരുന്നു.

റിനോഷ് ബിഗ്ഗ് ബോസ്സിൽ നിന്ന് ഇറങ്ങി എന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും യൂട്യൂബ് ചാനലുകളുടെ പ്രചാരണങ്ങളും വിശ്വസിക്കരുതെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. റിനോഷ് ബിഗ്ഗ് ബോസ്സ് ഷോയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. പ്രേക്ഷകരെ സംശയത്തിൽ ആക്കുവാനും, മറ്റ് മത്സരാർത്ഥികൾക്ക് വേണ്ടി വോട്ടുകൾ നേടിയെടുക്കാനും പലരും ഈ വ്യാജപ്രചരണം മനഃപൂർവം തുടരുകയാണ്. ഓരോ മത്സരാർത്ഥികളുടെയും നിലവിലെ സ്ഥിതി ബിഗ്ഗ് ബോസ്സ് ടീം തന്നെ എപ്പോഴും ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിൽ, റിനോഷ് ഈ ആഴ്ചയിലെ വീക്കിലി എവിക്ഷൻ ലിസ്റ്റിൽ ഉണ്ട്. ഹോട്ട്‌സ്റ്റാറിൽ റിനോഷിന് വേണ്ടി വോട്ടുകൾ ചെയ്തുകൊണ്ട് നമുക്കെല്ലാവർക്കും അദ്ദേഹത്തോടുള്ള പിന്തുണയും സ്നേഹവും പ്രകടിപ്പിക്കാം," എന്നാണ് ഔദ്യോഗിക കുറിപ്പിൽ റിനോഷിന്റെ സുഹൃത്തുക്കൾ അറിയിച്ചത്.

Advertisment

ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾക്കു പിന്നാലെയാണ് റിനോഷ് തന്റെ ആരോഗ്യപ്രശ്നം ബിഗ് ബോസിനെ അറിയിച്ചത്. സ്കിൻ അലർജിയാണ് പ്രശ്നം. തുടർന്ന് റിനോഷിനെ കണ്ണ് കെട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി നാദിറ ഒന്നാമതെത്തിയപ്പോൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയത് സെറീനയും റിനോഷുമായിരുന്നു.

ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ ഫാമിലി ടാസ്കുകളാണ് നടക്കുന്നത്. ഷിജു, നദീറ എന്നിവരുടെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം സർപ്രൈസായി മത്സരാർത്ഥികളെ കാണാൻ എത്തിയിരുന്നു. സെറീന, റെനീഷ എന്നിവരുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തിയതിന്റെ പ്രമോയും ചാനൽ പുറത്തുവിട്ടിട്ടുണ്ട്. ഷിജുവിന്റെ കുടുംബവും കുടുംബം വന്നു പോയതിനു ശേഷം നാദിറയുമെല്ലാം റിനോഷിന്റെ അസാന്നിധ്യത്തെ കുറിച്ച് സംസാരിക്കുകയും ഉണ്ടായി.

ബിഗ് ബോസ് ഷോ കണ്ട് മാതാപിതാക്കൾക്കും നാട്ടുകാർക്കുമെല്ലാം തന്നോടുള്ള മനോഭാവത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് അനിയത്തിയിൽ നിന്നും അറിഞ്ഞ നാദിറ, റിനോഷിനെ കുറിച്ച് സഹമത്സരാർത്ഥികളോട് സംസാരിച്ചതും ശ്രദ്ധ നേടുകയാണ്. "ഇതറിയുമ്പോൾ .. റിനോഷ് ഭയങ്കര ഹാപ്പി ആകും കേട്ടോ. റിനോഷ് ആണ് ആദ്യം എയർടെൽ ടാസ്ക് കിട്ടിയപ്പോൾ എന്റെ ഫാമിലിയെ വിളിക്കണം എന്ന് പറഞ്ഞത്. പിന്നെ ഒരു ടാസ്കിൽ ഇവിടുത്തെ ഏറ്റവും നല്ല നിമിഷം എന്ന് പറയാൻ പറഞ്ഞപ്പോൾ റിനോഷ് പറഞ്ഞത് എന്റെ വീട്ടിൽ നിന്നും വിളിച്ച സമയമാണ് എന്നാണ്. റിനോഷ് വി മിസ് യു ..നീ വേണമായിരുന്നു ഇവിടെ," എന്നാണ് നാദിറ പറഞ്ഞത്.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: