മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം പതിപ്പിന്റെ അഞ്ചാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. മേരി കോം, സർബ്ജിത്, ഭൂമി, പിഎം നരേന്ദ്ര മോദി തുടങ്ങിയ സിനിമകളുടെ സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമാണ് ഒമംഗ് കുമാർ ആണ് ഇത്തവണയും ബിഗ് ബോസ് ഹൗസ് ഒരുക്കിയിരിക്കുന്നത്. യുദ്ധം (ബാറ്റിൽ) എന്ന തീമിലാണ് ബിഗ് ബോസ് ഹൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ബിഗ് ബോസ് വീടിന്റെ അകത്തള കാഴ്ചകൾ വെർച്വലായി കാണാനും ബിഗ് ബോസ് വീടിനകത്തെ ഇഷ്ടപ്പെട്ട ഏരിയകളിൽ നിന്ന് സെൽഫിയെടുക്കാനും അതു ഷെയർ ചെയ്യാനുമുള്ള അവസരമൊരുക്കുകയാണ് ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം ഇന്‍സ്റ്റഗ്രാം പേജ്.
ബിഗ് ബോസ് സീസണ്‍ ഫൈവിനായി നിര്‍മ്മിച്ച വീടിന്റെ ഓരോ വിശദാംശങ്ങളും മനസ്സിലാക്കാനും ഈ ഷോയുടെ ആവേശം പങ്കിടാനും ആരാധകര്‍ക്ക് കഴിയുംവിധമാണ് ഈ ഫില്‍ട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഈ ഫിൽട്ടർ ലഭ്യമാണ്. https://www.instagram.com/ar/916613069586534
18 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, സോഷ്യൽ മീഡിയ താരങ്ങളായ വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി, ജുനൈസ് വിപി, നടി മനീഷ കെ എസ്, നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടി ലെച്ചു ഗ്രാം, നടൻ ഷിജു എ ആർ, നടി ഏഞ്ചലീന മരിയ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി, കോമണറായ ഗോപിക ഗോപി എന്നിവരാണ് ഇത്തവണ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്. ബിഗ് ബോസ് സീസണ്‍ 5 , ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ 24 മണിക്കൂറും ലൈവായി കാണാം.